സീറോ മലബാര്‍ സഭാ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മഷനിലും സെന്റ് മോനിക്ക മിഷനിലും വലിയ നോമ്പ് കാലത്തെ വാര്‍ഷിക ധ്യാനം മാര്‍ച്ചില്‍ 0

സീറോ മലബാര്‍ സഭാ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മഷനിലും സെന്റ് മോനിക്ക മിഷനിലും വലിയ നോമ്പ് കാലത്തെ വാര്‍ഷിക ധ്യാനം മാര്‍ച്ചില്‍ നടപ്പെടുന്നു. സെ.മോനിക്ക മിഷനില്‍ 2019 മാര്‍ച്ച് 1, 2, 3 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ധ്യാനശുശ്രൂഷകള്‍ പ്രശക്ത വചന പ്രഘോഷകനും യു.കെയുടെ നവസുവിശേഷ വല്‍ക്കരണത്തില്‍ നിസ്തുല സേവനം നടത്തുന്ന സെഹിയോന്‍ മിനിസ്ട്രീസ് യു.കെയുടെ ഡയക്ടറുമായ ബഹുമാനപ്പെട്ട സോജി ഓലിക്കല്‍ അച്ചന്‍ നേതൃത്വം നല്‍കുന്നതാണ്.

Read More

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സേഫ് ഗാര്‍ഡിങ് കമ്മീഷന്റെ ആദ്യ സമ്മേളനം നടന്നു 0

കവെന്‍ട്രി: യൂകെയിലെ ദേശീയ നിയമങ്ങള്‍ക്കനുസൃതമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസപരിശീലനം ഒരുക്കുന്നതിനുള്ള സേഫ് ഗാര്‍ഡിങ് മിനിസ്ട്രിയുടെ ആദ്യ സമ്മേളനം കവെന്‍ട്രിയിലെ സാള്‍ട് ലി ചര്‍ച്ചില്‍ വച്ച് നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതയുടെ ഔദ്യോഗിക സമ്മേളനങ്ങളില്‍ കുട്ടികള്‍ക്കും സവിശേഷ ശ്രദ്ധ ആവശ്യമുള്ള മുതിര്‍ന്നവര്‍ക്കും നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം. കഴിഞ്ഞ വര്ഷം നവംബറിലാണ് സേഫ് ഗാര്‍ഡിങ് കമ്മീഷന്‍ സ്ഥാപിച്ചുകൊണ്ട് രൂപതാധ്യക്ഷന്‍ ഉത്തരവിറക്കിയത്.

Read More

കൈക്കാരന്‍മാരുടെയും പ്രധാന മതാധ്യാപകരുടെയും ത്രിദിന ധ്യാനം ഇന്നുമുതല്‍ റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 0

റാംസ്ഗേറ്റ്/കെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ഇടവക/മിഷന്‍/വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന കൈക്കാരന്‍മാര്‍, കാറ്റിക്കിസം ഹെഡ് ടീച്ചേര്‍സ് എന്നിവര്‍ക്കായുള്ള മൂന്നു ദിവസത്തെ വാര്‍ഷിക ധ്യാനം ഇന്നാരംഭിക്കും. കെന്റിലുള്ള റാംസ്ഗേറ്റ്, ഡിവൈന്‍ ധ്യാനകേന്ദ്രത്തിലാണ് (St. Augustine’s Abbey, Ramsgate, Kent, CT11 9PA) ധ്യാനം നടക്കുന്നത്. ആഴമായ ആധ്യാത്മികതയില്‍ അടിയുറച്ച അല്‍മായ നേതൃത്വത്തെ വളര്‍ത്തിയെടുക്കാനും വിശ്വാസപരമായ കാര്യങ്ങളിലെ ബോധ്യങ്ങള്‍ ശക്തിപ്പെടുത്താനുമായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.

Read More

വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ വിളിച്ചു ചേർത്തിട്ടുള്ള സെക്സ് അബ്യൂസ് പ്രിവെൻഷൻ സമ്മിറ്റിൽ കേരളത്തിൽ നിന്നുള്ള രണ്ടു ബിഷപ്പുമാരും; എന്നാൽ ഈ മാറ്റം കേരളത്തിൽ നടപ്പിലാകുമോ ? ഇരയായവർ പ്രതികരിക്കുന്നു 0

ആഗോള കത്തോലിക്കാ സഭ മാറ്റത്തിന്റെ പാതയിലാണെന്ന സൂചന നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ലൈംഗിക പീഡന നിരോധന ഉച്ചകോടി ആരംഭിക്കുന്നത്. കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങളാണ് പ്രധാനമായും ഉച്ചകോടിയുടെ വിഷയം. ഇതിനു മുന്നോടിയായി

Read More

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ‘എഫാത്ത ഫാമിലി കോണ്‍ഫറന്‍സ്’ ഡിസംബര്‍ 12 മുതല്‍ യു.കെയിലെ ഡെര്‍ബിഷെയറില്‍ 0

ബര്‍മിങ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ. ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ‘എഫാത്ത ഫാമിലി കോണ്‍ഫറന്‍സ്’ 2019 ഡിസംബര്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ യു.കെയിലെ ഡെര്‍ബിഷെയറില്‍ നടക്കും.

Read More

“7Beats “സംഗീതോത്സവം 2019 ” സീസൺ-3, ചാരിറ്റി ഈവന്റ് & ഓ.എൻ.വി കുറുപ്പ് അനുസ്മരണവും വാറ്റ്ഫോർഡിൽ ഈ ശനിയാഴ്ച… ഒരുക്കങ്ങൾ  പൂർത്തിയായി 0

ബെഡ്ഫോർഡ്: യു.കെ മലയാളികൾക്കിടയിൽ ആദ്യ വർഷത്തിനുള്ളിൽ തന്നെ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡ് അണിയിച്ചൊരുക്കിയ സംഗീതോത്സവം & ചാരിറ്റി ഇവെന്റ്റ്‌ കെറ്ററിംഗിൽ നടന്ന സീസൺ -1 നും,ബെഡ് ഫോർഡിൽ നടന്ന സീസൺ-2 ന്റെയും വൻ വിജയത്തിന് ശേഷം ലണ്ടനടുത്തുള്ള

Read More

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിൽ രാജകുടുംബവും ഹാരി രാജകുമാരനും; നിറവയറിൽ അതിസുന്ദരിയായി മേഗൻ, ബേബി ഷവറിനായി ന്യൂയോർക്കിൽ…. 0

രാജകുടുംബത്തിലെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഹാരി രാജകുമാരനും മേഗൻ മർക്കിളും.ബേബി ഷവറിനായി ന്യൂയോർക്കിലെത്തിയ മേഗന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.മേഗന്റെ അടുത്ത സുഹൃത്ത് ജെസ്സീക്കയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിനെത്തിയത്.     View this post

Read More

അമ്പലപ്പറമ്പിലെ ഹാസ്യസാമൂഹ്യ നാടകം റിഥം തിയേറ്റര്‍സിന്റെ വേദിയിലെത്തിക്കാന്‍ റോബി മേക്കരയും സംഘവും ; റിഥം കലാസന്ധ്യ 2019ല്‍ പ്രശസ്ത നടി സരയുവിന്‍റെ നൃത്താവിഷ്കാരവും 0

മലയാളി ജീവിതത്തിന്റെ രാഷ്ട്രീയ , സാമൂഹ്യ , സാംസ്‌കാരിക മേഖലകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള കലാരൂപമാണ് നാടകം. നാടകങ്ങളിലൂടെ പങ്കു വയ്ക്കപ്പെട്ട ആശയങ്ങളും സന്ദേശങ്ങളും സാധാരണക്കാരായ വലിയ കൂട്ടം ജനങ്ങളുടെ മനസ്സില്‍ പരിവര്‍ത്തനത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ തന്നെ കാരണമായി. കേരള രാഷ്ട്രീയ ചരിത്രത്തിലും സാമൂഹ്യ ചരിത്രത്തിലും മായാത്ത സ്ഥാനം പിടിച്ച ഒട്ടേറെ നാടകങ്ങളും നാടക സമിതികളും മലയാളികള്‍ക്കും സുപരിചിതമാണ്.

Read More

ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം തന്റെ കുഞ്ഞ് അർഹിക്കുന്നു, ആ കുഞ്ഞിന് വളരാനുളള ഇടം ഇതല്ല…! ഐഎസ് പെൺകുട്ടിയുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി 0

സ്കൂൾ വിദ്യാർഥിയായിരിക്കെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഐഎസിൽ ചേരാൻ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമാണു നടപടി. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ തിരിച്ചു വരവിനെ തടയാൻ മടിക്കില്ലെന്ന്

Read More

ലേബര്‍ പാര്‍ട്ടിയില്‍ കൂട്ട രാജി; പാർട്ടി പിളർപ്പിലേക്കോ ? മുന്നറിയിപ്പുമായി ഡെപ്യൂട്ടി ലീഡര്‍ ടോം വാട്സണ്‍ 0

ബ്രിട്ടനിൽ പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിയിൽ പൊട്ടിത്തെറിയെ തുടർന്ന് ഏഴ് എംപി മാർ രാജിവെച്ചു. നേതൃത്വത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് എംപിമാർ രാജി വെച്ചത്. നിലവിലെ രീതി മാറ്റാന്‍ ജെറമി കോര്‍ബിന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നും ഡെപ്യൂട്ടി ലീഡര്‍ ടോം വാട്സണ്‍

Read More