കൊച്ചിയിലെ ലെസ്സി ഷോപ്പുകളിലേക്ക് തൈര്, പാല്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന ഗോഡൗണില്‍ റെയ്ഡ്; തൈരും അസംസ്‌കൃത വസ്തുക്കളും സൂക്ഷിച്ച മുറിയില്‍ മാലിന്യങ്ങളും പട്ടി കാഷ്ഠവും; വീഡിയോ കാണാം 0

കൊച്ചി: കൊച്ചിയിലെ കറുകപ്പിള്ളിക് സമീപത്തുള്ള പാല്‍, തൈര് തുടങ്ങിയവ വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ കോര്‍പറേഷന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ റെയ്ഡ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചു പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്. കൊച്ചിയിലെ പ്രമുഖമായ പല ലെസ്സി ഷോപ്പുകളിലും ആവശ്യമായ പാല്‍, തൈര്, ഫ്‌ളേവറുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്.

Read More

മര്‍ദ്ദിച്ച പേരക്കുട്ടിയോട് അമ്മ മനസ്സ് ക്ഷമിച്ചു കഴിഞ്ഞു; ഇനി ഈ കൂടുംബത്തിന് വേണ്ടത് ജീവിക്കാന്‍ അടച്ചുറപ്പുള്ള വീടും ദീപയ്ക്ക് ജോലിയും 0

കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ മുത്തശ്ശിയെ മര്‍ദ്ദിക്കുന്ന ചെറുമകളുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ക്രൂരപ്രവര്‍ത്തി ചെയ്ത ചെറുമകള്‍ ദീപയെ കുറ്റപ്പെടുത്തി നിരവധിയാളുകള്‍ രംഗത്ത് വന്നു. ദൃശ്യങ്ങള്‍ കണ്ട പോലീസ് ദീപക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ദീപയുടെയും രണ്ട് പ്രായമായ അമ്മമാരുടെയും ജീവിതത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതീവ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവിത സാഹചര്യത്തിലാണ് ദീപയുടെ രണ്ട് മക്കളും പ്രായമായ അമ്മയും മുത്തശ്ശിയും ജീവിക്കുന്നത്.

Read More

പിസി മാമാ…..ലവ് യു മാമ…പക്ഷെ കളി പുലയരോട് വേണ്ട ! പി.സി.ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു 0

പൂഞ്ഞാറിലും ഉണ്ടാകും പുലയര്‍. അവര്‍ തീരുമാനിക്കുക പിസി ജോര്‍ജിനെ പോലുള്ളവരെ എങ്ങിനെ ട്രീറ്റ് ചെയ്യണം എന്ന കാര്യവും. പണ്ടത്തെ അടിമത്ത സമ്ബ്രദായമൊന്നുമല്ല ഇപ്പോള്‍ എല്ലാസ്ഥലത്തും പുലയര്‍ ഉണ്ട്. അതൊക്കെ ഒന്നു മനസിലാക്കിയാല്‍ മാമന് നല്ലത്. തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമ പ്രത്യേകിച്ച് പുലയരുടെ അടുത്ത്, കേട്ടോ മാമാ..ലൗവ് യു മാമാ.. എന്ന് പറഞ്ഞുകൊണ്ടാണ് യുവതി തന്റെ ഫേസ്ബുക്ക് വീഡിയോ അവസാനിപ്പിക്കുന്നത്.

Read More

ബ്രിട്ടന്‍ പ്രഖ്യാപിച്ച നീല പാസ്‌പോര്‍ട്ട് നിര്‍മിക്കുന്നത് യൂറോപ്യന്‍ കമ്പനി! ഹോം ഓഫീസ് രാജ്യത്തെ അപമാനിച്ചെന്ന് വിമര്‍ശനം 0

ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ ഏര്‍പ്പെടുത്താനിരിക്കുന്ന നീല പാസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ലഭിച്ചത് യൂറോപ്യന്‍ കമ്പനിക്ക്. ഫ്രഞ്ച്, ഡച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ജെമാറ്റോ എന്ന കമ്പനിക്കാണ് ഈ കരാര്‍ ലഭിച്ചത്. ബിഡുകള്‍ സമര്‍പ്പിച്ചത് ആരാണെന്ന വിവരം മറച്ചുവെച്ചുകൊണ്ട് നടത്തിയ ടെന്‍ഡറിലാണ് ഈ കമ്പനിക്ക് നറുക്ക് വീണത്. അറിയാതെയാണെങ്കിലും യൂറോപ്യന്‍ കമ്പനിക്ക് അനുമതി ലഭിച്ചതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്.

Read More

കൊലനടത്തിയത് മകൻ കട്ടിലിൽ കൂടെ ഉണ്ടായിരുന്നപ്പോൾ, പിന്നെ മകനെ പറ്റിപറയാൻ എന്ത് അവകാശം; സോഫിയയുടെ അഭിഭാഷകന്റെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് പ്രോസിക്യൂഷന്‍, സാം എബ്രഹാമിന്റെ കൊലപാതകം സോഫിയയും കാമുകനെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷ+ 0

അരുണിന്റെ പേരിലുള്ള മൊബൈൽ നമ്പർ സോഫിയ സ്ഥിരമായി ഉപയോഗിച്ചിരുന്നതിന്‍റെ രേഖകൾ, ഇരുവരും ഒരുമിച്ചു യാത്രചെയ്യുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ, സാമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാർ 2016 മാർച്ചിൽ, അരുണിന്റെ പേരിലേക്കു മാറ്റിയതിന്റെ രേഖകൾ, സോഫിയയുടെയും അരുണിന്റെയും ഡയറിക്കുറിപ്പുകൾ , സംഭവദിവസം രാത്രിയിൽ അരുൺ കമലാസനൻ സാമിന്റെ വീട്ടിൽ എത്തിയതിന്റെ തെളിവുകൾ എന്നിവയും ഹാജരാക്കിയിരുന്നു.

Read More

അംബേദ്ക്കറിനെ അപമാനിച്ച് ട്വീറ്റ്; ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ കേസ് 0

ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്ക്കറിനെ അപമാനിച്ച് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദിക് പാണ്ഡ്യക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ രാഷ്ട്രീയ ഭീം സേന അംഗവും അഭിഭാഷകനുമായ ഡി.ആര്‍ മേഘ്വാളിന്റെ പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി പരിഗണിച്ച പ്രത്യേക കോടതി സംഭവത്തില്‍ പാണ്ഡ്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. പാണ്ഡ്യക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More

ദുരൂഹതകൾ ബാക്കിയാക്കി വിദേശ വനിതയുടെ തിരോധാനം; കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം ലീഗയുടേതല്ല , ചികിത്സയ്ക്കായി ആദ്യം എത്തിയത് അമൃതാനന്ദമയി മഠത്തില്‍….. 0

ലിഗയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിയ്ക്കും ബന്ധുകൾ പരാതി നൽകിയിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും പ്രയോജനം ലഭിക്കാത്തതിനെ തുടർന്ന് ലിഗയെ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബന്ധുക്കൾ. അതേസമയം, അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Read More

ജനങ്ങള്‍ തീവ്രവാദ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കണമെന്ന് പോലീസ്; സംശയകരമായ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം; ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ നിര്‍ണ്ണായകമെന്ന് സുരക്ഷാ വിദഗദ്ധര്‍ 0

ജനങ്ങള്‍ ശക്തമായ തീവ്രവാദ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശവുമായി പോലീസ്. ഭീകരാക്രമണങ്ങള്‍ തടയുന്നതിന് ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം ജനങ്ങള്‍ ഇത്തരത്തിലുള്ള 6000ത്തോളം വിവരങ്ങള്‍ ഇന്റലിജന്‍സിന് കൈമാറിയതായും പോലീസ് പറയുന്നു. വിവരങ്ങള്‍ കൈമാറുന്നതിന് പ്രത്യേക പരിശീലനത്തിന്റെ ആവശ്യമില്ല. വളരെ നൈസര്‍ഗികമായുള്ള മനുഷ്യന്റെ കഴിവേ ഇതിനായി ആവശ്യമുള്ളു. നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ അറിയുക. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടതെന്നും പുതുതായി ചാര്‍ജെടുത്ത മെട്രോപൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു അറിയിച്ചു.

Read More

ഡ്രൈവറുടെ മകൾക്ക് മംഗളം നേരാൻ യുഎഇ സംഘം കേരളത്തിൽ; താരമായി മലപ്പുറം കുറ്റിപ്പുറം കാലടിയിലെ മൊയ്തീൻ കുഞ്ഞി.. 0

മജ് ലിസ് എന്നറിയപ്പെടുന്ന സ്വീകരണ മുറിയില്‍ സ്‌പോണ്‍സറുടെ മകന്റെ കൂട്ടുകാരും പതിവായി എത്താറുണ്ടായിരുന്നു. യുഎഇയിലെ വിവിധ ഗവണ്മെന്റ് ഓഫീസുകളില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് ഇവര്‍. അവരുമായും നല്ല ആത്മബന്ധമാണ് മൊയ്തീന്. വിവാഹത്തിനെത്തിയ അതിഥികള്‍ വിവിധ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് യുഎഇ യിലേക്ക് മടങ്ങിയത്.

Read More

239 യാത്രക്കാരുമായി നാലുവർഷം മുൻപ് കാണാതായ മലേഷ്യന്‍ വിമാന അവശിഷ്ടങ്ങളിൽ വെടിയുണ്ട തുളച്ചുപോയ പാടുകൾ; എങ്കിൽ ആരായിരിക്കും വെടിവച്ചിട്ടത് ? 0

2014 മാര്‍ച്ച് എട്ടിനാണു ക്വാലലംപുരില്‍നിന്നു ബെയ്ജിങ്ങിലേക്കു പുറപ്പെട്ട എംഎച്ച് 370 ബോയിങ് വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍വച്ചു കാണാതായത്. നാലുവര്‍ഷമായി നടക്കുന്ന അന്വേഷണങ്ങളില്‍ വിമാനത്തിന്റേതെന്നു കരുതുന്ന ചില ഭാഗങ്ങള്‍ പലയിടങ്ങളില്‍നിന്നു കണ്ടെത്തിയിരുന്നു.

Read More