നഴ്‌സിംഗ് സെമിനാറിനും മലയാള പഠന ക്ളാസിനും തുടക്കമിട്ടു കെസിഎ റെഡിച്ച് 0

റെഡിച്: നഴ്സിങ് മേഖലയില്‍ നടന്നു വരുന്ന റീവാലിഡേഷന്‍ പ്രക്രിയക്ക് സഹായകമാകും എന്ന പ്രതീക്ഷയോടെ റെഡിച് കെസിഎ നടത്തിയ ഏകദിന സെമിനാറില്‍ നഴ്‌സിങ് സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണം. ഭൂരിഭാഗം പേരെയും സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു എന്നത് സംഘടനാ പ്രവര്‍ത്തകര്‍ക്കു ആവേശമായി. ഹോസ്പിറ്റല്‍

Read More

മഹാരാഷ്ട്രയിലെ ബിജെപിയുടെ ആയുസ്സ് ഒരു വര്‍ഷം കൂടി മാത്രം; ‘ഇനി ഭരണം മോഹം മാത്രം’ മോഡിയെ വെല്ലുവിളിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ 0

ഒരുവര്‍ഷത്തിനുള്ളില്‍ ബിജെപിയെ മാറ്റി നമുക്ക് അധികാരത്തിലെത്താം. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്. എന്തൊക്കെ സംഭവിച്ചാലും തനിച്ച് അധികാരത്തിലെത്തുന്നതിനായിട്ട് ആകണം നാം പ്രവര്‍ത്തിക്കേണ്ടതെന്നും ആദിത്യ പറഞ്ഞു. അഹമ്മദ്‌നഗറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

വിവാഹശേഷം ഫേസ് ബുക്ക് കാമുകൻ മുങ്ങി; കോട്ടയം കുറുപ്പുന്തറയിൽ യുവതി ഭര്‍ത്തൃവീട്ടിലെ വരാന്തയില്‍ സമരത്തിൽ 0

ഒക്ടോബര്‍ 21ന് കടുത്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരായി. വിവാഹത്തിന് അവന്റെ വീട്ടുകാര്‍ എത്തിയില്ല. ഞങ്ങളെ എന്റെ വീട്ടുകാര്‍ അവന്റെ വീട്ടിലെത്തിച്ചെങ്കിലും അവര്‍ അവിടെ ഇല്ലായിരുന്നു. എന്റെ ബന്ധുക്കള്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് ഞങ്ങളെ വീട്ടില്‍ കയറ്റിയത്. എന്നാല്‍ വീട്ടുകാര്‍ വന്ന് പ്രശ്‌നമായതോടെ ഞങ്ങള്‍ക്ക് അവിടെ നിന്ന് ഇറങ്ങേണ്ടിവന്നു.

Read More

സംഘപരിവാർ ആക്രമണം വൈദികർക്കും സെമിനാരി വിദ്യാർത്ഥികൾക്കും നേരെ; മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്നയിൽ പോലീസിന്റെ ഒത്താശയിൽ വൈദികരെ തടഞ്ഞു വച്ചു, വിട്ടയച്ചത് വീണ്ടും ഹാജരാകണമെന്ന നിർദ്ദേശത്തിൽ 0

സ​ത്ന​യി​ൽ നി​ന്നു പ​ന്ത്ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള ബും​കാ​ർ ഗ്രാ​മ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് ബജ്‌രംഗ്ദൾ പ്രവർത്തകർ എത്തി സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​ത്. പു​റ​ത്തു നി​ന്നെ​ത്തി​യ ബ​ജ്‌രംഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ വൈ​ദി​ക​രെ​യും വൈ​ദി​കാ​ർ​ഥി​ക​ളെ​യും ത​ട​യു​കയാ​യി​രു​ന്നു. തുടർന്ന് പോലീസ് എത്തി വൈദിക സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ സ്റ്റേഷനിൽ എത്തിച്ചതോടെ കൂടുതൽ ബജ്‌രംഗ്ദൾ പ്രവർത്തകർ എത്തി സ്റ്റേഷൻ വളയുകയായിരുന്നു.

Read More

മീശവടിച്ചതല്ല…. എല്ലാം ഗ്രാഫിക്സ് മായാജാലം! സാങ്കേതികവിദ്യയിലൂടെയാണ് മീശവടിച്ചതായി കാണിച്ചത് എന്ന ആരോപണത്തിന് മറുപടി. മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു 0

പല രാജ്യത്തും ശരീരം ആയുധമാക്കി ജീവിക്കുന്ന നടന്മാര്‍ക്കും കലാകാരന്മാര്‍ക്കും പ്രത്യേക പരിശീലകരുണ്ട്. നമ്മുടെ നാട്ടില്‍ അത്തരം രീതികളെല്ലാം വരുന്നതെയുള്ളു. ശരീരത്തെ പരിപാലിക്കണമെന്നു ആയുര്‍വേദവും മറ്റും നമ്മോടു പറഞ്ഞതു നാം മറന്നിരിക്കുന്നു. ചെറിയ മസില്‍ വേദന ഉണ്ടാകുമ്പോള്‍ നാം അതു മറക്കുന്നു. ആ വേദനയുമായി വീണ്ടും ജോലി ചെയ്യുമ്പോള്‍ അടുത്ത തവണ അത് ഇരട്ടിയായി തിരിച്ചുവരുന്നു. ഇതിനൊന്നും കൃത്യമായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ മുന്‍പൊന്നും ആരും ഇല്ലായിരുന്നു.

Read More

മോഷ്ടാക്കള്‍ അദ്ധ്യാപക ദമ്പതികളുടെ കഴുത്തറത്തു; ഭാര്യ മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ 0

പ​യ്യ​ന്നൂ​ര്‍(​ക​ണ്ണൂ​ർ): റി​ട്ട.​അ​ധ്യാ​പ​ക ദ​മ്പ​തി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ ക​വ​ർ​ച്ച ന​ട​ത്താ​നെ​ത്തി​യ സം​ഘം അ​ധ്യാ​പി​ക​യെ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി. ക​ഴു​ത്ത​റ​ത്ത് ഗുരുതരമായി പരിക്കേറ്റ ഭ​ർ​ത്താ​വ് മംഗളൂരു ആശുപത്രിയിൽ. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ക​വ​ർ​ച്ചാ​സം​ഘ​മാ​ണ് റി​ട്ട.​അ​ധ്യാ​പി​ക​യാ​യ ചീ​മേ​നി പൊ​താ​വൂ​ര്‍ പു​ലി​യ​ന്നൂ​രി​ലെ പി.​വി. ജാ​ന​കി​യെ (65) ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴു​ത്ത​റ​ത്ത

Read More

ഷാർജയിൽ സഹോദരിയുടെ അടുത്ത് സന്ദര്‍ശനത്തിനെത്തിയ മലയാളി യുവാവ് മരിച്ച നിലയിൽ 0

ഇന്നലെ രാവിലെ 9 മണിക്ക് തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുത്ത ശേഷം നടക്കാനെന്ന് പറഞ്ഞ് ഒന്നാംനിലയിലെ ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സമീപത്തെ താമസക്കാരാണ് കെട്ടിടത്തിന് സമീപം ഉണ്ണിക്കൃഷ്ണന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി സഹോദരിയെ അറിയിച്ചത്.

Read More

ആധാര്‍ ബന്ധിപ്പിക്കല്‍; സമയപരിധി മാര്‍ച്ച് 31 വരെ നീട്ടാന്‍ സുപ്രീം കോടതി നിര്‍ദേശം 0

ന്യൂഡല്‍ഹി: മൊബൈല്‍ സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് തുടങ്ങി വിവിധ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. മാര്‍ച്ച് 31 വരെയാണ് തിയതി നീട്ടി നല്‍കിയത്. ഇത് സംബന്ധിച്ച് ഭരണഘടനാ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

Read More

തറവാട്ടിലേയ്ക്ക് പറക്കാനൊരുങ്ങി എയര്‍ ഇന്ത്യ; മാഞ്ചസ്റ്ററില്‍ നിന്ന് ഉള്‍പ്പെടെ കൂടുതല്‍ സര്‍വ്വീസുകള്‍ക്ക് സാധ്യത 0

ഇന്ത്യയുടെ ദേശീയ വിമാനമായ എയര്‍ ഇന്ത്യ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ. എയര്‍ ഇന്ത്യ മുമ്പ് ടാറ്റ ഗ്രൂപ്പിന്റെ സ്വന്തമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ എയര്‍ ഇന്ത്യയെ ദേശവത്കരിക്കുകയും രാജ്യത്തിന്റെ ദേശീയ വിമാന സര്‍വീസാക്കുകയുമായിരുന്നു. വന്‍ നഷ്ടത്തിലായിരുന്നെങ്കിലും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായിരുന്ന എയര്‍ ഇന്ത്യയുടെ മഹാരാജാവ് അധികം താമസിക്കാതെ സ്വകാര്യ കമ്പനികളുടെ കൈകളില്‍ എത്തുമെന്നാണ് ലഭ്യമായ സൂചന. ടാറ്റാ ഗ്രൂപ്പിനൊപ്പം ഖത്തര്‍ എയര്‍വേയ്സും എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയെ ഒരു വിദേശ കമ്പനിക്ക് വില്‍ക്കുന്നതിലെ അനൗചിത്യം പരിഗണിച്ച് ടാറ്റ ഗ്രൂപ്പിനു തന്നെയാണ് സാധ്യതയേറെ.

Read More

മോശം കാലാവസ്ഥ; ലണ്ടനിലെ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ എല്ലാ ദിവസവും തുറക്കാന്‍ തീരുമാനം 0

ലണ്ടന്‍: അന്തരീക്ഷ താപനില സ്ഥിരമായി പൂജ്യത്തിലും താഴേക്ക് എത്തുന്ന സാഹചര്യത്തില്‍ ലണ്ടനിലെ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ എല്ലാ ദിവസവും തുറക്കാന്‍ നിര്‍ദേശം. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഈ നിര്‍ദേശം നല്‍കിയത്. മൂന്ന് ദിവസം അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചാല്‍ മാത്രമേ നിലവില്‍ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ തുറക്കാറുള്ളു. കാലാവസ്ഥയില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി ചാരിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പദ്ധതിക്കും മേയര്‍ തുടക്കം കുറിച്ചിട്ടുണ്ട്.

Read More