വീക്കെന്‍ഡ് കുക്കിംഗ് ; ഹോം മെയ്ഡ് കെ ഫ് സി ചിക്കൻ 0

ബേസില്‍ ജോസഫ് ചേരുവകൾ ചിക്കൻ – – എട്ട് കക്ഷണങ്ങളായി മുറിച്ചത്   മൈദാ –  200 ഗ്രാം  കോൺഫ്ലവർ -200 ഗ്രാം   ബ്രെഡ്ക്രംസ്-300 ഗ്രാം  മുട്ട – 4  എണ്ണം   മില്‍ക്ക് – അര ലിറ്റർ  

Read More

വീക്കെന്‍ഡ് കുക്കിംഗ് ; ശൂലം കുത്തി കൊഞ്ച് 0

 ബേസില്‍ ജോസഫ് കൊഞ്ച് ഏതു രീതിയിൽ ഉണ്ടാക്കിയാലും പ്രായ ഭേദമെന്യ ഏവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണം ആണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം ആണ് ഇന്ന് വീക്ക്ഏൻഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത് . ചേരുവകൾ കൊഞ്ച് -21 എണ്ണം കാശ്മീരി ചില്ലി

Read More

വീക്കെന്‍ഡ് കുക്കിംഗ്; ചിക്കന്‍ റിങ്സ് 0

ചിക്കന്‍ പകുതി കുരുമുളകുപൊടിയും മഞ്ഞള്‍പ്പൊടിയും അല്‍പം ഉപ്പും ചേര്‍ത്ത് ഒരു മിക്‌സിയില്‍ ഇട്ട് മിന്‍സ് ചെയ്‌തെടുത്തു വയ്ക്കുക. ഒരു പാനില്‍ 1 ടേബിള്‍സ്പൂണ്‍ ഓയില്‍ ചൂടാക്കി ചിക്കന്‍ നന്നായി വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് വേവിച്ച ഉരുളിക്കിഴങ്ങു ഉടച്ചെടുത്തത് ചെറുതായി അരിഞ്ഞ ചെറിയുള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിയില, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് നനന്നായി മിക്‌സ് ചെയ്യുക. കടലമാവ് കോണ്‍ ഫ്‌ലോര്‍, മൈദാ കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വഴറ്റിയെടുക്കുക. ഈ മിശ്രിതം കൈയില്‍ ചെറിയ ബോള്‍ ആയി ഉരുട്ടി കൈവെള്ളയില്‍ വച്ച് അമര്‍ത്തി നടുവില്‍ ഒരു ദ്വാരം ഇടുക. ഒരു ബൗളില്‍ മുട്ട ബീറ്റ് ചെയ്ത് വയ്ക്കുക. ഈ റിങ്സ് മുട്ടയില്‍ മുക്കി ബ്രഡ് ക്രംബ്സില്‍ പൊതിഞ്ഞു ഒരു ഫ്രയിങ് പാനില്‍ ഓയില്‍ ചൂടാക്കി ചെറു തീയില്‍ വച്ചു രണ്ടു വശവും അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിട്ടു വേണം വറുത്തെടുക്കാന്‍. ഉള്‍ഭാഗം നന്നായി കുക്ക് അകാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. ചൂടോടെ ടൊമാറ്റോ സോസോ മയോണൈസോ കൂട്ടി സെര്‍വ് ചെയ്യുക.

Read More

ഈസ്റ്റര്‍ സ്പെഷ്യൽ വീക്ക് ഏൻഡ് കുക്കിംഗ്- അച്ചായന്‍സ് ബീഫ് സ്റ്റു 0

ബീഫ് കഴുകി മീഡിയം തരത്തില്‍ കട്ട് ചെയ്‌തെടുത്തു ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും കൂട്ടി മിക്‌സ് ചെയ്തത് ഒരു മുക്കാല്‍ വേവില്‍ ആക്കി വെക്കുക. ക്യാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവ ആവിയില്‍ വേവിച്ചെടുക്കുക കളര്‍ പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ക്യാഷുനട്ട്, കിസ്മിസ് എന്നിവ നെയ്യില്‍ വറുത്തെടുത്തു വെക്കുക. ഏലക്ക, വഴനയില ഗ്രാമ്പു തക്കോലം പട്ട എന്നിവ കൈകൊണ്ട് ചെറുതായി പൊടിച്ചെടുത്തു ഒരു ഒരു പാനില്‍ ഓയില്‍ ചൂടാക്കി ചെറുതായി വറക്കുക. ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, സബോള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി വഴറ്റുക. സബോള ബ്രൗണ്‍ ആവരുത്. ഇതിലേയ്ക്ക് ക്യുബ്‌സ് ആയി മുറിച്ചു വെച്ചിരിക്കുന്ന പൊട്ടറ്റോ രണ്ടാംപാല്‍ എന്നിവ ചേര്‍ത്ത് ചെറു തീയില്‍ കൂക്ക് ചെയ്യുക, പകുതി വേവാവുമ്പോള്‍ ആവിയില്‍ വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളും ചേര്‍ത്ത് മുക്കാല്‍ വേവ് ആക്കുക. ഇതിലേക്ക് കുക്ക് ചെയ്തു വെച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് മുഴുവനായും കുക്ക് ചെയ്തെടുക്കുക. ഒന്നാം പാലില്‍ ക്യാഷുനട്ട് കുതിര്‍ത്തു അരച്ചെടുത്തു ചേര്‍ക്കുക. ഗ്രേവി കുറുകി വരുമ്പോള്‍ വറത്തു വെച്ചിരിക്കുന്ന ക്യാഷുനട്ട്, കിസ്മിസ് ചേര്‍ത്ത് ചൂടോടെ വിളമ്പുക.

Read More

ഓശാന ഞായർ സ്പെഷ്യൽ വീക്ക് ഏൻഡ് കുക്കിംഗ്; പെസഹാഅപ്പവും പാലും 0

ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ച വിശ്വാസികള്‍ ഓശാന ഞായര്‍ (Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാള്‍ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിന് മുന്‍പ് ജെറുസലേമിലേക്ക് കഴുതപ്പുറത്തെറിവന്ന യേശുവിനെ, ഒലീവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്. ‘ഓശാന ഓശാന ദാവീദിന്റെ പുത്രന്‍ ഓശാന’ എന്ന്പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലുസുവിശേഷകന്മമാരും രേഖപ്പെടുത്തിയി ട്ടുണ്ട്. ഈ സുവിശേഷ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത് ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാവ്യാഴം ആചരിക്കുന്നു.

Read More

വീക്കെന്‍ഡ് കുക്കിംഗ്-ബൂന്ദി ലഡൂ 0

ഈ ആഴ്ചത്തെ വീക്ക് ഏന്‍ഡ് കുക്കിംഗ് എഴുതിയിരിക്കുന്നത് ഞാന്‍ ആണെങ്കിലും റെസിപ്പിയും ഉണ്ടാക്കിയതും എന്റ്‌റെ ഭാര്യ റോഷന്‍ ആണ്. നമ്മള്‍ എല്ലാവരും നാട്ടില്‍ പോയിട്ട് വരുമ്പോള്‍ ഒരിക്കലും മറക്കാതെ കൊണ്ടുവരുന്ന ഒരു പലഹാരം ആണ് ലഡു. എനിക്ക് ലഡുവിനോടും ജിലേബിയോടും ഉള്ള ഇഷ്ട്ടം അറിയാവുന്ന ഭാര്യ ഒരു ദിവസം ഉണ്ടാക്കി തന്നതാണ്. അപ്പോള്‍ തന്നെ തീരുമാനിച്ചതാണ് ഉടന്‍ ഇത് വീക്ക് ഏന്‍ഡ് കുക്കിങ്ങില്‍ കൂടി പ്രസിദ്ധീകരിക്കണം എന്നത്. ഏവരും ശ്രമിച്ചു നോക്കുക.

Read More

വീക്കെന്‍ഡ് കുക്കിംഗ്; വാട്ടര്‍ ചെസ്നട്ട് ആന്‍ഡ് മഷ്റും ഫ്രൈ 0

ഒരു പാന്‍ ചൂടാക്കി ഓയില്‍ ചൂടാക്കി ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എത്തിവ ഇട്ട് വഴറ്റുക. 2-3 മിനിട്ടു കഴിയുമ്പോള്‍ സവോള കൂടി ചേര്‍ത്ത് വഴറ്റുക. ശേഷം ഈ പാനിലേക്ക് കൂണ്‍, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇവയെല്ലാം നന്നായി മിക്‌സ് ചെയ്യുക. കൂണിലെ ഈര്‍പ്പം മാറിയ ശേഷം വാട്ടര്‍ ചെസ്നട്ട് ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം വൂസ്റ്റര്‍സോസ്, സോയ സോസ ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുക. ഒരു പാത്രത്തില്‍ വെള്ളം എടുത്ത് കോണ്‍ഫ്‌ലോര്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം പാനിലെ കൂട്ടിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. കഷ്ണങ്ങളാക്കി വെച്ച പാര്‍സ്ലി ഇതിലേക്ക് ചേര്‍ക്കുക. ശേഷം കുക്കര്‍ ഓഫ് ചെയ്യുക. ഇതിലേക്ക് 1 ടീ സ്പൂണ്‍ വിനാഗിര്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് മിക്സ് ചെയ്യുക. ഒരു പാത്രത്തിലേക്ക് മാറ്റി വിളമ്പാവുന്നതാണ്.

Read More

വീക്കെന്‍ഡ് കുക്കിംഗ്; കടായി പനീര്‍ 0

പനീര്‍ ചെറിയ ക്യുബ്‌സ് ആയി മുറിച്ചു ചെറിയ തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറത്തു കോരുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി അതില്‍ ജീരകം പൊട്ടിച്ചെടുക്കുക. ഇതിലേക്ക് സബോള ചേര്‍ത്ത് വഴറ്റുക. സബോള ഗോള്‍ഡന്‍ ബ്രൗണ്‍ ആയിക്കഴിയുമ്പോള്‍ ക്യപ്‌സികം ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വഴറ്റുക. ഇതിലേക്ക് മിക്‌സിയില്‍ അടിച്ചു വെച്ചിരിക്കുന്ന ടൊമാറ്റോ പ്യുരീ ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റി എടുക്കുക. പച്ചക്കറികള്‍ എല്ലാം കൂക്കായി കഴിയുമ്പോള്‍ മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു മസാലയുടെ പച്ച മണം മാറി ഓയില്‍ വലിഞ്ഞു വരുമ്പോള്‍ ക്രീം ചേര്‍ത്തിളക്കുക. ചെറുതായി തിളച്ചു തുടങ്ങുമ്പോള്‍ വറത്തു വെച്ചിരിക്കുന്ന പനീര്‍ ചേര്‍ത്ത് അടച്ചു വച്ച് 2-3 മിനിറ്റ് ചൂടാക്കുക. പനീറും ഗ്രേവിയും കൂടി നന്നായി ചേര്‍ന്ന് വരുമ്പോള്‍ അല്‍പ്പം കസ്തുരി മേത്തി കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ ചപ്പാത്തി/നാന്‍/പുലാവ് റൈസ് എന്നിവക്കൊപ്പം വിളമ്പുക.

Read More

വീക്കെന്‍ഡ് കുക്കിംഗ്; പാന്‍കേക്ക് 0

ഒരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ചു ഒരു വിസ്‌ക് കൊണ്ട് ബീറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് പഞ്ചസാര, ഉരുക്കിയ ബട്ടര്‍, മില്‍ക്ക്, വാനില എസ്സെന്‍സ് എന്നിവ ഒന്നൊന്നായി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വെക്കുക. പ്ലെയിന്‍ ഫ്‌ലോറിലേക്ക് ഒരു നുള്ള് ഉപ്പും ഒരു നുള്ള് സോഡാ പൊടിയും ചേര്‍ത്ത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ഇത് അല്‍പാല്‍പ്പമായി നേരത്തെ ഉണ്ടാക്കി വെച്ച മുട്ട മിക്‌സിലേയ്ക്ക് ചേര്‍ത്ത് അല്‍പം കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി എടുക്കുക. ഒരു ഫ്രയിങ് പാന്‍ ചൂടാക്കി അതിലേക്ക് ഈ ബാറ്റര്‍ ഒഴിച്ച് ചെറു തീയില്‍ ദോശ ചുടുന്നതുപോലെ ഒന്നൊന്നായി ചുട്ടെടുക്കുക. ചൂടോടെ മേപ്പിള്‍ സിറപ്പോ തേനോ ഒഴിച്ച് കഴിക്കുക. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചു പല ഫ്രൂട്‌സ് കൊണ്ടും അലങ്കരിക്കാവുന്നതാണ്.

Read More

വീക്കെന്‍ഡ് കുക്കിംഗ്; ഷെപ്പേര്‍ഡ്‌സ് പൈ 0

ബേസില്‍ ജോസഫ് ചേരുവകള്‍ മിന്‍സ്ഡ് ബീഫ് -1 കിലോ. സവോള – 1 എണ്ണം വെളുത്തുള്ളി – 3 അല്ലി ഒലിവ് ഓയില്‍ – 3 ടേബിള്‍ സ്പൂണ്‍ മൈദ 3 – ടേബിള്‍ സ്പൂണ്‍ ഉപ്പ് – 1/2 ടേബിള്‍

Read More