മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് സഭ ദശാബ്ദി ഫാമിലി കോണ്‍ഫറന്‍സ് 2019 മെയ് 25, 26 തിയതികളില്‍ 0

മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ പത്താമത് ഫാമിലി കോണ്‍ഫറന്‍സ് മെയ് 25, 26 തിയതികളില്‍ (ശനി, ഞായര്‍) മില്‍ട്ടന്‍കെയിന്‍സ് കെന്റ് ഹില്‍പാര്‍ക്കില്‍ ക്രമീകരിച്ചിട്ടുള്ള മലങ്കര നഗറില്‍ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത ഫാമിലി കോണ്‍ഫറന്‍സിന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാര്‍ തിമോത്തിയോസ് തിരുമേനി, കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ദിവന്യാസോസ് തിരുമേനി, റവ. ഫാ. ഷോണ്‍ മാത്യു തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.

Read More

മെയ് 21ന് മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു 0

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മെയ് മാസം 21-ാം തീയതി ചൊവ്വാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

Read More

ആയിരം പൗണ്ട് ക്യാഷ് പ്രൈസിനെ വെല്ലുന്ന വീറും വാശിയുമായി കാണികളെ ഇളക്കിമറിച്ച വടംവലി മൽസരം.. അസോസിയേഷനുകളുടെ അതിർവരമ്പുകൾ പൊട്ടിച്ച പ്രഥമ സീറോ മലബാര്‍ മിഷന്‍ സെന്റര്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് സ്‌പോര്‍ട്‌സ് മീറ്റിന് ഗംഭീര പരിസമാപ്‌തി  0

മെയ് 18-ാം തിയതി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ Trentham High School-ല്‍ വെച്ച് യു.കെയിലെ ഏറ്റവും വലിയ മിഷന്‍ സെന്ററുകളില്‍ ഒന്നാകെ OLPH MISSION CENTER ന്റെ പ്രഥമ സ്‌പോര്‍ട്‌സ് മീറ്റ് ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു.

Read More

പന്തക്കുസ്താനുഭവ ശുശ്രൂഷയുമായി കേംബ്രിഡ്ജില്‍ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം 0

പ്രശസ്ത വചന പ്രഘോഷകനും തപസ് ധ്യാനഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം മെയ് 31 മുതല്‍ ജൂണ്‍ 2 വരെ (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കേംബ്രിഡ്ജില്‍ നടക്കും.

Read More

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8ന്; അനുഗ്രഹമേകാന്‍ വീണ്ടും മാര്‍. സ്രാമ്പിക്കല്‍, സോജിയച്ചനോടൊപ്പം ഇത്തവണ വചന പ്രഘോഷണരംഗത്തെ വേറിട്ട വ്യക്തിത്വം പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയും 0

ബര്‍മിങ്ഹാം: ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8ന് നടക്കും. സെഹിയോന്‍ യു.കെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ ക്രിസ്തു മാര്‍ഗത്തിന്റെ പ്രായോഗിക വശങ്ങളെ തീര്‍ത്തും സാധാരണവല്‍ക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ പ്രഭാഷണ ശൈലികൊണ്ട് ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്ക് മാനുഷിക ഹൃദയങ്ങളില്‍ സ്ഥായീഭാവം നല്‍കുന്ന പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയും എത്തിച്ചേരും.

Read More

യുകെയിലെ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലുള്ള യാക്കോബായ കുടുംബങ്ങള്‍ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുന്നു 0

സ്റ്റോക്ക് ഓണ്‍ ട്രെന്റിലും അതിനു സമീപ പ്രദേശങ്ങളിലുമുള്ള യാക്കോബായ സിറിയന്‍ കുടുംബങ്ങളുടെ ആവശ്യപ്രകാരം യുകെയിലെ പാത്രിയര്‍ക്കാ പ്രതിനിധി അഭിവന്ദ്യ മാത്യൂസ് മാര്‍ അന്തീമോസ് തിരുമേനി പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മ എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച നടത്തുന്നതിന് അനുവദിച്ചു തന്നിരിക്കുന്നു. അതിന്‍ പ്രകാരം ഈ മാസം 25-ാം തിയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും വചന സന്ദേശവും ഫാ.വര്‍ഗീസ് തണ്ടായത്തിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

Read More

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ ലണ്ടന്‍ റിട്രീറ്റ് ജൂണ്‍ ഒന്നാം തിയതി 0

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്റ്റ്രിയുടെ നേതൃത്വത്തില്‍ ‘മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിറ്റ്രീറ്റ് ‘ ജൂണ്‍ 1ന് നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട റ്റോമി ഇടാട്ട് അച്ചനും സീറോ മലബാര്‍ ചാപ്ലിന്‍ ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയന്‍ മിനിസ്ട്രി റ്റീമും ശുശ്രൂഷകള്‍ക്ക് നേത്രുത്വം നല്‍കുന്നു. രാവിലെ ഒന്‍പതിനു ആരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രദര്‍ ചെറിയാന്‍ സാമുവേലിനെയോ (07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടാവുന്നതാണ്.

Read More

ടെന്‍ഹാം നൈറ്റ് വിജില്‍ മൂന്നാം വര്‍ഷത്തിലേക്ക്; പ്രത്യേക ശുശ്രുഷകള്‍ മെയ് 18ന് 0

ലണ്ടന്‍: ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്റെ ആഭിമുഖ്യത്തില്‍ ടെന്‍ഹാം കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ശുശ്രുഷകള്‍ക്കു രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. ലണ്ടനില്‍ നൂറു കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യവും, പങ്കാളിത്തവും ലഭിച്ചു പോരുന്ന രണ്ടാം വാര്‍ഷീക പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്‍ കാര്‍മ്മികത്വം വഹിക്കുന്നതാണ്.

Read More

വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മരിയന്‍ ദിനം മെയ് 15ന്; എണ്ണനേര്‍ച്ച ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും ആരാധനയും 0

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മെയ് മാസം 15-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ 102-)o വാര്‍ഷികം ഫാത്തിമാ ദിനമായും മരിയന്‍ പ്രദക്ഷിണത്തോടു കൂടിയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

Read More

വിശുദ്ധിയുടെ ആരാമത്തിലേക്കുള്ള വിശ്വാസതീര്‍ത്ഥാടനം അവിസ്മരണീയമാക്കാന്‍ വിവിധ മിഷനുകള്‍; എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 25ന്, ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് 0

എയ്ല്‍സ്ഫോര്‍ഡ്: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കെന്റിലെ എയ്ല്‍സ്ഫോഡില്‍ ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഒന്നടങ്കമാണ് എത്തിച്ചേരുന്നത്. വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രഥമ തീര്‍ത്ഥാടനം വലിയ ആത്മീയ ഉണര്‍വാണ് രൂപതയിലെ വിശ്വാസസമൂഹത്തിന് സമ്മാനിച്ചത്. ഈ വര്‍ഷവും തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി എട്ടു റീജിയനുകള്‍ കേന്ദ്രീകരിച്ചു വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തില്‍ നടന്നുവരുന്നത്.

Read More