ഐഡിബിഐ ബാങ്കിൽ അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് –എ തസ്‌തികയിൽ അവസരം. 600 ഒഴിവുകളാണുള്ളത്. മണിപ്പാൽ സ്‌കൂൾ ഓഫ് ബാങ്കിങ് വഴി ഒരു വർഷത്തെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്‌സിലേയ്‌ക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് –എ തസ്‌തികയിൽ നിയമനം ലഭിക്കും. ബിരുദക്കാർക്ക് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കണം. ഉടൻ വിജ്ഞാപനമുണ്ടാകും.
വിജ്‌ഞാപനം സംബന്ധിച്ച വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷകർക്കു കംപ്യൂട്ടർ പരിജ്ഞാനം വേണം.<
പ്രായം: 2019 ജൂൺ ഒന്നിന് 21 നും 28 നും മധ്യേ. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം. ഇളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.
തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റ്, പഴ്‌സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ഓൺലൈൻ പരീക്ഷ നടത്തും. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷാഫീസ്: 700 രൂപ (പട്ടികവിഭാഗം/വികലാംഗർക്ക് 150 രൂപ മതി). ഓൺലൈൻ ആയി ഫീസ് അടയ്‌ക്കണം. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷിക്കേണ്ട വിധം: www. Idbibank.in എന്നീ വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ– മെയിൽ വിലാസം ഉണ്ടായിരിക്കണം.
എയർപോർട്ട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ കീഴിൽ കൊൽക്കത്ത, അഹമ്മദാബാദ്, കോഴിക്കോട്, ചെന്നൈ എയർപോർട്ടുകളിലായി സെക്യൂരിറ്റി സ്ക്രീനറിന്റെ 272 ഒഴിവുകളുണ്ട്. കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ മാത്രമായി 87 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്.
യോഗ്യത:-
അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റുള്ളവർ: ഏതെങ്കിലും വിഷയത്തിൽ ത്രിവൽസര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം. അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് സ്ക്രീനർ, ബിസിഎഎസ് സർട്ടിഫൈഡ് In-Lineസ്ക്രീനർ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ട് എന്നിവയുളളവർക്ക് മുൻഗണന.
പ്രായം: 45 വയസ് കവിയരുത്. 2019 ജൂൺ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
രണ്ടു വർഷത്തിനുള്ളിൽ വിരമിച്ച 15 വർഷം സർവീസും ബിരുദവുമുള്ള വിമുക്‌തഭടൻമാർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം: 25000-30000 രൂപ.
അപേക്ഷാഫീസ്: 500 രൂപ. AAI Cargo Logistics & Allied Services Company Ltd എന്ന പേരിലെടുത്ത ന്യൂഡൽഹിയിൽ മാറാവുന്ന അക്കൗണ്ട് പേയി ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും ജനനത്തീയതിയും മൊബൈൽ നമ്പറും എഴുതണം. പട്ടികവിഭാഗക്കാർ, വിമുക്‌തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.
വിശദവിവരങ്ങൾക്ക്: www.aaiclas.org
സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷനറി ക്ലാർക്ക്, പ്രൊബേഷനറി ഓഫിസർ തസ്‌തികകളിൽ അവസരം. 545 ഒഴിവുകളാണുള്ളത്. ക്ലാർക്ക് തസ്തികയിൽ 385 ഒഴിവുകളും പിഒ തസ്തികയിൽ 160 ഒഴിവുകളുമുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30
പ്രൊബേഷനറി ക്ലാർക്ക്
ഒഴിവുകളുടെ എണ്ണം: കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ (സൗത്ത് സോൺ) 310 ഒഴിവുകളാണുള്ളത്. മറ്റു സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന നോർത്ത് സോണിൽ 75 ഒഴിവുകളുണ്ട്.
ശമ്പളം : 11765 – 31540 രൂപ
യോഗ്യത : കുറഞ്ഞത് 60 % മാർക്കോടെ റഗുലർ ബിരുദ ജയം. പത്താം ക്ലാസിലും പ്ലസ്ടുവിലും കുറഞ്ഞത് 60 % മാർക്ക് നേടിയവരാകണം അപേക്ഷകർ.
പ്രായം: 2019 ജൂൺ 30ന് 26 കവിയരുത്. പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷം ഇളവ് അനുവദിക്കും.
രാജ്യത്തെ വിവിധ ഗ്രാമീൺ ബാങ്കുകളിൽ ഓഫീസർ സ്കെയിൽ ഒന്ന്, രണ്ട്, മൂന്ന് തസ്തികകളിലും ഓഫീസ് അസിസ്റ്റന്റ് (മൾടിപർപ്പസ്) തസ്തികയിലേക്കുമുള്ള 7401 ഒഴിവുകളിലേക്ക് ഇൻസ്്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ ബോർഡ് (ഐബിപിഎസ്) അപേക്ഷക്ഷണിച്ചു. കേരളഗ്രാമീൺ ബാങ്ക് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 45 ഗ്രാമീൺ ബാങ്കുകളിലെ നിയമനമാണ് പൊതുപരീക്ഷ വഴി നടത്തുക. ആഗസ്ത്/ സെപ്തംബർ മാസത്തിലാണ് ഓൺലൈൻ പൊതുപരീക്ഷ. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.
ഓഫീസ് അസിസ്റ്റന്റിന് പരീക്ഷമാത്രമേയുള്ളൂ. ഓഫീസർ തസ്തികയിൽ പരീക്ഷയും ഇന്റർവ്യൂവുമുണ്ട്. കേരള ഗ്രാമീൺ ബാങ്കിൽ ഓഫീസ് അസി. 86, ഓഫീസർ സ്കെയിൽ ഒന്ന് 76 ഒഴിവുണ്ട്. യോഗ്യത ഓഫീസർ സ്കെയിൽ (ഒന്ന്) ബിരുദം. പ്രായം 18‐30. ഓഫീസർ സ്കെയിൽ (രണ്ട്) 50 ശതമാനം മാർക്കോടെ ബിരുദം. സ്പെഷ്യലിസ്റ്റ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദമാണ് പരിഗണിക്കുക. പ്രായം 21‐32. സ്കെയിൽ (മൂന്ന്) യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം. പ്രായം 21‐40. ഓഫീസ് അസി. യോഗ്യത ബിരുദം. പ്രായം 18‐28. കംപ്യൂട്ടറും പ്രാദേശികഭാഷയുമറിയണം. 2019 ജൂൺ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.നിയമാനുസൃത ഇളവ് ലഭിക്കും.https://www.ibps.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ നാല്. പരീക്ഷാ സിലബസ് മറ്റു വിശദവിവരങ്ങൾ website ൽ.
കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്താനായി കുടുംബ സമേതം എത്തിയ യുവതിക്ക് പൊലിസ് സംരക്ഷണം നല്‍കിയില്ലെന്ന് പരാതി. വടകര സ്വദേശി ശ്രേയസ് കണാരനും കുടുംബത്തിനുമാണ് ശബരിമലയിലേയ്ക്ക് പോകാന്‍ പൊലീസ് സുരക്ഷ നല്‍കാതിരുന്നത്.
ഐ.ജി. മനോജ് എബ്രഹാമിനോട് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറയുന്നു. പൊലീസ് സംരക്ഷണം കിട്ടാതെ മടങ്ങേണ്ടി വന്നെങ്കിലും മണ്ഡലകാലത്ത് കൂടുതല്‍ പേരെ സംഘടിപ്പിച്ച് വീണ്ടും മലകയറാനെത്തുമെന്നും യുവതിയും കുടുംബവും അറിയിച്ചു. പൊലിസ് സുരക്ഷയൊരുക്കും എന്ന് പറയുന്നത് വെറും നാടകമാണെന്നും സുരക്ഷ ആവശ്യപ്പെട്ട് ഐ.ജി. മനോജ് എബ്രഹാമിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നും യുവതി ആരോപിക്കുന്നു. ഐ.ജി ഫോണ്‍ എടുത്തില്ലെന്ന് മാത്രമല്ല വാട്‌സാപ്പില്‍ അയച്ച സന്ദേശം വായിച്ചിട്ട് മറുപടി തന്നില്ലെന്നും യുവതി പറയുന്നു.
അതേസമയം, ശബരിമലയില്‍ കൊച്ചുമകന്റെ ചോറൂണ്‍ ചടങ്ങിന് എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ പിടികൂടി. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൂരജിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തൃശൂര്‍ സ്വദേശി ലളിതയും കുടുംബവും ശബരിമലയില്‍ എത്തിയപ്പോഴായിരുന്നു സൂരജടക്കമുള്ള സംഘം ചേര്‍ന്ന് ഇവരെ ആക്രമിച്ചത്. സംഭവത്തില്‍ സൂരജാണ് പ്രധാനപ്രതി. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതാവ് കൂടിയാണ് അറസ്റ്റിലായ സൂരജ്. സംഭവവുമായി ബന്ധപ്പെട്ട് 200 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മറ്റ് നാലു പേര്‍ കൂടി പിടിയിലായതായാണ് സൂചന. ലളിതാ രവിയെ സന്നിധാനത്ത് സംഘപരിവാര്‍ നേതൃത്വത്തിലെത്തിയ അക്രമികള്‍ തടഞ്ഞത് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അടിച്ചു കൊല്ലെടാ അവളെ, എന്ന് ആക്രോശിച്ചായിരുന്നു സന്നിധാനത്ത് 52കാരിയായ സ്ത്രീയ്ക്കെതിരെ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള തീവ്രഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള ആളുകള്‍ അക്രമം അഴിച്ചു വിട്ടത്.
കൊല്ലം: സ്ത്രീകളെ അധിക്ഷേപിച്ച നടന്‍ കൊല്ലം തുളസിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകളെ അധിക്ഷേപിക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ശബരിമല സത്രീപ്രവേശന വിഷയത്തില്‍ ഇന്നലെയാണ് കൊല്ലം തുളസി സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ചത്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ശുഭന്മാരാണെന്നും സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമാണ് എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണറാലിയില്‍ പങ്കെടുത്തു കൊണ്ട് കൊല്ലം തുളസി പറഞ്ഞത്.
കൊല്ലം തുളസിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വനിതാ കമ്മീഷന്‍ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ തുളസിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസിനും പരാതി ലഭിച്ചിട്ടുണ്ടായിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തത്. ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റിംയഗം രതീഷാണ് നടനെതിരെ ചവറ പൊലിസില്‍ പരാതി നല്‍കിയത്. ശബരിമലയിലെത്തുന്ന സ്ത്രീകളെ അപമാനിച്ച കൊല്ലം തുളസിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.
പ്രസ്താവന വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി കൊല്ലം തുളസി രംഗത്തുവന്നു. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അതെന്നും അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു പങ്കു വച്ചതെന്നും കൊല്ലം തുളസി പറഞ്ഞു.
കോട്ടയം: കുട്ടനാട് വികസന സമിതിയുടെ പേരില്‍ കാര്‍ഷിക വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ഫാ.തോമസ് പീലിയാനിക്കലിനെതിരെ ചങ്ങനാശേരി അതിരൂപത മാതൃകാപരമായ നടപടിയെടുക്കുന്നു. ഫാ.തോമസ് പീലിയാനിക്കലിന് അതിരുപത കൂദാശാ വിലക്ക് ഏര്‍പ്പെടുത്തി. അതിരൂപതാ ബുള്ളറ്റിന്‍ ‘വേദപ്രചാര മധ്യസ്ഥന്‍’ ഓഗസ്റ്റ് ലക്കത്തില്‍ ആണ് ഇതു സംബന്ധിച്ച അറിയിച്ച് നല്‍കിയിരിക്കുന്നത്.
പെരുമാറ്റദൂഷ്യം മൂലം 2018 ജൂലായ് 13 മുതല്‍ പൗരോഹിത്യ ചുമതലകളില്‍ നിന്നും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതില്‍ നിന്നും ഫാ.തോമസ് പീലിയാനിക്കലിശന സസ്‌പെന്റു ചെയ്തതായും പൗരോഹിത്യ ചുമതലകള്‍ പരസ്യമായി നിര്‍വഹിക്കുന്നതിന് ഇദ്ദേഹത്തെ സമീപിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ബുള്ളറ്റിനില്‍ നല്‍കിയ അറിയിപ്പില്‍ പറയുന്നു. വേദപ്രചാര മധ്യസ്ഥന്റെ 19ാം പേജിലാണ് ഇംഗ്ലീഷില്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്.
കുട്ടനാട് തട്ടിപ്പ് കേസിലെ ആറു പ്രതികളില്‍ ഇതുവരെ അറസ്റ്റിലായത് ഫാ.തോമസ് മാത്രമാണ്. ഭരണകക്ഷിയുമായി അടുത്തബന്ധമുള്ള മറ്റു പ്രതികളെ പിടികൂടുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പോലീസിന്റെ ഭാഷ്യം. പീലിയാനിക്കലിനെ പിടികൂടിയതോടെ ജനരോക്ഷം തണുക്കുകയും അന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തുവെന്ന് ആരോപണമുണ്ട്.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എന്‍.സി.പി നേതാവുമായ റോജോ ജോസഫ് ആണ് കേസിലെ പ്രധാനപ്രതികളില്‍ ഒരാള്‍. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറയുമ്പോഴും കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അവിശ്വാസവോട്ടെടുപ്പില്‍ എല്‍.ഡി.എഫ് ഭരണസമിതിയെ പിന്തുണച്ച് വോട്ട് ചെയ്യാന്‍ ഇയാള്‍ എത്തിയിരുന്നു. ഇയാളുടെ വോട്ടില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തുകയും ചെയ്തിരുന്നു.
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസങ്ങളായി കരുണാനിധി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകിട്ട് 4.30 ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് വൈകിട്ട് 6.10നാണ് അന്ത്യം സംഭവിച്ചത്. കരുണാധിയുടെ മരണത്തെതുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചെന്നൈയിലും തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാകുകയായിരുന്നു.
സിനിമയും രാഷ്ട്രീയവും അതിര്‍വരമ്പുകളില്ലാത്ത തമിഴകത്ത് നാഗപ്പട്ടണത്തെ തിരുക്കുവല്ലെയ് ഗ്രാമത്തില്‍ മുത്തുവേലുവിന്റെയും അഞ്ചുഗത്തിന്റെയും മകനായി 1924 ജൂണ്‍ 23 ന് ആണ് മുത്തുവേല്‍ കരുണാധിനി ജനിക്കുന്നത്. ദക്ഷിണാമൂര്‍ത്തിയെന്നായിരുന്നു മാതാപിതാക്കള്‍ കരുണാനിധിയ്ക്ക് ഇട്ട പേര്. വളരെ ചെറിയ പ്രായത്തില്‍ തന്നെ നാടകത്തിലും സിനിമയിലും താത്പര്യം പ്രകടിപ്പിച്ച കരുണാനിധി 14-ാം വയസുമുതല്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ടു തുടങ്ങി.
സിനിമയില്‍ തിരക്കഥ രചിച്ചുകൊണ്ടാണ് കരുണാനിധി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇരുപതാമത്തെ വയസില്‍ ജ്യൂപിറ്റര്‍ പിക്ച്ചേഴ്സിന്റെ കൂടെ തിരക്കഥാകൃത്തായി ചേര്‍ന്നു. രാജകുമാരിയായാണ് ആദ്യസിനിമ. കണ്ണമ്മ, മണ്ണിന്‍ മൈന്തന്‍, പരാശക്തി, പുതിയ പരാശക്തി, മന്ത്രികുമാരി, പാസ പറൈവകള്‍, പൂംപുഹാര്‍ തുടങ്ങി നിരവധി സിനിമകള്‍
1957ല്‍ തന്റെ 33-ാമത്തെ വയസില്‍ കുളിത്തലൈ എന്ന സ്ഥലത്ത് നിന്നാണ് അസംബ്ലി സീറ്റിലേക്ക് കരുണാനിധി മത്സരിച്ച് തമിഴ്നാട് അസംബ്ലിയിലേക്ക് വിജയിക്കുന്നത്. 1961 ല്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1962 ല്‍ പ്രതിപക്ഷ ഉപനേതാവ്, 1967ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി, 1969-ല്‍ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്ന് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തു. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ വര്‍ഷങ്ങളിലായി അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജൂലായ് 27ന് കരുണാനിധി പാര്‍ട്ടി അധ്യക്ഷനായതിന്റെ 50-ാം വാര്‍ഷികമായിരുന്നു.
കുറളോവിയം, നെഞ്ചുക്ക് നീതി, തെല്‍പാപ്പിയ ഉരൈ, സംഗ തമിഴ്, റോമാപുരി പാണ്ഡ്യന്‍, തെന്‍പാണ്ടി സിങ്കം, വെള്ളിക്കിഴമൈ, ഇനിയവൈ ഇരുപത് തുടങ്ങി നിരവധി കൃതികള്‍ കരുണാനിധി രചിച്ചിട്ടുണ്ട്. പത്മാവതി, ദയാലു അമ്മാള്‍, രാസാത്തി അമ്മാള്‍ എന്നിവരാണ് കരുണാനിധിയുടെ ഭാര്യമാര്‍. മുത്തു, അഴഗിരി, സ്റ്റാലിന്‍, തമിഴരശ്, സെല്‍വി, കനിമൊഴി എന്നിവരാണ് മക്കള്‍.
ലണ്ടന്‍ : ഹാംപ്ഷയറില്‍ 13 വയസുകാരിയെ പീഡനത്തിനിരയായി മരക്കൂട്ടങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായത് 24-കാരനായ കെയറര്‍ . സ്റ്റിഫന്‍ നിക്കോള്‍സന്‍ എന്നയാളാണ് ലൂസി മക്ഹഗിന്‍ എന്ന പെണ്‍കുട്ടിയുടെ കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറയുന്നു. ഇയാള്‍ സമീപകാലത്തായി ലൂസിയുടെയും 33 കാരിയായ അമ്മയുടെയും ഒപ്പം സൗത്താംപ്റ്റനിലെ വീട്ടിലായിരുന്നു. മരണത്തിനു മുമ്പ് ലൂസി നിക്കോള്‍സനൊപ്പം ഉണ്ടായിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ലൂസി ജോഗിംഗിന് പോകാറുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ 7.45-ഓടെ ഹാംപ്ഷയറിലെ സൗത്താംപ്ടണ്‍ സ്‌പോര്‍ട്‌സ് സെന്ററിന് സമീപമുള്ള മരക്കൂട്ടങ്ങള്‍ക്കിടയിലാണ് ലൂസി മക്ഹഗിലിന്റെ ജഡം കണ്ടെത്തിയത്.
കൊലപാതകത്തിന് മുമ്പായി കുട്ടി പീഡനത്തിരയായി എന്നാണ് പോലീസ് നിഗമനം. ബുധനാഴ്ച രാവിലെ വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ബുധനാഴ്ച രാവിലെ 9.30ന് മാന്‍സെല്‍ റോഡ് ഈസ്റ്റിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ലൂസി പിന്നീട് തിരിച്ചെത്തിയില്ല. അന്വേഷണം നടന്നുവരവെയാണ് ജഡം കണ്ടെത്തുന്നത്. പൊതുജനങ്ങളില്‍ നിന്നും ഒരാളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്.
മകളെ കാണാനില്ലെന്ന വിവരം ലൂസിയുടെ അമ്മ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘ലൂസി വൈറ്റിനെ ആരെങ്കിലും കണ്ടോ. അവളെ കാണാതായി, പോലീസ് അന്വേഷിക്കുന്നുണ്ട്. എന്ത് സഹായം കിട്ടിയാലും ഉപകരിക്കും. നീല ജീന്‍സും, ബ്ലാക്ക്/വൈറ്റ് ജാക്കറ്റും, ഗ്രേ അല്ലെങ്കില്‍ ഗ്രീന്‍ ടോപ്പും, നീല ഡിജിറ്റല്‍ വാച്ചുമാണ് അണിഞ്ഞിരിക്കുന്നത്’- എന്നായിരുന്നു അവര്‍ കുറിച്ചത്. ലൂസിയുടെ ജഡം കണ്ടെത്തിയശേഷവും മാതാവ് ഈ വിവരം പങ്കുവച്ചിരുന്നു.
ദാരുണമായ സംഭവമാണ് നടന്നതെന്ന് ഹാംപ്ഷയര്‍ പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ ബാര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. എപ്പോഴും ചിരിച്ച് എല്ലാവരോടും അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ലൂസിയെന്ന് സുഹൃത്തുക്കള്‍ അനുസ്മരിച്ചു. സംഭവത്തിന്റെ ഞെട്ടലിലാണവര്‍.
ലണ്ടന്‍ : പലിശ നിരക്കുകള്‍ ദശാബ്ദത്തിലെ വര്‍ധനയ്ക്ക് ഒരുങ്ങവെ പൗണ്ട് മൂല്യം ഇടിയുമെന്ന് ആശങ്ക. മുമ്പ് പലിശ നിരക്കുകള്‍ വര്‍ധിക്കുമെന്ന വാര്‍ത്തകള്‍ പൗണ്ടിന് തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ മലയാളികള്‍ ആശങ്കയിലായി. ഏറെനാളായി പൗണ്ട് മൂല്യം 88 -90 നിലയില്‍ ഏതാണ്ട് സ്ഥിരതയില്‍ തുടരുകയായിരുന്നു. ബ്രക്സിറ്റ് ഹിതപരിശോധനയോടെ വീണുപോയ പൗണ്ട് തിരിച്ചു കയറി വരുകയായിരുന്നു. ഏപ്രിലില്‍ 94.24 എന്ന നിലയില്‍ പൗണ്ട് എത്തിയിരുന്നു.
പലിശ നിരക്കുകള്‍ വര്‍ധിപ്പിയ്ക്കേണ്ടിവരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി വ്യക്തമാക്കിയിട്ടുണ്ട്. മിക്കവാറും അടുത്തയാഴ്ച പ്രതീക്ഷിക്കാം. പലിശ നിരക്കുകളില്‍ 0.75 ശതമാനം വരെ വര്‍ദ്ധനവ് ആണ് ഉണ്ടാവുക. 2009ല്‍ 0.5 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ നിരക്കാണ് 2016 വരെ നിലനിന്നിരുന്നത്. ബ്രക്സിറ്റ് വോട്ടെടുപ്പിന് ശേഷം 0.25 ശതമാനം നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറവ് വേഗതയിലാണ് മുന്നോട്ട് പോകുന്നതെന്ന് കാര്‍ണി പറഞ്ഞിരുന്നു.
ബ്രക്സിറ്റ് ആശയക്കുഴപ്പവും പൗണ്ടിന്റെ തിരിച്ചടിക്ക് കാരണമാകാനിടയുണ്ട്. ബ്രക്സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ് യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു.