Association

കാത്തിരിപ്പിന്‌ വിരാമിട്ട്‌, തരംഗമാകാന്‍ വീണ്ടും നീലാംബരിയെത്തുന്നു. യുകെ മലയാളികളുടെ
ഹൃദയത്തിലിടം നേടിയ ജനപ്രിയ മ്യൂസിക്കല്‍ ഷോ നീലാംബരിയുടെ അഞ്ചാം സീസണ്‍ ഒക്ടോബര്‍ 11 ന്‌ നടക്കും. മുന്‍ വര്‍ഷങ്ങളില്‍ നീലാംബരിയയെ ആഘോഷമാക്കി മാറ്റിയ പ്രിയരുടെ ആശീര്‍വാദങ്ങളോടെ, കൂടുതല്‍ മികവോടെയും കരുത്തോടെയുമാകും സീസണ്‍ 5 എത്തുക. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട്‌…

ഷിബിൻ പനക്കൽ

ന്യൂപോർട്ട് : വെയിൽസിലെ ഹിന്ദു സമൂഹത്തിന്റെ ഐക്യവും സംസ്കാരസംരക്ഷണവും ലക്ഷ്യമാക്കി രൂപീകൃതമായ വെയിൽസ് ഹിന്ദു കൂട്ടായ്മ (Wales Hindu Community) വിവിധ ധാർമ്മിക, സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നേറുന്നു.

ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ, വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയെക്കുറിച്ച് സമൂഹത്തിന് ബോധവൽക്കരണം നടത്തുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ക്ലാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു.

മാസത്തിൽ ഒരിക്കൽ നടത്തുന്ന ഒത്തുചേരലുകൾ, ഭജന, ശ്ലോക പാരായണം, പൗരാണിക കഥകൾ എന്നിവയെ അടിസ്ഥാനമാക്കി ക്ലാസുകൾ സംഘടിപ്പിക്കപ്പെടുന്നു. ഹിന്ദു സംസ്കാര ക്ലാസുകൾ, കുടുംബ സംഗമങ്ങൾ, ഉത്സവാഘോഷങ്ങൾ എന്നിവ മുഖേന സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കൂട്ടായ്മ ലക്ഷ്യമിടുന്നു. വിഷു, ഓണം, ദീപാവലി, ശിവരാത്രി, നവരാത്രി, ഹോളി തുടങ്ങിയ പ്രധാന ഹിന്ദു ഉത്സവങ്ങൾ ആചരിക്കുമ്പോൾ, അതിന്റെ യഥാർത്ഥ താത്പര്യവും ആദ്ധ്യാത്മിക മുഖവും പങ്കുവയ്ക്കാൻ പ്രത്യേക സെഷനുകളും ഒരുക്കുന്നു.

യുകെയിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടനങ്ങൾ നടത്തുക, യോഗ പരിശീലനം സംഘടിപ്പിക്കുക, സമൂഹത്തിനു ധാർമ്മിക ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രധാന സംരംഭങ്ങൾ. കൂടാതെ, സാമ്പത്തിക-സാമൂഹിക പിന്തുണ നൽകുന്നതിനുള്ള സേവനപ്രവർത്തനങ്ങളിലും കൂട്ടായ്മ സജീവമാകാൻ തയ്യാറെടുക്കുകയാണ്.

ഈ കഴിഞ്ഞ മാർച്ച് 08 ന് നടന്ന മീറ്റിങ്ങിൽ അടുത്ത 2 വർഷ കാലഘട്ടത്തേക്കുള്ള (2025-2027) നേതൃത്വത്തെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് – ബിനു ദാമോദരൻ
വൈസ് പ്രസിഡന്റ് – സൺ കെ. ലാൽ
സെക്രട്ടറി – ഷിബിൻ പനക്കൽ
ജോയിന്റ് സെക്രട്ടറി – അഞ്ജു രാജീവ്
ട്രഷറർ – അഖിൽ എസ്. രാജ്
ആർട്സ് കോർഡിനേറ്റർമാർ – പ്രശാന്ത് & രേവതി മനീഷ്
ഇവന്റ് കോർഡിനേറ്റർമാർ – അനീഷ് കോടനാട് & ബിനോജ് ശിവൻ

കൂടാതെ, സാന്ദ്ര, മഞ്ജു, അശ്വതി, ഷിബിൻ, പ്രശാന്ത് എന്നിവരെ പ്രധാന അധ്യാപകരായി തെരഞ്ഞെടുത്തിട്ടുണ്ട്.

കുടുംബത്തിനു വാർഷിക ഫീസ് £10 മാത്രം. ഇതിലൂടെ എല്ലാ പരിപാടികൾക്കും ക്ലാസുകൾക്കും അംഗങ്ങൾക്ക് സൗജന്യ പ്രവേശനം ലഭിക്കും.

കൂടാതെ ഈ വർഷത്തെ വിഷു ആഘോഷ പരിപാടികൾ 19 ഏപ്രിൽ 2025 നു വിപുലമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിഷു പരിപാടിയിൽ ആർക്കെങ്കിലും പങ്കെടുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇവന്റ് കോഓർഡിനേറ്റർ അനീഷ് കോടനാടുമായി ഈ നമ്പറിൽ (+44 7760 901782 ) ബന്ധപ്പെടാവുന്നത് ആണ്.

വെയിൽസ് ഹിന്ദു കൂട്ടായ്മയുടെ ഈ പ്രവർത്തനങ്ങൾ ഹിന്ദു സമൂഹത്തിൽ നവോത്ഥാനം സൃഷ്ടിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു.

 

ഏപ്രിൽ 26 ന് പാർക്ക്‌ ഹൗസ് സ്കൂൾ ന്യൂബെറിയിൽ വച്ച് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രിയ ഗായകൻ അലോഷി നയിക്കുന്ന ഗാനസന്ധ്യയും, പ്രശസ്തരായ കലാകാരികളും കലാകാരൻമാരും അണിനിരക്കുന്ന വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറും. അതോടൊപ്പം കല
സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ദേശീയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും യൂണിറ്റ്‌ പ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ കൈരളിയുടെ കൾച്ചറൽ കോർഡിനേറ്റർ രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുര്യൻ ജേക്കബും നാഷണൽ പ്രസിഡന്റ് പ്രിയ രാജനും സമ്മേളനത്തിന്റെ നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു. അംഗങ്ങളുടെ ചർച്ചകൾക്കും നിർദേശങ്ങൾക്കും ശേഷം ദേശീയ

സമ്മേളനത്തിന്റെ അദ്ധ്യക്ഷ ആയി നാഷണൽ പ്രസിഡന്റ് പ്രിയ രാജനെയും ജനറൽ കൺവീനർ ആയി വെസ്റ്റ് ബെർക്ഷെയർ യൂണിറ്റ്‌ സെക്രട്ടറി വരുൺ ചന്ദ്രബാലനെയും വിവിധ സബ്കമ്മിറ്റി ചുമതലക്കാരെയും ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു.

കൈരളി യുകെ നാഷണൽ ജോയിൻ സെക്രട്ടറി നവിൻ ഹരികുമാറും വൈസ് പ്രസിഡന്റ് ലിനു വർഗീസും സന്നിഹിതരായിരുന്നു.. യോഗത്തിൽ പ്രിയ രാജൻ സ്വാഗതവും കുര്യൻ ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

സമ്മേളനവുമായി ബന്ധപ്പെട്ട് ഈ വരുന്ന 2025 മാർച്ച്‌ 20 തീയതി വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് നടക്കുന്ന കൺവെൻഷനിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു…

ഇംഗ്ലണ്ടിലെ കെന്റ് അയപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേർന്ന് സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാല വളരെ വിപുലമായ രീതിയിൽ ആചരിച്ചു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ പൊങ്കാല ഇട്ടു. ചടങ്ങുകൾക്ക് പൂജാരി വിഷ്ണു രവി കാർമികത്വം വഹിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

പൂൾ: മലയാളികളുടെ സ്വന്തം ഭാവഗായകൻ യശ്ശശരീരനായ ശ്രീ പി ജയചന്ദ്രന് ‘മഴവിൽ സംഗീതം’ സംഗീതാർച്ചന അർപ്പിക്കുന്നു. യു കെ യിലെ പ്രശസ്ത ഗായകർ പങ്കുചേരുന്ന മഴവിൽ സംഗീതം ഫ്ലാഷ് മ്യൂസിക്കൽ നെറ്റിലൂടെ പ്രിയ ഭാവഗായകനും, വിവിധ ഭാഷകളിലായി പതിനാറായിരത്തില്പരം ഗാനങ്ങൾക്ക് ജീവൻ പകർരുകയും ചെയ്ത പി ജയചന്ദ്രൻ സാറിന് അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ഗാനങ്ങൾ ആലപിച്ചുകൊണ്ട് സംഗീതാർച്ചന സമർപ്പിക്കും. അർഹമായ ദൃശ്യ-ശ്രവണ ശ്രദ്ധാഞ്ജലിയാവും പ്രിയ ഭാവഗായകന് ആരാധകവൃന്ദത്തോടൊപ്പം മഴവിൽ സംഗീതം പൂളിൽ സമർപ്പിക്കുക.

മഴവിൽ സംഗീതം ഫ്‌ളാഷ് മ്യൂസിക്കൽ നൈറ്റിന് വേദിയാവുക പൂളിലുള്ള ബ്രോഡ്സ്റ്റോൺ വാർ മെമ്മോറിയൽ ഹാളാണ്. സംഗീത വിരുന്നിനൊപ്പം, മികവുറ്റ നൃത്ത നൃത്യങ്ങളും , മിമിക്സ് പരേഡും അടക്കം ആകർഷകമായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.—

വൈകുന്നേരം ആറു മണിക്കരംഭിക്കുന്ന മ്യൂസിക്കൽ നൈറ്റ് രാത്രി പത്തു മണിവരെ നീണ്ടു നിൽക്കും.


യുകെയിലെ പ്രശസ്തമായ ‘മട്ടാഞ്ചേരി റെസ്‌റ്റോറന്റ്’ ഒരുക്കുന്ന ഫുഡ്‌സ്‌റ്റാളും വേദിയോടനുബന്ധിച്ച് തുറന്നു പ്രവർത്തിക്കുന്നതാണ്. ഫ്ലാഷ് മ്യൂസിക്കൽ നൈറ്റിന് LED സ്‌ക്രീനിലൂടെ മാസ്മരിക പശ്ചാത്തലമൊരുക്കുന്നതും, നൂതന സാങ്കേതിക മികവുള്ള ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം ചെയ്യുന്നതും യുകെയിലെ പ്രശസ്തമായ ‘ഗ്രേസ് മേലോഡീസ് ഹാംപ്ഷ്യർ’ ആണ്.

ഒരു നല്ല സംഗീത കലാ സന്ധ്യ ആസ്വദിക്കുവാൻ എല്ലാ സംഗീത പ്രേമികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

Contact: Aneesh George 07915061105 Shinu Cyriac 07888659644
Robins Pazhukkayil : 07872958973

Venue: Broadstone War Memorial Hall Tudor Rd, Broadstone, Poole, Broadstone BH18 8AW

പൂൾ: മലയാളികളുടെ സ്വന്തം ഭാവഗായകൻ യശ്ശശരീരനായ ശ്രീ പി ജയചന്ദ്രന് ‘മഴവിൽ സംഗീതം’ സംഗീതാർച്ചന അർപ്പിക്കുന്നു. യു കെ യിലെ പ്രശസ്ത ഗായകർ പങ്കുചേരുന്ന മഴവിൽ സംഗീതം ഫ്ലാഷ് മ്യൂസിക്കൽ നെറ്റിലൂടെ പ്രിയ ഭാവഗായകനും, വിവിധ ഭാഷകളിലായി പതിനാറായിരത്തില്പരം ഗാനങ്ങൾക്ക് ജീവൻ പകർരുകയും ചെയ്ത പി ജയചന്ദ്രൻ സാറിന് അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ഗാനങ്ങൾ ആലപിച്ചുകൊണ്ട് സംഗീതാർച്ചന സമർപ്പിക്കും. അർഹമായ ദൃശ്യ-ശ്രവണ ശ്രദ്ധാഞ്ജലിയാവും പ്രിയ ഭാവഗായകന് ആരാധകവൃന്ദത്തോടൊപ്പം മഴവിൽ സംഗീതം പൂളിൽ സമർപ്പിക്കുക.

മഴവിൽ സംഗീതം ഫ്‌ളാഷ് മ്യൂസിക്കൽ നൈറ്റിന് വേദിയാവുക പൂളിലുള്ള ബ്രോഡ്സ്റ്റോൺ വാർ മെമ്മോറിയൽ ഹാളാണ്. സംഗീത വിരുന്നിനൊപ്പം, മികവുറ്റ നൃത്ത നൃത്യങ്ങളും , മിമിക്സ് പരേഡും അടക്കം ആകർഷകമായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

വൈകുന്നേരം ആറു മണിക്കരംഭിക്കുന്ന മ്യൂസിക്കൽ നൈറ്റ് രാത്രി പത്തു മണിവരെ നീണ്ടു നിൽക്കും.

യുകെയിലെ പ്രശസ്തമായ ‘മട്ടാഞ്ചേരി റെസ്‌റ്റോറന്റ്’ ഒരുക്കുന്ന ഫുഡ്‌സ്‌റ്റാളും വേദിയോടനുബന്ധിച്ച് തുറന്നു പ്രവർത്തിക്കുന്നതാണ്. ഫ്ലാഷ് മ്യൂസിക്കൽ നൈറ്റിന് LED സ്‌ക്രീനിലൂടെ മാസ്മരിക പശ്ചാത്തലമൊരുക്കുന്നതും, നൂതന സാങ്കേതിക മികവുള്ള ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം ചെയ്യുന്നതും യുകെയിലെ പ്രശസ്തമായ ‘ഗ്രേസ് മേലോഡീസ് ഹാംപ്ഷ്യർ’ ആണ്.

ഒരു നല്ല സംഗീത കലാ സന്ധ്യ ആസ്വദിക്കുവാൻ എല്ലാ സംഗീത പ്രേമികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

Contact: Aneesh George 07915061105 Shinu Cyriac 07888659644 Robins Pazhukkayil : 07872958973

Venue: Broadstone War Memorial Hall Tudor Rd, Broadstone, Poole, Broadstone BH18 8AW

ശിവഗിരി മഠംത്തിന്റെയും ശിവഗിരി ആശ്രമം യു കെ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ മെയ് 2, 3, 4 തിയതികളിൽ ഇംഗ്ളണ്ടിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു ഹാർമണി 2025 ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഉദ്‌ഘാടനം ചെയ്യും.

ശ്രീനാരായണ ഗുരുദർശനങ്ങളുടെ ആഗോള വ്യാപനം ലക്ഷ്യമിട്ട്, ഇഗ്ലണ്ടിൽ വച്ച് നടക്കുന്ന ഈ മഹാസമ്മേളനം നിരവധി പ്രമുഖരെയും ആഗോള തലത്തിലെ തത്വചിന്തകരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ശിവഗിരി ധർമ്മസംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ മുഖ്യരക്ഷാധികാരിയായിയും കെ ജി ബാബുരാജൻ (പ്രവാസി ഭാരതിയ സമ്മാൻ അവാർഡ് ) ചെയർമാനായും ഓർഗനൈസിംഗ് കമ്മറ്റി സെക്രട്ടറി സ്വാമി വീരേഷ്വരാനന്ദ എന്നിവർ അടങ്ങുന്ന കമ്മറ്റിക്ക് രൂപം കൊടുത്തു, സമത്വം, സമാധാനം എന്നീ മൂല്യങ്ങൾ ലോകത്താകമാനം പ്രചരിപ്പിക്കുക എന്നതാണ് ഈ ഹാർമണിയുടെ പ്രധാന ലക്ഷ്യം.

സാംസ്കാരിക, സാമൂഹ്യ, മതേതര മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ സമ്മേളനത്തിൽ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക, വ്യവസായ, സന്നദ്ധ സേവന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗുരുദർശനങ്ങളിൽ വിശ്വാസമുള്ളവർ പങ്കെടുക്കുന്ന ഈ സമ്മേളനം ആഗോള തലത്തിൽ സമാധാനവും ധാർമ്മികതയും പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യം മുൻനിർത്തി മതസൗഹാർദ്ദവും മാനവീയതയും ഉന്നതരാക്കുന്നതിനായി വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള ആഗോള നേതാക്കളെ അണിനിരത്തുന്ന സർവ്വമത സമ്മേളനം ഹാർമണിയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരിക്കും. എല്ലാ മതങ്ങളിലും നിലനിൽക്കുന്ന ഏകത്വ സന്ദേശം ലോകത്തിന് മുന്നിലെത്തിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.

മഹാത്മാ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിൽ 1925-ൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ 100-ാം വാർഷികം ഹാർമണിയിൽ ഉറ്റുനോക്കുന്ന ഒരു പ്രധാന ഘട്ടമാണ്. ഈ സന്ദർഭത്തിൽ സാമൂഹിക നവോത്ഥാനവും സമത്വവുമെങ്ങനെയാണ് രണ്ടുപേരും പ്രചരിപ്പിച്ചതെന്നതിനെക്കുറിച്ച് വിവിധ സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കപ്പെടും.

ആഗോള തലത്തിൽ വ്യവസായ മേഖലയിൽ അതുല്യ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങൾക്കും സ്ഥാപനങ്ങൾക്കും ആദരവിനുള്ള അന്താരാഷ്ട്ര ബിസ്നസ് അവാർഡ് നൈറ്റ്‌ ഈ സമ്മേളനത്തിൻ്റെ പ്രധാന ഭാഗമായിരിക്കും.

ഈ മഹത്തായ ചടങ്ങിൽ പങ്കെടുത്ത് ശ്രീനാരായണ ഗുരുവിന്റെ ആത്മീയ സന്ദേശം ലോകവ്യാപകമാക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ശിവഗിരി ആശ്രമം യു കെ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://sevanamuk.com/book-ticket-public/11/

ബെന്നി അഗസ്റ്റിൻ
വെയിൽസിലെ ടൂറിസ്റ് പ്രദേശമായ പൊത്കോൾ ഉൾപ്പെടുന്ന ബ്രിഡ്ജെണ്ടിലെ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബ്രിഡ്ജെണ്ട് മലയാളി അസോസിയേഷൻ രൂപീകൃതമാകുവാൻ സഹായിച്ചതിന് ശേഷം കഴിഞ്ഞ നാല് വർഷമായി പ്രസിഡന്റ് ആയി പ്രവർത്തിച്ച ശ്രീ പോൾ പുതുശ്ശേരിയുടെയും സെക്രട്ടറി ആയ മാമ്മൻ കടവിലിന്റെയും നേതൃത്വത്തിൽ ഉണ്ടായിരുന്ന കമ്മിറ്റിയുടെ കാലാവധി കഴിയുന്ന ഈ അവസരത്തിലാണ് രതീഷ് രവി പ്രസിഡന്റ് ആയും, അരുൺ സൈമൺ ജനറൽ സെക്രട്ടറി ആയും, ഷബീർ ബഷീർ ഭായ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി നിലവിൽ വന്നിരിക്കുന്നത്. വളരെ ശക്തമായ ഒരു യുവ നേതൃത്വമാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബ്രിഡ്ജ്ണ്ടിലെ എല്ലാ മലയാളികളെയും ഒരുമിപ്പിച്ചുകൊണ്ട് അവരുടെ കലാ-കായിക മേഖലകളിൽ പ്രവർത്തിക്കുവാനും, ഓണം, ക്രിസ്മസ്, പുതുവർഷം എന്നീ അവസരങ്ങളിൽ അംഗങ്ങൾക്ക് വേണ്ടി നല്ല രീതിയിൽ ഇവെന്റുകൾ നടത്തുവാനും, കൂടാതെ ടൂർ, ചാരിറ്റി ഇവെന്റ്സ് എന്നിവ നടത്തുവാനും അസോസിയേഷൻ പ്രതിജ്ഞ ബന്ധമാണ് എന്ന് പ്രസിഡന്റ് അറിയിച്ചു.

 

പ്രസിഡന്റ് ആയ രതീഷ് രവിയുടെ നേതൃത്വത്തിൽ അരുൺ സൈമൺ ജനറൽ സെ ക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പുതിയതായി വന്ന മറ്റു കമ്മിറ്റി അംഗങ്ങൾ താഴെ പറയുന്നവർ ആണ്. ട്രഷറർ – ഷബീർ ബഷീർ ഭായ്, വൈസ് പ്രസിഡന്റ്- അനിത മേരി ചാക്കോ, ജോയിന്റ് സെക്രട്ടറി- ലിജോ തോമസ്, ജോയിന്റ് ട്രഷറർ- ജോമറ്റ് ജോസഫ്, പി ആർ ഓ – ആന്റണി എം ജോസ്, മീഡിയ കോഓർഡിനേറ്റർ- നിഖിൽ രാജ്, ആർട് കോഓർഡിനേറ്റർമാരായി – മേരി സിജി ജോസ്, സ്റ്റെഫീന ജോസ്, രാജു ശിവകുമാർ, സ്പോർട്സ് കോഓർഡിനേറ്റർമാരായി – ബൈജു തോമസ്, പ്രിൻസി റിജോ, ലേഡീസ് ഫോറം- ഫെമി റേച്ചൽ കുര്യൻ, പ്രോഗ്രാം കോഓർഡിനേറ്റർമായി റീനു ബേബി, സജേഷ് കുഞ്ഞിറ്റി, സേഫ്റ്റി ഓഫീസർ- അനീസ് മാത്യു,  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി നിഖിൽ ജോസഫ്, അൽഫിൻ ജോസഫ്, ജിജോ പുത്തൻപുരക്കൽ ജോസ്, ലിജോ തോമാസ് എന്നിവരും, എക്സ് ഒഫീഷ്യൽ മെമ്പേഴ്‌സ് ആയി പോൾ പുതുശ്ശേരിയും മാമൻ കടവിൽ എന്നിവരും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളായി അടുത്ത രണ്ട് വർഷം തുടരുന്നതിരിക്കും. യുക്മ ദേശീയ ജനറൽ ബോഡി അംഗങ്ങളായി പോൾ പുതുശ്ശേരി, മാമൻ കടവിൽ, ലിജോ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു.

സിപിഐ എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി സിപിഐ എം അന്താരാഷ്ട്ര ഘടകമായ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എ.ഐ.സി), ബ്രിട്ടൺ & അയർലണ്ട് അതിന്റെ ഇരുപതാം ദേശീയ സമ്മേളനത്തിന് ഒരുങ്ങി. സമ്മേളനത്തിനു മുന്നോടിയായുള്ള പതാക ജാഥ മാർച്ച്‌ 9 രാവിലെ 11 മണിക്ക്‌ ലണ്ടൻ ഹൈഗേറ്റ്‌ സെമിത്തേരിയിലെ കാൾ മാർക്സിന്റെ ശവകുടീരത്തിൽ നിന്നും ആരംഭിക്കും. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധവാലെ സമ്മേളനത്തിൽ പങ്കെടുക്കും.

എ.ഐ.സിയുടെ ദേശീയ സമ്മേളനം മാർച്ച് 15 , 16 തീയ്യതികളിൽ ലണ്ടൻ സൗത്താളിലെ സീതാറാം യെച്ചൂരി നഗറിൽ ചേരും. ബ്രിട്ടനിലെയും അയര്ലണ്ടിലെയും ബ്രാഞ്ചുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കഴിഞ്ഞ മൂന്നു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനോടൊപ്പം അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് പ്രായോഗികമായ നിർദ്ദേശങ്ങൾ മുന്നോട്ടു വെയ്ക്കുകയും, അടുത്ത സമ്മേളനം വരെ പാർട്ടിയെ നയിക്കാനുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുക്കുകയും പുതിയ പ്രാദേശിക ഘടകങ്ങൾക്കും സമ്മേളനം രൂപം നൽകുകയും ചെയ്യും.

ഹർകിഷൻസുർജീത്തിന്റെ മാർഗ്ഗനിർദ്ദേശ്ശത്തിൽ 1967ൽ സ്ഥാപിതമായ എ.ഐ.സി , സിപിഐ എം കേന്ദ്രക്കമ്മിറ്റിയുടെയും പൊളിറ്റ് ബ്യുറോയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചു പാർട്ടിയുടെ നയപരിപാടികൾ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കുന്നു. സംഘടനയുടെ ദേശിയ സമ്മേളനത്തിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ ബ്രിട്ടനിലും അയർലണ്ടിലും നടന്നുവരികയാണ്. കഴിഞ്ഞകാലപ്രവർത്തനങ്ങളുടെ വിലയിരുത്തലുകളും പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളും സമ്മേളനത്തിൽ വിശദമായ ചർച്ചകൾക്ക് വിധേയമാവുന്നുണ്ട്. എ.ഐ.സി ദേശീയ സമ്മേളനത്തിലേക്ക്‌ എല്ലാ പ്രതിനിധികളെയും സീതാറാം യെച്ചൂരി നഗറിലേക്ക് സ്വാഗതം ചെയ്യുതായി സംഘാടക സമിതി അംഗങ്ങളായ സഖാക്കൾ ഹർസേവ് ബെയ്‌ൻസ്‌ , ബിനോജ് ജോൺ, പ്രീത് ബെയ്‌ൻസ്‌ എന്നിവർ അറിയിച്ചു.

റോമി കുര്യാക്കോസ്

ബോൾട്ടൺ: പ്രിയദർശിനി ലൈബ്രറി ബോൾട്ടൻ – ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ വിജ്ഞാന – വിനോദ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് ‘ബുക്ക്‌ ഡേ’ സംഘടിപ്പിക്കും; മാർച്ച്‌ 8 (ശനിയാഴ്ച) രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്രിയദർശിനി ലൈബ്രറി ഹാളിൽ വച്ച് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

സയൻസിനെ ആസ്പദമാക്കി കുട്ടികൾക്കായുള്ള ഒരുക്കുന്ന സ്പെഷ്യൽ മാജിക്‌ ഷോ ‘സയൻസ് ഇൻ മാജിക്‌’, ക്വിസ് മത്സരങ്ങൾ, കുട്ടികൾക്കിഷ്ടപ്പെട്ട പുസ്തക കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ചെറു കഥാ വിവരണം, പുസ്തക വായന, ഇന്ററാക്റ്റീവ് സെഷനുകൾ, വിവിധ ഗെയ്മുകൾ, മറ്റ് വിനോദ – വിജ്ഞാന പരിപാടികൾ, റിഫ്രഷ്മെന്റ്സ് എന്നിവ കൂട്ടിചേർത്തുകൊണ്ട് വിപുലമായ പരിപാടികളാണ് പ്രിയദർശിനി ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികൾക്കുള്ള വിനോദ – വിജ്ഞാന സെഷനുകൾക്ക് മുൻ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. ഫിലിപ്പ് കൊച്ചിട്ടി നേതൃത്വം നൽകും.

പരിപാടിയിലേക്കുള്ള രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്. കൂടാതെ പരിപാടികളിൽ പങ്കെടുക്കുന്നവർക്കും വിജയികൾക്കുമുള്ള പ്രത്യേക സമ്മാനങ്ങളും ലൈബ്രറിയിൽ ഒരുക്കും.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും:

റോമി കുര്യാക്കോസ് (പ്രോഗ്രാം കോർഡിനേറ്റർ): 07776646163

കുട്ടികളെയും മുതിർന്നവരെയും വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക, കുട്ടികളിൽ പുസ്തക വായനാ ശീലം വളർത്തുക, കുട്ടികളുടെ വിവിധങ്ങളായ സർഗ്ഗവാസനകളെയും കഴിവുകളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് ബോൾട്ടനിൽ ‘പ്രിയദർശിനി’ എന്ന പേരിൽ ലൈബ്രറി സ്ഥാപിതമായത്.

Venue:
No. 4, Beech Avenue
Farnworth Bolton
BL4 0AT

Copyright © . All rights reserved