മര്‍ദ്ദം നിയന്ത്രിക്കാനുള്ള സംവിധാനം പ്രവര്‍ത്തിപ്പിച്ചില്ല; വിമാനയാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം; ജെറ്റ് എയര്‍വേഴ്‌സ് വിമാനം അടിയന്തരമായി നിലത്തിറക്കി 0

മുംബൈ: ജെറ്റ് എയര്‍വേഴ്‌സ് വിമാനത്തിലെ യാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം. വിമാനത്തിനുള്ളിലെ മര്‍ദ്ദം നിയന്ത്രിക്കാനുള്ള സംവിധാനം പ്രവര്‍ത്തിപ്പിക്കാതിരുന്നതോടെയാണ് അപകടമുണ്ടായത്. രക്തം വന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കുകയായിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്യവിലോപം കാട്ടിയ ജീവനക്കാരെ പിരിച്ചുവിട്ടതായി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്.

Read More

മുസ്ലീങ്ങളെ എന്ന് ഇവിടെ വേണ്ടെന്നു പറയുന്നോ അവിടെ വച്ച്‌ ഹിന്ദുത്വത്തിന്റെ മഹത്വം അവസാനിക്കും; ഹിന്ദുരാഷ്​ട്രത്തിൽ മുസ്​ലിംകൾക്ക്​ ഇടമില്ല എന്നല്ല അര്‍ത്ഥം: ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവത്… 0

മുസ്​ലിംകളെ കൂടി ഉൾക്കൊള്ളുന്നതാണ്​ യഥാർഥ ഹിന്ദുത്വമെന്ന്​ ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവത്​. ഹിന്ദുരാഷ്​ട്രത്തിൽ മുസ്​ലിംകൾക്ക്​ ഇടമില്ല എന്നല്ല അർഥം. അവർ കൂടി ചേരു​േമ്പാൾ മാത്രമേ അത്തരമൊന്ന്​ പൂർണമാവു എന്ന്​ മോഹൻ ഭാഗവത്​ പറഞ്ഞു. ആർ.എസ്​.എസ്​ മൂന്ന്​ ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പഠനശിബിരത്തിൽ സംസാരിക്കുകയായിരുന്നു

Read More

രാജ്യത്തെ നടുക്കിയ പട്ടാപ്പകൽ ദുരഭിമനക്കൊലപാതകം, അറസ്റ്റിലായ അമൃതയുടെ അച്ഛൻ മാരുതി റാവുവിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…. 0

തെലങ്കാന ദുരഭിമാനക്കൊലയിൽ അറസ്റ്റിലായ അമൃതയുടെ അച്ഛൻ മാരുതി റാവുവിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൃത്യം നടന്ന സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്ന് വരുത്തി തീർക്കാൻ മലയാളത്തിലെ ഏക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിൽ നിന്ന് പ്രചോദനം ലഭിച്ചുവെന്ന് മാരുതി റാവു പോലീസിനോട് പറഞ്ഞു. ദൃശ്യം സിനിമ

Read More

അഗസ്റ്റാ വെസ്റ്റലാന്റ് ഇടപാടിലെ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റിന്‍ മൈക്കിളിനെ ഇന്ത്യക്ക് വിട്ടുകൊടുക്കുവാന്‍ ദുബായ് കോടതി ഉത്തരവ് 0

ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റലാന്റ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റിന്‍ മൈക്കിള്‍ ജെയിംസിനെ വിട്ട് നല്‍കാന്‍ ദുബായ് കോടതി ഉത്തരവിട്ടു. കഴിഞ്ഞവര്‍ഷമാണ് യുഎഇ മൈക്കിളിനെ അറസ്റ്റ് ചെയ്തത്. വിവിഐപി ഹെലികോപ്ടര്‍ ഇടപാടില്‍ കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതാണ് ഇയാള്‍ ചെയ്തകുറ്റം. ഇയാളെ വിട്ടുകിട്ടുന്നതിനായുള്ള

Read More

വീണ്ടും ബാങ്ക് ലയനം; മൂന്ന് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി 0

മുംബൈ ആസ്ഥാനമായുള്ള ദേനാ ബാങ്ക്, ബെംഗളൂരൂ ആസ്ഥാനമായ വിജയ ബാങ്ക്, ഗുജറാത്തിലെ വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡ എന്നീ മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാക്കി മാറ്റാനാണ് മന്ത്രിസഭ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. ദില്ലി:പൊതുമേഖലാ ബാങ്കുകളായ

Read More

ട്രെയിനി നേഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടറെ നേഴ്‌സുമാർ ഒന്നുചേർന്ന് ചവിട്ടികൂട്ടുന്ന വീഡിയോ കാണാം… ഇത് ഒരു പാഠമാകട്ടെ ഇത്തരക്കാർക്ക്  0

ട്രെയിനി നേഴ്‌സിനെതിരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടറെ നേഴ്‌സുമാര്‍ നന്നായി തന്നെ ഒന്ന് പെരുമാറി എന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.  ട്രെിയിനി നേഴ്‌സിനെതിരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടറെ നേഴ്‌സുമാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. നേഴ്‌സുമാര്‍ ഡോക്ടറെ മര്‍ദ്ദിക്കുകയും ചെരുപ്പിന്

Read More

ഐ.ഐ.ടി എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി 0

എനിക്ക് ഒരു ടീച്ചർ ആകാനാണ് ഇഷ്ടമെന്നും എഞ്ചിനീയർ ആകാൻ ആഗ്രഹമില്ല, എന്നാൽ തന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നെഴുതിയ കുറിപ്പ് വിദ്യാര്‍ത്ഥിയുടെ

Read More

ഗജ്‌റൗളയില്‍ രണ്ട് സന്യാസിനികള്‍ അപമാനിക്കപ്പെട്ടപ്പോള്‍ ഞങ്ങളെ തെരുവിലിറക്കിയ സഭാനേതൃത്വം എന്തേ ഇപ്പോള്‍ മൗനം പാലിക്കുന്നു? കന്യാസ്ത്രീകളുടെ പ്രതിഷേധത്തോട് മുഖംതിരിക്കുന്ന സഭയോട് ചോദ്യവുമായി ഫാ.സുരേഷ് മാത്യു കപ്പൂച്ചിന്‍ 0

കോട്ടയം: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ പരാതിയില്‍ കന്യാസ്ത്രീക്ക് നീതിതേടി കേരള സമൂഹം തെരുവില്‍ സമരം ചെയ്യുമ്പോള്‍ അതിനോട് മുഖംതിരിച്ചുനില്‍ക്കുന്ന കത്തോലിക്കാ സഭാനേതൃത്വത്തിന്റെ നേരെ വിരല്‍ചൂണ്ടി ഒരു വൈദികന്‍. 1990ല്‍ ഉത്തര്‍പ്രദേശില്‍ രണ്ട് സന്യാസിനികളെ അ്ജഞാതര്‍ പീഡിപ്പിച്ചപ്പോള്‍ തങ്ങളെ തെരുവില്‍ ഇറക്കി പ്രതിഷേധം

Read More

മുംബൈയും തെരുവിലിറങ്ങി; കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ ബിജെപി സംസ്ഥാനങ്ങളും കുലുങ്ങി…. 0

സാധാരണ ഹര്‍ത്താലുകള്‍ ബാധിക്കാത്ത മുംബൈയിലും ചെന്നൈയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ മറ്റുമേഖലകളിലും ഇന്ധനവിലക്കയറ്റത്തിനെതിരെ പ്രതിഷേധം അലയടിച്ചു. മുംബൈയില്‍ പലയിടത്തും കടകളടപ്പിച്ചു. ലോക്കല്‍ ട്രെയിന്‍ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. ഒഡിഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരവും നടന്നു. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത്

Read More

രൂപയുടെ മൂല്യതകര്‍ച്ച തുടരുന്നു; റിസര്‍ബാങ്ക് ഇടപെടുന്നില്ലെന്ന് ആക്ഷേപം; പ്രവാസികള്‍ നേട്ടമുണ്ടാക്കും 0

മുംബൈ: രൂപയുടെ മൂല്യതകര്‍ച്ച തുടരുന്നു. സര്‍വ്വകാല തകര്‍ച്ചയായി ഡോളറിന് 72 രൂപയും പിന്നിട്ടു. വ്യാപാര വേളയില്‍ ഒരു ഘട്ടത്തില്‍ 72.11 എന്ന നില വരെ എത്തിയിരുന്നു. തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നത് അസംസ്‌കൃത എണ്ണവില വര്‍ധനവാണ്. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം 10 ശതമാനത്തിലധികം മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. പ്രവാസി മലയാളികള്‍ക്ക് മൂല്യതകര്‍ച്ച ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം വിഷയത്തില്‍ റിസര്‍വ്വ് ബാങ്ക് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Read More