ഷെഫ് ജോമോൻ കുര്യാക്കോസ്
പോത്തിന്റെ വാരിയെല്ല് വാങ്ങി മാരിനേറ്റു ചെയ്തു 3മണിക്കൂറോളം ചെറു തീയിൽ ഇട്ടു തിളപ്പിച്ച്, കുരുമുളക് ചേർത്ത് വറ്റിച്ചു ഉലർത്തിയെടുത്ത സ്വയംഭൻ സാധനം . പൊറോട്ട കൂട്ടി ഒരു പിടി പിടിച്ചാൽ ഉണ്ടല്ലോ ,
എന്റെ പൊന്നോ … ഒന്നും പറയാനില്ല
നല്ല നാടൻ പ്രെപറേഷൻ ആണെങ്കിലും ഒന്ന് പരിഷ്കാരി ആളാക്കി പ്രേസേന്റ് ചെയ്തതാ..
ചേരുവകൾ
പോത്തിന്റെ വാരിയെല്ല് -2 കി. ഗ്രാം
സവാള- 2
തക്കാളി – 2
പച്ചമുളക് – 4
പെരുംജീരകം – ഒരു സ്പൂൺ
വെളുത്തുളളി – 1 pod
മുളക്, മഞ്ഞൾ പൊടി 1 സ്പൂൺ വീതം
മല്ലിപൊടി – ഒരു സ്പൂൺ
കുരുമുളക് പൊടി – ആവശ്യത്തിന്
വെളിച്ചെണ്ണ ,ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
ഒരു ചീനിച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്. ഇറച്ചിചേർത്തു മസാലകളും ചേർത്ത് ചെറു തീയിൽ വെള്ളം ഒട്ടും ഒഴിക്കാതെ വേവുന്നത് വരെ വേവിക്കുക .ഇറച്ചി പാകം ആയില്ല എങ്കിൽ അല്പം വെള്ളം ചേർക്കാവുന്നതാണ് .
അതൊന്നു നിറം മാറി വരുമ്പോൾ സവാള ചേർക്കുക. വഴന്നതിന് ശേഷം തക്കാളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ശേഷം വെളിച്ചെണ്ണയിൽ തേങ്ങ ക്കൊത്ത്, ചുവന്നുള്ളി, കറിവേപ്പില, പെരും ജീരകം കുരുമുളക് എന്നിവ മൂപ്പിച്ച് ചേർത്ത് കഴിഞ്ഞാൽ കറി റെഡി.
ഷെഫ് ജോമോൻ കുര്യാക്കോസ്
സുജിത് തോമസ്
*ജീര റൈസ്*
1.ബസ്മതി അരി – 2 കപ്പ്
2.ജീരകം – 1 ചെറിയ സ്പൂൺ
3.നെയ്യ് – ഒരു ചെറിയ സ്പൂൺ
4.വെള്ളം – 4 കപ്പ്
5. ഉപ്പ് – ആവശ്യത്തിന്
6. മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
പാനിൽ നെയ്യ് ചൂടാക്കി ജീരകം ചേർത്തു മൂപ്പിക്കുക.
ഇളം തവിട്ട് നിറമാകുമ്പോൾ, അരി കഴുകി വാരിയതു ചേർത്തു രണ്ടു മിനിറ്റ് ഇളക്കി ചെറുതായി മൂപ്പിക്കുക .
ഇതിലേക്കു തിളച്ച വെള്ളം ഒഴിച്ച്, തിള വന്ന ശേഷം അടച്ചു വച്ചു ചെറു തീയ്യിൽ വേവിക്കുക. വെള്ളം വറ്റിയ ശേഷം മെല്ലേ ഇളക്കി യോജിപ്പിച്ചു വാങ്ങുക. മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.ചിക്കൻ കറിയോ, പനീർ കറിയോ ചേർത്ത് ചെറു ചൂടോടെ വിളമ്പാം.
സുജിത് തോമസ്
ബേസിൽ ജോസഫ്
തന്തൂരിചിക്കൻ
ചേരുവകൾ
ചിക്കൻലെഗ് – 4 എണ്ണം
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂൺ
തൈര് – 3 ടേബിൾ സ്പൂൺ
ചില്ലിസോസ് – 1 ടീസ്പൂൺ
കാശ്മീരിചില്ലിപൊടി -2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി- 1 / 2 ടീസ്പൂൺ
ജീരകപ്പൊടി 1 / 2 ടീസ്പൂൺ
മഞ്ഞൾപൊടി -1 / 2 ടീസ്പൂൺ
ഒലിവുഓയിൽ -30 മില്ലി
ഉപ്പ് -ആവശ്യത്തിന്
നാരങ്ങാനീര് 1 ചെറിയ നാരങ്ങയുടെ
പാചകംചെയ്യുന്ന വിധം
ചിക്കൻകഷണങ്ങൾ നന്നായി കഴുകി ഡ്രൈ ആക്കി എടുത്ത്കത്തി കൊണ്ട് 2വശവും നന്നായി വരഞ്ഞെടുക്കുക . മസാല നന്നായി ചിക്കൻറെ ഉള്ളിൽ പിടിക്കുന്നതിനു വേണ്ടിയാണു വരയുന്നത് . ഒരു മിക്സിങ് ബൗളിൽഎല്ലാ പൊടികളും എടുത്തു തൈരും നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ഓയിലും ചേർത്ത് നല്ല ഒരു പേസ്റ്റ്ഉണ്ടാക്കി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കനിൽ തേച്ചു പിടിപ്പിക്കുക .ഇത് ഒരു 3 മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക . ഒരുരാത്രി വയ്ക്കാൻ സാധിക്കുമെങ്കിൽ നല്ലത് . ഓവൻ 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക. ഒരുബേക്കിംഗ് ട്രേ സിൽവർഫോയിൽ കൊണ്ട് കവർ ചെയ്ത് ചിക്കൻ ഇതിലേയ്ക്ക് മാറ്റി ഓവനിൽവച്ച് 2 വശവും നന്നായി കുക്ക് ചെയ്തെടുക്കുക . ഇടക്ക് അല്പം ഓയിൽ ബ്രഷ് ചെയുന്നത് നല്ലതായിരിക്കും അപ്പോൾ നല്ല രീതിയിൽ മൊരിഞ്ഞുവരും .പുതിന ചട് ണിയോ ഒനിയൻ റിങ്സ് അല്ലെങ്കിൽ ഏതെങ്കിലും സാലഡോ ഒക്കെ ഒപ്പം സെർവ് ചെയ്യാം.
ബേസിൽ ജോസഫ്
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ഈദ് സ്പെഷ്യൽ
വെർമിസെല്ലി കുനാഫ
മിനു നെയ്സൺ പള്ളിവാതുക്കൽ
ഒരു പരമ്പരാഗത അറബിക് മധുരപലഹാരമാണ് കുനാഫ. ഒരിക്കൽ രുചിച്ചവർക്ക് അത് മറക്കാൻ കഴിയില്ല. വെർമിസെല്ലി ഉപയോഗിച്ച് എളുപ്പത്തിൽ കുനാഫ ഉണ്ടാക്കി നോക്കാം
ചേരുവകൾ :
1 .നേർത്ത വെർമിസെല്ലി വറുത്തത് – 200 ഗ്രാം
2 . ഉരുകിയ വെണ്ണ – 3 ടേബിൾ സ്പൂൺ
ക്രീം ഫില്ലിങ്ങിനായി
1 . കോൺ ഫ്ലോർ – 2 ടേബിൾ സ്പൂൺ
2 . പഞ്ചസാര – 1/4 കപ്പ്
3 . പാൽ – 1 കപ്പ്
4 . വാനില എസ്സൻസ് – 1/2 ടീസ്പൂൺ
5 . മൊസറെല്ല ചീസ് – 150 ഗ്രാം
പഞ്ചസാര സിറപ്പിനായി
1 . 1/4 കപ്പ് പഞ്ചസാര
2 . 1/4 കപ്പ് വെള്ളം
3 . പിസ്ത പൊടിച്ചത് – അലങ്കരിക്കാൻ
ഉണ്ടാക്കുന്ന രീതി
ക്രീം ഫില്ലിംഗ് :-
കോൺ ഫ്ലോർ, പഞ്ചസാര, വാനില എസ്സെൻസ് എന്നിവ കട്ടകളില്ലാതെ പാലിൽ കലർത്തുക.കട്ടിയാകുന്നത് വരെ ചെറിയ തീയിൽ വേവിക്കുക; പൂർണ്ണമായും തണുക്കാൻ അനുവദിക്കുക.
വെർമിസെല്ലി കൈഉപയോഗിച്ചു നേർത്തതായി പൊടിച്ചെടുക്കുക; ഉരുകിയ വെണ്ണയുമായി ഇത് നന്നായി യോജിപ്പിക്കുക
ഒരു ബേക്കിങ് ട്രേയിൽ തയാറാക്കി വെച്ചിരിക്കുന്ന, വെർമിസെല്ലിയുടെ പകുതി, നേർത്ത പാളിയായി നിരത്തി നന്നായി പ്രസ് ചെയ്തു കൊടുക്കുക. അതിനു മുകളിൽ പകുതി മൊസറെല്ല ചീസ് വിതറുക.
അതിനു മുകളിൽ തയാറാക്കി വെച്ചിരിക്കുന്ന ക്രീം ഫില്ലിംഗ് ഒഴിക്കുക .
അതിനുശേഷം ബാക്കിയുള്ള മൊസറെല്ല ചീസ് മുകളിൽ വിതറുക.
പിന്നീട് ബാക്കിയുള്ള വെർമിസെല്ലി മുകളിൽ നിരത്തുക; എല്ലാ ഭാഗവും വെർമിസെല്ലി കൊണ്ട് മൂടുക.
പ്രീ ഹീറ്റ് ചെയ്ത ഓവനിൽ (180°,10 Min); 20 മിനിറ്റു ബേക്ക് ചെയ്യുക.( Bake until lightly golden )
ഒരു നോൺ-സ്റ്റിക്ക് പാത്രത്തിൽ, പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിച്ചു പഞ്ചസാര സിറപ്പ് ഉണ്ടാക്കുക
ബേക്ക് ചെയ്ത കുനാഫയിലേക്കു ചൂടുള്ള പഞ്ചസാര സിറപ്പ് മുഴുവൻ ഒഴിക്കുക.
മുകളിൽ പൊടിച്ച പിസ്ത ഉപയോഗിച്ച് അലങ്കരിക്കുക.
ചെറു ചൂടോടെ ആസ്വദിക്കുക !!
ഷെഫ് ജോമോൻ കുര്യാക്കോസ്
മാമ്പഴ പുളിശ്ശേരി
മാമ്പഴം – 3
( തൊലി ഇളക്കി മാറ്റി വയ്ക്കണം )
പാനിൽ മാങ്ങാ,പച്ച മുളക് – 1എണ്ണം മഞ്ഞൾ പൊടി 1/2 ടീ സ്പൂൺ
മുളക് പൊടി – 1 ടീ സ്പൂൺ, ഉപ്പ് – 1 ടീ സ്പൂൺ വെള്ളം ഒരു കപ്പ് ചേർത്ത് ഇളക്കി വേവിക്കുക.
മിക്സിയിൽ തേങ്ങാ – 1 കപ്പ്
ജീരകം – 1/2 ടീ സ്പൂൺ കടുക് – 1/4 ടീ സ്പൂൺ പച്ചമുളക് – 1 എണ്ണം
പാകത്തിന് വെള്ളം ചേർത്ത് അരയ്ക്കുക.
മാങ്ങയിലേക്ക് ചേർക്കുക.
ഇളക്കി , തിളപ്പിക്കുക.
തീ ഓഫ് ആക്കിയതിന് ശേഷം
തൈര് – 1 കപ്പ് ചേർത്ത് ഇളക്കുക.
പാനിൽ എണ്ണ. – 2 ടീ സ്പൂൺ,കടുക് – 1/2 ടീ സ്പൂൺ,ഉലുവ. – 1/4 ടീ സ്പൂൺ മൂപ്പിക്കുക.
ഉണക്കമുളക് – 3എണ്ണം കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക.തീ ഓഫ് ആക്കിയതിന് ശേഷം
മുളക് പൊടി – 1/4 ടീ സ്പൂൺ,മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺചേർക്കുക. ഇത് തയ്യാറാക്കി വച്ചിരിക്കുന്ന മാമ്പഴ പുളിശ്ശേരിയിൽ ചേർത്തിളക്കുക.
നാവിൽ കൊതി യൂറും മാമ്പഴ പുളിശ്ശേരി റെഡി.
ഷെഫ് ജോമോൻ കുര്യാക്കോസ്
മട്ടണ്‍ കുറുമ
ചേരുവകള്‍
മട്ടന്‍ 1 കിലോ
സബോള 5 എണ്ണം നീളത്തില്‍ അഞ്ഞത്
പ്ലം ടൊമാറ്റോ 1 ടിന് (200 ഗ്രാം )
വെളുത്തുള്ളി / ഇഞ്ചി 2 ടി സ്പൂണ്‍ വീതം ചതച്ചത്
കുരുമുളകുപൊടി 2 ടി സ്പൂണ്‍
മുളകുപൊടി 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 2 ടി സ്പൂണ്‍
നാരങ്ങാ നീര് 1 നാരങ്ങയുടെ
ജീരക പ്പൊടി 1 ടി സ്പൂണ്‍
ഗ്രാമ്പൂ 3 എണ്ണം
കറുവാപട്ട 1 പീസ്
ഏലക്ക 2 എണ്ണം
ഓയില്‍ 50 എംല്‍
ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
മട്ടണ്‍ കഴുകി വൃത്തിയാക്കുക . ഉപ്പും പകുതി മസാലകളും നാരങ്ങാ നീരും ചേര്‍ത്ത് നന്നായി മാരിനേറ്റ് ചെയ്തു വയ്ക്കുക .ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി ചതച്ചത് വഴറ്റുക പച്ച മണം മാറിക്കഴിയുമ്പോള്‍ സബോളയും ചേര്‍ത്ത് വഴറ്റുക .സബോള നന്നായി വഴന്നു കഴിയുമ്പോള്‍ പ്ലം ടൊമാറ്റോയും കൂടി ചേര്‍ത്ത് നന്നായി പച്ചപ്പ് പോകുന്നത് വരെ കുക്ക് ചെയ്യുക .ഇതിലേയ്ക്ക് ബാക്കിയുള്ള മസാലകളും ചേര്‍ത്തു് വഴറ്റി എടുക്കുക .അതിലേയ്ക്ക് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മട്ടണ്‍ ചേര്‍ത്തിളക്കുക ആവശ്യം എങ്കില്‍ അല്പം വെള്ളം കൂടി ചേര്‍ക്കുക. മട്ടണ്‍ നന്നായി കുക്ക് ചെയ്തെടുക്കുക. മട്ടണ്‍ വേവ് കൂടുതല്‍ ആയതിനാല്‍ ഏകദേശം 30 40 മിനിറ്റ് എടുക്കും . 80 % വെന്തു കഴിയുമ്പോള്‍ മൂടി തുറന്നു വച്ച് ചാറു കുറുക്കിയെടുക്കുക .ഇതിലേയ്ക്ക് ജീരകം,ഗ്രാമ്പൂ,ഏലക്ക ,പട്ട എന്നിവ പൊടിച്ച് ചേര്‍ത്ത് കുറുകുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പുക .അപ്പം .പത്തിരി ,ഇടിയപ്പം ചപ്പാത്തി ഇവക്കൊക്കെ നല്ല ഒരു കോമ്പിനേഷന്‍ ആണ് ഈ മട്ടണ്‍ കുറുമ. .
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
സുജിത് തോമസ്
ചെറുപയർ തോരൻ
ചേരുവകൾ
• ചെറുപയർ – 1 കപ്പ്
• തേങ്ങ ചിരകിയത് – 3/4കപ്പ്
• ജീരകം – 1/4 ടീ സ്പൂൺ
• കുരുമുളക് – 6 എണ്ണം
• പച്ചമുളക് – 1
• വെളുത്തുള്ളി – 2 ചെറുത്
• കൊച്ചുള്ളി – 3
• ഉപ്പ് – ആവശ്യത്തിന്
• മഞ്ഞൾ പൊടി -1/2 ടീ സ്പൂൺ
താളിക്കാൻ
• കടുക് – 1/2 ടീസ്പൂൺ
• വറ്റൽ മുളക് – 2
• കൊച്ചുള്ളി – 4 എണ്ണം നീളത്തിൽ അരിഞ്ഞത്
• കറിവേപ്പില
തയാറാക്കുന്ന വിധം
1.ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.
2.തേങ്ങ ചിരകിയതു മുതൽ കൊച്ചുള്ളി വരെയുള്ള എല്ലാ ചേരുവകളും ചേർത്ത് ഒന്നു ചതച്ചെടുക്കുക.
3.ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും ചുവന്നമുളകും ചേർത്ത് പൊട്ടിയശേഷം, കറി വേപ്പിലയും,കൊച്ചുള്ളി അരിഞ്ഞതും ചേർത്ത് മൂപ്പിക്കുക.
3.ശേഷം ചതച്ചുവച്ച കൂട്ട് ചേർത്ത് രണ്ട് മിനിറ്റ് വഴറ്റിയതിനു ശേഷം, മഞ്ഞൾ പൊടി ചേർത്ത് മൂത്തതിന് ശേഷം ചെറുപയർ ചേർക്കുക.
4.ആവശ്യത്തിന് ഉപ്പ് ചേർക്കുക. എല്ലാം കൂടെ യോജിപ്പിച്ചതിനു ശേഷം വാങ്ങുക.
തേങ്ങാ ചമ്മന്തി
ചേരുവകൾ
തേങ്ങ – അര മുറി ചിരകിയത്
കുഞ്ഞുള്ളി -3 എണ്ണം
വെളുത്തുള്ളി -3 അല്ലി
വറ്റൽമുളക് -6 എണ്ണം (എരിവ് കൂടുതൽ വേണമെങ്കിൽ 8 എണ്ണം
വാളംപുളി – ചെറിയ ഒരു നെല്ലിക്ക വലിപ്പത്തിൽ
കറിവേപ്പില -2-3 ഇല
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -50 എം ൽ
പാചകം ചെയ്യുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി വറ്റൽ മുളക് ചെറിയ തീയിൽ കരിയാതെ വറത്തെടുക്കുക. ഒരു മിക്സിയുടെ ജാർ എടുത്തു അതിലേയ്ക്ക് തേങ്ങാ ,കുഞ്ഞുള്ളി ,വെളുത്തുള്ളി വറത്തെടുത്ത മുളക് പുളി ഉപ്പ് മുളക് വറുത്ത വെളിച്ചെണ്ണ 3 -4 കറിവേപ്പില എന്നിവ ചേർത്ത് ഒരു 2 മിനിറ്റ് അരച്ചെടുക്കുക .മിക്സിയുടെ ജാർ തുറന്നു ഒരു സ്പൂൺ കൊണ്ട് സൈഡിൽ പറ്റിപിടിച്ചിരിക്കുന്നത് എല്ലാം നാടുവിലേയ്ക്ക് ആക്കി അൽപം വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. വെള്ളം കൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം .ഒരു സ്പൂൺ കൊണ്ട് പതുക്കെ ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി ഉരുട്ടി ചെറിയ ബോൾ പരുവത്തിൽ ആക്കിയെടുക്കുക നല്ല നാടൻ തേങ്ങാ ചമ്മന്തി റെഡി .
സുജിത് തോമസ്
ഷിബു മാത്യൂ
ലീഡ്സ്. ലീഡ്സിന്റെ ഹോസ്പ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയുടെ എല്ലാ വര്‍ഷവും നടക്കുന്ന യോര്‍ക്ഷയര്‍ ഈവനിംഗ് പോസ്റ്റിന്റെ ഒലിവര്‍ അവാര്‍ഡ്സ് ലീഡ്സിലെ പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റ് തറവാട് ലീഡ്സിന് ലഭിച്ചു.
എല്ലാവര്‍ഷവും തുടര്‍ച്ചയായി നടക്കുന്ന ഈ അവാര്‍ഡ് കോവിഡ് കാലത്തെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചിരിക്കുകയാണ്. യോര്‍ക്ഷയറിലെ ബ്രട്ടീഷല്ലാത്ത എല്ലാ റെസ്റ്റോറന്റുകള്‍ക്കും അവാര്ഡിനായിട്ടുള്ള ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം. ലീഡ്സ് മെട്രൊപൊളിറ്റന്‍ കൗണ്‍സിലിന്റെ കീഴില്‍ ബ്രിട്ടീഷല്ലാത്ത അഞ്ഞൂറോളം റെസ്റ്റോറന്റുകള്‍ നിലവിലുണ്ട്. മൊത്തം ലഭിക്കുന്ന ആപ്ലിക്കേഷനില്‍ നിന്നും പതിനാറ് വിഭാഗങ്ങളിലായി നൂറ്റിയറുപതോളം ആപ്ലിക്കേഷനുകള്‍ തെരഞ്ഞെടുക്കപ്പെടും. ഓരോ വിഭാഗത്തിലും പത്ത് ആപ്ലിക്കേഷന്‍ വീതം. അതില്‍ ബെസ്റ്റ് സ്പെഷ്യാലിറ്റി റെസ്റ്റോറന്റ് ലീഡ്സ് വിഭാഗത്തിലാണ് തറവാട് റെസ്റ്റോറന്റ് ലീഡ്സ് അവാര്‍ഡ് സ്വന്തമാക്കിയത്.
2014ല്‍ തറവാട് റെസ്റ്റോറന്റ് ലീഡ്സില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ബെസ്റ്റ് ഇന്ത്യന്‍ റെസ്റ്റോറന്റ് ലീഡ്സിനുള്ള അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ചയായ മൂന്ന് വര്‍ഷം അത് ലഭിക്കുകയും ചെയ്തു. ഒലിവര്‍ അവാര്‍ഡിന്റെ ചരിത്രത്തിലിദാദ്യമാണ് ഒരു റെസ്റ്റോറന്റ് തന്നെ ഒരേ വിഭാഗത്തില്‍ തന്നെ തുടര്‍ച്ചയായ മൂന്നു വര്‍ഷം അവാര്‍ഡ് ജേതാവാകുന്നത്.
കോവിഡിന്റെ പ്രതിസന്ധിയില്‍ 2020 ലും 2021 ലും ഒലിവര്‍ അവാര്‍ഡ് നിര്‍ത്തിവെച്ചിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒലിവര്‍ അവാര്‍ഡ് ഒരുപാട് പുതുമകളോടെയാണ് പുനരാരംഭിച്ചത്. ബെസ്റ്റ് ഇന്ത്യന്‍ റെസ്റ്റോറന്റ്, തായി റെസ്റ്റോറന്റ്, ചൈനീസ് റെസ്റ്റോറന്റ് എന്നിങ്ങനെ ഓരോ രാജ്യത്തിനെ പ്രതിനിധീകരിച്ചു കൊണ്ട് പ്രത്യേകം പ്രത്യേകമായിട്ടാണ് അവാര്‍ഡ് കൊടുത്തിരുന്നത്. പക്ഷേ, ഇത്തവണ എല്ലാ രാജ്യങ്ങളിലെയും റെസ്റ്റോറന്റുകളെയും ഒരേ വിഭാഗത്തില്‍ പെടുത്തിക്കൊണ്ട് ബെസ്റ്റ് സ്പെഷ്യാലിറ്റി റെസ്റ്റോറന്റ് ലീഡ്സ് എന്ന പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുകയായിരുന്നു.
മാര്‍ച്ച് 28ന് ലീഡ്സിലെ പ്രമുഖ ഹോട്ടലായ ക്യൂന്‍സ് ഹോട്ടലില്‍ നാനൂറ്റി അമ്പതോളം വരുന്ന ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ അവാര്‍ഡ് ദാന ചടങ്ങ് നടന്നു.
2014ല്‍ ലീഡ്സില്‍ പ്രവര്‍ത്തനമാരംഭിച്ച തറവാട് റെസ്റ്റോറന്റ് നിരവധി അവാര്‍ഡുകളാണ് ഇതിനോടകം വാരിക്കൂട്ടിയത്. കേരള സംസ്കാരത്തിന്റെ പരമ്പരാഗതമായ വിഭവങ്ങളാണ് തറവാട്ടിലെ ഭക്ഷണങ്ങളിലധികവും. തറവാടിന്റെ സ്പെഷ്യല്‍ റെസീപ്പികള്‍ വേറെയും. കാന്താരിമുളകും കറിവേപ്പിലയും കായലിലെ കരിമീനും കട്ടപ്പനയിലെ കറുവാപ്പട്ടയും തറവാട്ടിലുണ്ട്.
പ്രാദേശികരും അല്ലാത്തവരുമായ പാശ്ചാത്യ സമൂഹമാണ് തറവാട് റെസ്റ്റോറന്റിന്റെ അതിഥികളില്‍ ഭൂരിഭാഗവും എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തുമ്പോള്‍ സ്ഥിരമായി സന്ദര്‍ശിക്കാറുള്ളതും തറവാട് റെസ്റ്റോറന്റിലാണ്.
മിനു നെയ്സൺ പള്ളിവാതുക്കൽ
ചേരുവകൾ
1 .1 കപ്പ് ഉഴുന്നു പരിപ്പ്
2 . 1 tbsp മൈദ
3 .1 tbsp കോൺ ഫ്ലോർ
4 . ഓറഞ്ച്/മഞ്ഞ ഫുഡ് കളർ
പഞ്ചസാര സിറപ്പിനായി
1 . 2 കപ്പ് പഞ്ചസാര
2 . 1¾ കപ്പ് വെള്ളം
3 . 2 tbsp നാരങ്ങാ നീര്
4 . വറുത്തെടുക്കാനുള്ള എണ്ണ
ഉണ്ടാക്കുന്ന രീതി
1 .ഉഴുന്നു പരിപ്പ് 3-4 മണിക്കൂർ കുതിർക്കുക.
2 . ഒരു നോൺ-സ്റ്റിക്ക് പാത്രത്തിൽ, പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചുവരുമ്പോൾ ക്രിസ്റ്റലൈസേഷൻ തടയാൻ നാരങ്ങ നീര് ചേർക്കുക.
3 . ഉഴുന്നു പരിപ്പ് വെള്ളം ചേർക്കാതെ നല്ല പേസ്റ്റാക്കി അരക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി മൈദ, കോൺ ഫ്ലോർ, ഫുഡ് കളർ എന്നിവ ചേർക്കുക. ഒരു തടി സ്പൂണോ സ്പാറ്റുലയോ ഉപയോഗിച്ച് നന്നായി ഇളക്കുക.
4 . നോൺ-സ്റ്റിക്ക് പാത്രത്തിൽ എണ്ണ ചൂടാക്കുക. ഒരു സിപ്പ് ലോക്ക് ബാഗ് അല്ലെങ്കിൽ പേപ്പർ/പൈപ്പിംഗ് ബാഗ് എടുത്ത് അതിൽ ബാറ്റർ നിറയ്ക്കുക.പൈപ്പിംഗ് ബാഗിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി പരസ്പരം ഓവർലാപ്പ് ചെയ്യുന്ന വൃത്താകൃതിയിൽ പൈപ്പ് ചെയ്യുക.
5 . 3-4 മിനിറ്റ് കുറഞ്ഞ മീഡിയം തീയിൽ ജിലേബി കട്ടിയാകുന്നത് വരെ ഫ്രൈ ചെയ്യുക.
6 . എണ്ണയിൽ നിന്നും കോരിയെടുത്തു ചൂടുള്ള പഞ്ചസാര സിറപ്പിലേക്ക് നേരിട്ട് മുക്കുക.
7 . 2 മിനിറ്റ് കുതിർക്കാൻ അനുവദിക്കുക; എന്നിട്ടു അധിക സിറപ്പ് ഊറ്റി ചൂടോടെ വിളമ്പുക
ഓറഞ്ച് ജിലേബി ചൂടോടെ ആസ്വദിക്കൂ !!!
സുജിത് തോമസ്
പാൽ പായസം
ചേരുവകൾ
• ഉണക്കലരി – 6 ടേബിൾ സ്പൂൺ
• പാൽ – 4 കപ്പ്
• വെള്ളം – 2 കപ്പ്
• പഞ്ചസാര -1 കപ്പ് (മധുരം ആവശ്യം അനുസരിച്ച് )
• ഉരുക്കിയ നെയ്യ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
അരി നന്നായി കഴുകി, കുറച്ചു കുതിർത്തു വച്ച ശേഷം വെള്ളം വാർത്തെടുക്കുക
• ഒരു പ്രഷർ കുക്കറിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. ചൂടാകുമ്പോൾ എടുത്ത് വച്ചിരിക്കുന്ന പാലും അരിയും ചേർത്ത് കൊടുക്കുക.
• ശേഷം കുക്കർ അടച്ച് ആവി നന്നായി പുറത്തു വരുമ്പോൾ വിസിൽ ഇടുക.
• ഏകദേശം 40 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം.
• ആവി പുറത്ത് പോയി കഴിഞ്ഞതിനു ശേഷം അടപ്പ് തുറക്കുക
• ഒരു കപ്പ് പഞ്ചസാരയും ഒരു നുള്ളു ഉപ്പും ചേർക്കുക.
• ശേഷം പ്രഷർ കുക്കറിൽ ആവി നന്നായി വരുമ്പോൾ വിസിൽ ഇട്ട് ചെറിയ തീയിൽ 20 മിനിറ്റ് പാകം ചെയ്യുക. ആവി എല്ലാം പോയശേഷം കുക്കർ തുറക്കാം.
• നെയ്യ് ചേർത്തിളക്കി യോജിപ്പിക്കുക
• ചെറുതീയിൽ ഇളക്കി ഇളം പിങ്ക് നിറത്തിൽ കുറുകി വരുന്നതാണ് ഈ പായസത്തിന്റ ശരിയായ പരുവം.
സുജിത് തോമസ്