BREAKING NEWS… ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ടുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു. 0

ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട് ടീമിന് വിജയത്തുടക്കം. ആർപ്പുവിളിക്കുന്ന ഇംഗ്ലീഷ് ആരാധകർക്ക് മുന്നിൽ മനോഹരമായ കളി കാഴ്ചവച്ച ഇംഗ്ലീഷ് ടീം ടുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു. കളിയുടെ എല്ലാ മേഖലകളിലും മികവു കാട്ടിയ ഇംഗ്ലണ്ട് പരിചയ സമ്പത്ത് കുറഞ്ഞ യുവനിരയുമായാണ് കളത്തിലിറങ്ങിയത്. റഷ്യയിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ  ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ്  ടീമിനെ നയിക്കുന്നത്. 24 കാരനായ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും നേടിയത്. പതിനൊന്നാം മിനിട്ടിൽ ടീമിന്റെ ആദ്യ ഗോൾ പിറന്നു. കോർണർ കിക്ക് ആണ് ഗോളിനു വഴി തെളിച്ചത്. എന്നാൽ മുപ്പത്തഞ്ചാമത്തെ മിനിട്ടിൽ ടുണീഷ്യൻ  കളിക്കാരനെ പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽട്ടി നല്കിയത് ടുണീഷ്യയുടെ സാസി നെറ്റിലാക്കി സമനില പിടിച്ചു.

Read More

BREAKING NEWS… ഔഡി സിഇഒ അറസ്റ്റിൽ. റൂപർട്ട് സ്റ്റാഡ് ലര്‍ ജർമ്മൻ പോലീസ് കസ്റ്റഡിയിൽ. 0

പ്രമുഖ കാർ നിർമ്മാണക്കമ്പനിയായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായി. ജർമ്മൻ പോലീസാണ് സിഇഒയെ ഇന്നു രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഡീസൽഗേറ്റ് സ്കാൻഡലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. വോക്സ് വാഗണിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായിരിക്കുന്നത്.

Read More

BREAKING NEWS… ലണ്ടനിൽ ട്രെയിനിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ടു. ദുരന്തം നടന്നത് ഇന്ന് രാവിലെ. പോലീസ് അന്വേഷണം തുടങ്ങി. 0

ലണ്ടനിൽ ട്രെയിനിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 7.30 ന് ശേഷമാണ് ദുരന്തം നടന്നത്. ബ്രിക്സ്റ്റണിനടുത്തുള്ള ലുഗ്ബ്രോ ജംഗ്ഷനിലാണ് സംഭവം. അപകടം നടന്ന ഉടനെ പോലീസും പാരാമെഡിക്സും സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എങ്ങനെയാണ് അപകടം നടന്നത് എന്നതിനെക്കുറിച്ചോ ഇവർ എങ്ങനെ ട്രാക്കിൽ എത്തിപ്പെട്ടു എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് അറിയിച്ചു.  നാഷണൽ റെയിലിന്റെ ഈ മേഖലയിലെ സർവീസുകൾക്ക് അപകടം മൂലം താമസം നേരിടുന്നുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

Read More

കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്തില്ലെന്ന പേരില്‍ സോഷ്യല്‍ കെയര്‍ ഇടപെടല്‍; കുട്ടിയെ ഏറ്റെടുത്ത നടപടിയില്‍ സോഷ്യല്‍ വര്‍ക്കര്‍ക്ക് കോടതിയുടെ ശകാരം 0

ഐസ്‌ക്രീം വാങ്ങിക്കൊടുത്തില്ലെന്ന പേരില്‍ അമ്മയില്‍ നിന്ന് എട്ടുവയസുകാരനെ ഏറ്റെടുത്ത നടപടിയില്‍ സോഷ്യല്‍ കെയറിന് കോടതിയുടെ വിമര്‍ശനം. കുട്ടിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അവന്റെ വികാരങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നില്ലെന്നും ആരോപിച്ചാണ് എട്ടു വയസുകാരനെ സോഷ്യല്‍ വര്‍ക്കര്‍ അമ്മയില്‍ നിന്ന് ഏറ്റെടുത്തത്. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നില്ല, കുട്ടിയുടെ ഇഷ്ടമനുസരിച്ച് മുടി വെട്ടുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് 44 പേജുള്ള പ്രസ്താവനയില്‍ സോഷ്യല്‍ വര്‍ക്കര്‍ എഴുതിയത്. ഒരു ഹൈക്കോര്‍ട്ട് ജഡ്ജ് സോഷ്യല്‍ വര്‍ക്കറെ ഇക്കാര്യത്തില്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്.

Read More

ജയില്‍ മോചിതനായ അ​റ്റ് ല​സ് രാ​മ​ച​ന്ദ്ര​ൻ മനസു തുറക്കുന്നു… എന്റെ ചിറകുകള്‍ അരിയപ്പെട്ട ദിനങ്ങള്‍… കണ്ണീര്‍ വാര്‍ത്ത‍ രാത്രികള്‍…ഇരുട്ടറയില്‍നിന്ന് പുറത്തെത്തിച്ചതു ഭാര്യ ഇന്ദുവിന്റെ മനോധൈര്യം.. 0

ജയില്‍ മോചിതനായ അ​റ്റ് ല​സ് രാ​മ​ച​ന്ദ്ര​ന്‍റെ ആദ്യ അഭിമുഖം പുറത്തുവന്നു.  തന്ന്റെ ചിറകുകള്‍ അരിയപ്പെട്ട ദിനങ്ങള്‍ ആയിരുന്നു കടന്നുപോയത്… കണ്ണീര്‍ വാര്‍ത്ത‍ രാത്രികള്‍ ഇല്ലാതില്ല.. ഇരുട്ടറയില്‍നിന്ന് പുറത്തെത്തിച്ചതു ഭാര്യ ഇന്ദുവിന്റെ മനോധൈര്യമാണ്. ഫീനിക്സ്‌ പക്ഷിയെപ്പോലെ തിരിച്ചു വരും.. രാ​മ​ച​ന്ദ്ര​ൻ മനസു തുറന്നു. കൈരളി ന്യൂസ്‌ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍  ബ്രിട്ടാസ് ആണ് അഭിമുഖം നടത്തിയത്.

Read More

മൃതദേഹം നാട്ടിലെത്തിക്കുക എന്ന പ്രവാസി മലയാളികളുടെ പ്രശ്നത്തിന് കേരള സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയപ്പോള്‍ കാരണക്കാരനായത് യുകെയില്‍ നിന്നുള്ള ലോക കേരള സഭാംഗം രാജേഷ്‌ കൃഷ്ണ 0

പ്രവാസി മലയാളികളുടെ എക്കാലത്തെയും ആശങ്കയാണ് അവിചാരിതമായി അന്യനാട്ടില്‍ വച്ച് സംഭവിക്കുന്ന മരണവും തുടര്‍ന്നുണ്ടാകുന്ന വിഷമതകളും. ഇതില്‍ ഏറ്റവും പ്രധാനമായ ഒന്ന് മരണമടയുന്ന ആളുടെ മൃതദേഹം നാട്ടിലെത്തിക്കുക എന്നതാണ്. ഈ ആശങ്കയ്ക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചപ്പോള്‍ 

Read More

BREAKING NEWS… ബ്രിട്ടണിൽ വീണ്ടും ഭൂമികുലുക്കം. യോർക്ക് ഷയറിലും ലിങ്കൺഷയറിലും  ചലനം അനുഭവപ്പെട്ടത് ശനിയാഴ്ച രാത്രി 11.15 ന്. 0

ബ്രിട്ടണിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. യോർക്ക് ഷയറിലും ലിങ്കൺ ഷയറിലും വീടുകൾ കുലുങ്ങി. ശനിയാഴ്ച രാത്രി 11.15 നാണ് ഭൂമികുലുക്കം ഉണ്ടായത്. റിക്ചർ സ്കെയിലിൽ 3.9 മാഗ് നിറ്റ്യൂഡാണ് രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ ഭൂചലനം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. നാശനഷ്ങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. നിരവധി പേർ സോഷ്യൽ മീഡിയയിൽ ചലനം അനുഭവപ്പെട്ടതായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈസ്റ്റ് യോർക്ക് ഷയറിലെ സ്പേൺ പോയിന്റ് കേന്ദ്രമാക്കിയാണ് ചലനം ഉണ്ടായത്. ക്ലീതോർപ്പ് സ്, ഹൾ എന്നീ സ്ഥലങ്ങളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു.

Read More

കരുത്തിന്റെ രാജാക്കന്മാർ അങ്കത്തിനു തയ്യാർ. ബിർമ്മിങ്ങാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ  വടംവലി മത്സരം ഇന്ന്. 0

വീറും വാശിയുമേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ബിർമ്മിങ്ങാം ഒരുങ്ങി. കൈക്കരുത്തിന്റെയും ടീം വർക്കിന്റെയും പിൻബലത്തിൽ  നിമിഷങ്ങൾക്കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കുന്ന തന്ത്രങ്ങൾ മെനഞ്ഞ് ടീമുകൾ അങ്കം കുറിക്കും. കാണികളുടെ ആവേശത്തിമർപ്പിൽ ഒരു കൊച്ചു കേരളം ബിർമ്മിങ്ങാമിൽ സൃഷ്ടിക്കപ്പെടുമ്പോൾ കരുത്തിന്റെ രാജാക്കന്മാർ ട്രോഫിയിൽ മുത്തമിടും. ബിർമ്മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വടംവലി മത്സരം ഇന്ന് നടക്കും.

Read More

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന്.  യുഡിഎഫ് പ്രവേശന പ്രഖ്യാപനം നാളെ. തീരുമാനം ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ. 0

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം) ന് നല്കാൻ തീരുമാനമായി. ഡൽഹിയിൽ നടന്ന ചർച്ചയെത്തുടർന്നാണ് യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നതിനുള്ള തീരുമാനം നാളെ പ്രഖ്യാപിക്കും. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി, മുസ്ളിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ പി സിസി പ്രസിഡന്റ് എം.എം ഹസൻ എന്നിവർ പങ്കെടുത്തു.

Read More

യു.എ.ഇ രാഷ്​ട്രപിതാവ്​ ഷെയ്ഖ്​ സായിദിന്റെ ​​ ജീവിതം സിനിമയാകുന്നു; ഹോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് ഇന്ത്യൻ ചലചിത്ര നടനും സംവിധായകനുമായ ശേഖർ കപൂർ 0

യു.എ.ഇ രാഷ്​ട്രപിതാവ്​ ഷെയ്ഖ്​ സായിദി​​െൻറ ജീവിതം ആധാരമാക്കി ഹോളിവുഡ് സിനിമ ഒരുങ്ങുന്നു. ഹോളിവുഡ് ചലചിത്രനിർമാണ കമ്പനിയായ എസ്.റ്റി.എക്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇന്ത്യൻ ചലചിത്ര നടനും സംവിധായകനുമായ ശേഖർ കപൂറാണ്. 1971 മുതൽ 2004 വരെ യു.എ.ഇയുടെ പ്രസിഡൻറ് ആയിരുന്ന

Read More