ലണ്ടൻ ബോർക് വുഡ് പാർക്ക് മേഖലയിൽ ഒർപിംഗ്ടണിൽ ഇന്ത്യൻ കുടുംബത്തിന്‍റെ വീടിന് അജ്ഞാത സംഘം തീവച്ചു 0

യുകെയിൽ ഇന്ത്യൻ കുടുംബത്തിന്‍റെ വീടിന് അജ്ഞാത സംഘം തീവച്ചു. പ്രകോപനമൊന്നുമില്ലാതെയാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവം വംശീയ ആക്രമണമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അഞ്ചംഗ യുവാക്കളുടെ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇവർ മുഖം മറച്ചാണ് ആക്രമണത്തിന് എത്തിയത്.

Read More

സീറോ മലബാര്‍ രൂപതാ കലോത്സവം സ്പെഷ്യല്‍ സുവനീറിന് പേര് നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 22; സമ്മാനങ്ങള്‍ കാത്തിരിക്കുന്നു 0

രണ്ടാമത് സീറോമലബാര്‍ രൂപതാ കലോത്സവം നവംബര്‍ പത്തിന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ ആരംഭിക്കാന്‍ ഇരിക്കവെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. കലോത്സവത്തിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളിലെ ബൈബിള്‍ കലോത്സവത്തിന്റെ അനുഭവങ്ങളും, റിപ്പോര്‍ട്ടുകളും ഫോട്ടോകളും ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കുന്ന കലോത്സവ സുവനീറിന് പേര് നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി ഈ മാസം 22 ആണ്. സുവനീറിന് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ എത്രയും പെട്ടെന്ന് ഇമെയില്‍ ([email protected]), അല്ലെങ്കില്‍ ഫോണ്‍ നമ്പറില്‍ ഈ പേര് അറിയിക്കണം.

Read More

ലിമയുടെ ഓണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 0

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍(ലിമ)യുടെ നേതൃത്വത്തില്‍ ഈ വരുന്ന 22 ശനിയാഴ്ച വിസ്‌ടോന്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുട്ടികളുടെ നയനമനോഹരമായ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. ടിക്കറ്റ് വില്‍പ്പന ഏകദേശം പൂര്‍ത്തികരിച്ചു കഴിഞ്ഞു.

Read More

ഹൃദ്രോഗങ്ങള്‍ക്ക് കാരണം ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിരക്കാണെന്നതിന് തെളിവില്ലെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍! കൊളസ്‌ട്രോള്‍ മരുന്നുകള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യം 0

ശരീരത്തില്‍ വലിയ തോതില്‍ മോശം കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതാണ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍. എല്‍ഡിഎല്‍-സി അമിതമാകുന്നതും ഹൃദ്രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 കാര്‍ഡിയോളജിസ്റ്റുകളുടെ സംഘമാണ് അവകാശപ്പെടുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നുകളായ സ്റ്റാറ്റിനുകള്‍ രോഗികള്‍ക്ക് യാതൊരു സുരക്ഷയും നല്‍കുന്നില്ലെന്നും അവയുടെ ഉപയോഗം ഡോക്ടര്‍മാര്‍ അടിയന്തരമായി നിര്‍ത്തണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. താരതമ്യേന വില കുറഞ്ഞ കൊളസ്‌ട്രോള്‍ മരുന്നുകള്‍ ഫലപ്രദമാണോ എന്ന കാലങ്ങളായുള്ള വിവാദം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഈ പുതിയ വാദം.

Read More

കുട്ടികള്‍ക്ക് രാത്രികാലങ്ങളില്‍ നോട്ടിഫിക്കേഷന്‍ അയക്കുന്ന സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളില്‍ നിന്ന് 18മില്യണ്‍ പൗണ്ട് പിഴ ഈടാക്കും; പുതിയ ഭേദഗതി ഉടന്‍ നിലവില്‍ വരുമെന്ന് സൂചന 0

ലണ്ടന്‍: കുട്ടികളുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ നിയന്ത്രിക്കുന്നതിനായി കര്‍ശന നിയമം കൊണ്ടുവരാനൊരുങ്ങി കമ്മീഷ്ണര്‍. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ സ്‌കൂള്‍ ദിവസങ്ങളിലെ രാത്രികാലങ്ങളില്‍ കുട്ടികള്‍ക്ക് നോട്ടിഫിക്കേഷന്‍, ഇതര സന്ദേശങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളില്‍ നിന്ന് 18 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം ഈടാക്കും. രാത്രികാലങ്ങളില്‍ കുട്ടികളെ ഇത്തരം നോട്ടിഫിക്കേഷനുകള്‍ ശല്യം ചെയ്യുന്നതായി കണക്കാക്കിയായിരിക്കും നടപടി. പുതിയ ഭേദഗതി നടപ്പിലാക്കാനുള്ള പ്രാരംഭഘട്ട ആലോചനകളിലാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണറായ എലിസബത്ത് ഡെന്‍ഹാം.

Read More

40 ശതമാനം പൗരന്മാരും ‘ബഹുസ്വരത’ ബ്രിട്ടീഷ് സംസ്‌ക്കാരത്തിന് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് പഠനറിപ്പോര്‍ട്ട്; കുടിയേറ്റ വിരുദ്ധ വികാരം രൂപപ്പെടാനുള്ള സാധ്യതകളേറെ! 0

ഏതൊരു രാജ്യത്തിന്റെയും സാംസ്‌ക്കാരികമായ വളര്‍ച്ചയ്ക്ക് മറ്റു സംസ്‌ക്കാരങ്ങളും ഭാഷകളും ജീവിതങ്ങളുമായി സമ്പര്‍ക്കം ഗുണം ചെയ്യുമെന്നാണ് ചരിത്രകാരന്മാര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ യു.കെയില്‍ നടന്ന പഠനത്തില്‍ പൗരന്മാരില്‍ 40 ശതമാനം പേരും ‘ബഹുസ്വരത’ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് ഗുണം ചെയ്യില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പഠനത്തിന്റെ ഭാഗമായവരില്‍ ചിലര്‍ക്ക് കുടിയേറ്റക്കാര്‍ തങ്ങളുടെ സമൂഹത്തില്‍ ഉണ്ടാക്കാവുന്ന സ്വാധീനത്തെപ്പറ്റി ആകുലതകളും നിലനില്‍ക്കുന്നുണ്ട്. യു.കെയിലെ 52 ശതമാനം കുടിയേറ്റക്കാര്‍ പൊതുമേഖലയിലാണ് ജോലി ചെയ്യുന്നതെന്ന വസ്തുതയും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

Read More

ഇടുക്കി കളക്റ്റര്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നന്ദി അറിയിച്ചു; മറ്റു മൂന്നു കുടുംബങ്ങള്‍ക്കും ഇടുക്കി ചാരിറ്റിയുടെ സഹായം കൈമാറി 0

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 2528 പൗണ്ട് കഴിഞ്ഞ ദിവസം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലെക്കുള്ള 853 പൗണ്ടിന്റെ ചെക്ക് ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന് സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് വട്ടപ്പാറ കൈമാറി. കളക്ടര്‍ ഫോണില്‍ വിളിച്ച് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നന്ദി അറിയിച്ചു.

Read More

സേവനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് വീണ്ടും ‘സേവനം യുകെ’; കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് (കുതിരവട്ടം) സേവനം യുകെയുടെ കൈത്താങ്ങ് 0

അര്‍ഹിക്കുന്ന കൈയ്യില്‍ സഹായമെത്തുമ്പോഴാണ് അതിന് പൂര്‍ണ്ണത കൈവരുക. അത്തരത്തില്‍ സേവനം യുകെ നല്‍കുന്ന സഹായം പൂര്‍ണ്ണമായും അര്‍ഹിക്കുന്ന കൈകളിലെത്തുന്നുവെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം. ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒഴിവാക്കപ്പെടുന്ന സമൂഹത്തിന് സഹായഹസ്തം നീട്ടുമ്പോഴാണ് അത് മഹത്വപൂര്‍ണമാകുന്നത്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് (കുതിരവട്ടം) സേവനം യുകെ നല്‍കിയ സഹായം അതിനാല്‍ തന്നെ മികവേറിയതാണ്. സേവനം യുകെയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 31 ന് 11 മണിക്ക് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രനില്‍ നിന്നും ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കെ. സി. രമേശന്‍ ആശുപത്രി ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.

Read More

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഗ്ലോസ്റ്ററില്‍; രജിസ്‌ട്രേഷനുള്ള അവസാന തിയതി സെപ്റ്റംബര്‍ 23 0

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6ന് ദി ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വെച്ച് നടത്തും. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന് കീഴിലുള്ള 19 കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവരായിരിക്കും മത്സരങ്ങളില്‍ പങ്കെടുക്കുക. ഇതില്‍ നിന്നും വിജയികളായിട്ടുള്ളവരാണ് നവംബര്‍ 6ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Read More

അമേരിക്കയിൽ നാശം വിതച്ച് ഫ്ലോറൻസ് ചുഴലിക്കാറ്റ്; ‘ദ വെതര്‍’ ചാനലിന്‍റെ മിക്‌സഡ് റിയാലിറ്റിയുടെ സാധ്യതകളെ ഉപയോഗിച്ച് കാലാവസ്ഥാ റിപ്പോര്‍ട്ട് സോഷ്യൽ മീഡിയയിൽ വൈറൽ 0

അമേരിക്കയിൽ നാശം വിതച്ച് മുന്നേറുകയാണ് ഫ്ലോറൻസ് ചുഴലിക്കാറ്റ്. ഈ സാഹചര്യത്തിൽ ‘ദ വെതര്‍’ ചാനലിന്‍റെ വ്യത്യസ്ഥമായ കാലാവസ്ഥാ റിപ്പോര്‍ട്ട് വന്‍ ഹിറ്റാകുകയാണ്. നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ട് അടി മുതല്‍ 13

Read More