ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരെക്കാളും നഴ്‌സുമാരെക്കാളും കൂടുതല്‍ നിരക്കില്‍ റിക്രൂട്ട് ചെയ്യുന്നത് മാനേജര്‍മാരെയെന്ന് റിപ്പോര്‍ട്ട് 0

ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരെക്കാളും നഴ്‌സുമാരെക്കാളും കൂടുതല്‍ റിക്രൂട്ട് ചെയ്യുന്നത് മാനേജര്‍മാരെയെന്ന് റിപ്പോര്‍ട്ട്. ബിബിസിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 2013ന് ശേഷം എന്‍എച്ച്എസ് 3,600 മാനേജര്‍മാരെയാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്. 8300 ഡോക്ടര്‍മാരെയും 7000 നഴ്‌സിംഗ് സ്റ്റാഫിനെയുമാണ് ഇക്കാലയളവില്‍ റിക്രൂട്ട് ചെയ്തിരിക്കുന്നത്. മാനേജര്‍മാരെ റിക്രൂട്ട് ചെയ്യുന്ന നിരക്കില്‍ 16ശതമാനം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ അധിക ഡോക്ടര്‍മാരെ നിയമിക്കുന്ന നിരക്കില്‍ ഉണ്ടായി വര്‍ദ്ധനവ് വെറും 8 ശതമാനവും നഴ്‌സിംഗ് സ്റ്റാഫിന്റെ കാര്യത്തില്‍ 2 ശതമാനം വര്‍ദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ എന്‍എച്ച്എസ് നഴ്‌സിംഗ് ജീവനക്കാരുടെ അപര്യാപ്തത രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

Read More

അതെ ഇതു സത്യം തന്നെ ! സുന്ദരിമാരായ വേലക്കാരികള്‍ നഗ്നരായി നിങ്ങളുടെ വീട് വൃത്തിയാക്കാന്‍ വരും; യു.കെയിലെ നാച്വറല്‍ കമ്പനിയിൽ നിന്നും മണിക്കൂറിന് 50 യൂറോ നൽകി ന്യൂഡ് ക്ലീനേഴ്‌സിനെ സ്വന്തമാക്കാം 0

പ്രകൃതിവാദത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നയാളാണ് ലാറ സ്മിത്ത്. ഒരു വ്യക്തിയെ കുറിച്ച് നല്ല അഭിപ്രായം തോന്നേണ്ടത് അയാള്‍ക്ക് തന്നെയാണ്. അതിന് ശരീരഘടനയോ നിറമോ പ്രായമോ തടസ്സമാകരുതെന്ന് സ്മിത്ത് പറയുന്നു. സ്മിത്തിന്റെ ജോലിക്കാര്‍ ഏറെ സംതൃപ്തരാണ്. സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസമുള്ള ആര്‍ക്കും യോജിക്കുന്ന ജോലിയാണ് ഇതെന്നാണ് നാച്വറിസ്‌ററ് ക്ലീനേഴ്‌സില്‍ ജോലി ചെയ്യുന്ന 43കാരി സില്‍വ പറയുന്നു.

Read More

ബ്രിട്ടനില്‍ ചൂട് ഗണ്യമായ വര്‍ദ്ധിക്കുന്നു; റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന താപനില; പാര്‍ക്കുകളില്‍ ബീച്ചുകളിലും ജനത്തിരക്കേറുന്നു 0

ബ്രിട്ടനില്‍ അതിസാധാരണമായി ചൂട് വര്‍ദ്ധിക്കുന്നു. 29 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനില. 70 വര്‍ഷങ്ങള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ വ്യക്തമാക്കി. സാധാരണയായി ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ലഭിക്കുന്ന ചൂടിനേക്കാളും രണ്ട് മടങ്ങ് അധിക ചൂട് ഇത്തവണ ലഭിക്കുമെന്നാണ് കരുതുന്നത്. 23ഡിഗ്രി സെല്‍ഷ്യസാണ് ഇംഗ്ലണ്ടിലെ സൗത്ത്-ഈസ്റ്റ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി താപനില. ചൂട് വര്‍ദ്ധിച്ചതോടെ ബീച്ചുകളിലും പാര്‍ക്കുകളിലുമുള്ള ജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. സണ്‍ബാത്ത് ചെയ്യാന്‍ ഏറ്റവും അനിയോജ്യമായ സമയമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം അന്തരീക്ഷത്തിലെ പോളണ്‍ കൗണ്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇത് അലര്‍ജി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

Read More

വിദ്യാഭ്യാസ വായ്പാ പലിശ നിരക്ക് വര്‍ദ്ധന; മിനിസ്റ്റര്‍മാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു; പലിശ നിരക്ക് 6.3 ശതമാനത്തിലെത്തി 0

വിദ്യാഭ്യാസ വായ്പാ പലിശ വര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനവുമായി സാമ്പത്തിക വിദഗദ്ധര്‍. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ മിനിസ്റ്റര്‍മാര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് വര്‍ദ്ധിച്ച പലിശ നിരക്ക് ബാധകമാവുക. 2012നു ശേഷം പഠനം ആരംഭിച്ചവര്‍ സെപ്റ്റംബര്‍ മുതല്‍ 6.3 ശതമാനം പലിശ നല്‍കേണ്ടി വരും. നേരെത്തെ ഇത് 6.1 ശതമാനം മാത്രമായിരുന്നു. സര്‍ക്കാര്‍ നടപ്പിലാക്കിയ ചില സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് നിരക്ക് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. വര്‍ദ്ധനവ് വിദ്യാര്‍തത്ഥികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സാമ്പത്തിക മുന്നറിയിപ്പ് നല്‍കുന്നു.

Read More

യുകെയിലെ മോനിപ്പള്ളിക്കാര്‍ ശനിയാഴ്ച ഒത്തുചേരുന്നു; പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമത്തിന് ചെണ്ടമേളത്തോടെ തുടക്കം 0

യുകെയിലെ പ്രാദേശിക പ്രവാസി സംഗമങ്ങളില്‍ പ്രവര്‍ത്തനമികവുകൊണ്ടും കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും കരുത്തുറ്റ സംഗമമായ മോനിപ്പള്ളി പ്രവാസി സംഗമത്തിന് പന്ത്രണ്ടു വയസ്. 2007ല്‍ ബിര്‍മിങ്ഹാമില്‍ തുടക്കം കുറിച്ച കുടുംബങ്ങളുടെ ഒത്തുചേരല്‍ ദശാബ്ദിയും പിന്നിട്ട് കൂടുതല്‍ കരുത്തോടെ മുന്നേറുന്നു. പിറന്ന നാടിന്റെ നന്മയും മഹത്വവും സംസ്‌കാരവും പുതുതലമുറയിലേക്കെത്തിക്കുക, സുഹൃത്തുക്കളെയും സഹപാഠികളേയും വര്‍ഷത്തിലൊരിക്കല്‍ കണ്ടു സൗഹൃദം പുതുക്കുക എന്നതിനുമപ്പുറം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ചെയ്യുവാന്‍ ഈ സംഗമത്തിന് കഴിയുന്നു എന്നത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇതിനോടകം നിരവധി ചാരിറ്റി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി സ്വന്തം നാട്ടില്‍ വിഷമതയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ ഈ കമ്യൂണിറ്റി അതീവ ശ്രദ്ധപുലര്‍ത്തുന്നു.

Read More

ഡെര്‍ബിയില്‍ ഇന്നുമുതല്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഇടയ സന്ദര്‍ശനം; ആവേശത്തോടെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ 0

ഡെര്‍ബി: ഈസ്റ്റ് മിഡ്‌ലാന്‍സിലെ പ്രധാന വി. കുര്‍ബാന കേന്ദ്രങ്ങളിലൊന്നായ ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നുമുതല്‍ മെത്രാനടുത്ത ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നു. വരുന്ന അഞ്ചുദിവസങ്ങളിലായി എല്ലാ വീടുകളിലും വെഞ്ചിരിപ്പും സന്ദര്‍ശനവും നടത്തുന്ന മാര്‍ സ്രാമ്പിക്കല്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഡെര്‍ബി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശനം നല്‍കും. സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തിലും മെത്രാനെ അനുഗമിക്കുന്നുണ്ട്.

Read More

ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ആശംസകളുമായി എംപി ജോയ്‌സ് ജോര്‍ജ് 0

മെയ് 12ന് ബെര്‍മിങ്ങ്ഹാം, വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ എംപി ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ ഇടുക്കി ജില്ലാ സംഗമത്തില്‍ ശ്രീ ജോയ്‌സ് ജോര്‍ജ് എംപി കുടുംബത്തോടപ്പം പങ്കെടുത്തിരുന്നു. ഇടുക്കി ജില്ലാ സംഗമം

Read More

ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് റോഡ്‌ മാര്‍ഗ്ഗം സാഹസികയാത്രക്കൊരുങ്ങി മലയാളി; ലക്‌ഷ്യം ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച കുട്ടികള്‍ക്ക് ഒരു കൈസഹായം 0

മലയാളികളുടെ യാത്രാ ത്വരയ്ക്ക് അറുതിയില്ല. ലാല്‍ജോസിനും സുരേഷ് ജോസഫിനും ബൈജു എന്‍ നായര്‍ക്കും ശേഷം ദീര്‍ഘദൂര ചാരിറ്റി ഡ്രൈവുമായി അടുത്ത മലയാളി ഇറങ്ങുന്നു, ഇവര്‍ നാട്ടില്‍ നിന്നും ലണ്ടനിലേക്കാണ് പോയതെങ്കില്‍ ഇദ്ദേഹം ലണ്ടനില്‍ നിന്നും റോഡ് മാര്‍ഗം കൊച്ചിയിലേക്കാണ് വരുന്നത്. ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകനും, ലോകകേരളസഭ അംഗവുമായ രാജേഷ് കൃഷ്ണയാണ് ജൂണ്‍ അവസാനവാരത്തോടെ കേരളത്തിലേക്ക് കാര്‍ യാത്ര നടത്തുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചാരിറ്റിയായ റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ (http://www.rncc.org.uk) ധനശേഖരണാര്‍ഥമാണ് 45 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ സാഹസിക യാത്ര.

Read More

പന്ത്രണ്ട്കാരിയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ച മലയാളി യുവാവ് ലണ്ടനില്‍ അറസ്റ്റില്‍, ഇരുപത്തിനാലുകാരനായ പ്രജു കുടുങ്ങിയത് പോലീസ് വിരിച്ച വലയില്‍ 0

ലണ്ടന്‍: പന്ത്രണ്ട് വയസുകാരി പെണ്‍കുട്ടിയെ വലയിലാക്കി ലൈംഗിക  ബന്ധത്തിന് ശ്രമിച്ച മലയാളി യുവാവ്  ലണ്ടനില്‍ അറസ്റ്റില്‍. പ്രജു പ്രസാദ് എന്ന 24 വയസുകാരനെയാണ് ശിശു ലൈംഗിക പീഡന  വിരുദ്ധസെല്‍ കുടുക്കിയത്. ടൈന്‍ ആന്‍ഡ് വിയറിലെ നോര്‍ത്ത് ഷീല്‍ഡ്‌സില്‍ നിന്നുള്ള യുവാവിനെ പെണ്‍കുട്ടി

Read More

മാഞ്ചസ്റ്റർ സെവൻസിന്റെ ഓൾ യുകെ റമ്മി, ലേലം ചീട്ട് കളി മത്സരം ശനി, ഞായർ ദിവസങ്ങളിൽ; ഒരുക്കങ്ങൾ പൂർത്തിയായി 0

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിലെ പ്രശസ്തമായ സെവൻസ് ക്ലബിന്റെ മൂന്നാമത് ചീട്ടുകളി മത്സരം ശനി, ഞായർ ദിവസങ്ങളിൽ ബ്രിട്ടാനിയ കൺട്രി ഹൗസ് ഹോട്ടലിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 11 മണിക്ക് ഉദ്ഘാടനത്തോടെ മത്സരങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന്‌ രണ്ട്

Read More