ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ലഭിച്ചത് 3000 പൗണ്ട്. 0

സാമൂഹിക പ്രവര്‍ത്തനങ്ങള്‍കൊണ്ട് യൂ.കെ മലയാളികളുടെ മനസ്സില്‍ മാതൃകയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ന്യൂ ഇയര്‍ ചാരിറ്റിയിലേക്ക് യു.കെയിലെ കരുണയുള്ള മലയാളികളുടെ അകമഴിഞ്ഞ കാരുണ്യത്തിന്റെ കരങ്ങള്‍ നീളുകയാണ്. എല്ലാ വര്‍ഷവും ക്രിസ്തുമസ്/ന്യൂഇയറിനോടനുബന്ധിച്ച് നടത്തുന്ന ചാരിറ്റി വഴി ലഭ്യമാകുന്ന തുക,തെരെഞ്ഞടുത്ത ചാരിറ്റികളില്‍ ഏറ്റവും അത്യാവശ്യമായ രണ്ട് വ്യക്തികള്‍ അല്ലങ്കില്‍ സ്ഥാപനങ്ങള്‍ ഇവര്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. സ്‌നേഹം നിറഞ്ഞ മനസ്സും, മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുകയെന്നത് ഇടുക്കിക്കാരുടെ മുഖ മുദ്രയാണ് ഇത് തന്നെയാണ് ഇടുക്കി ജില്ല സംഗമത്തിന്റെ ചാരിറ്റിയെ വ്യത്യസ്തമാക്കുന്നതും. നമ്മളുടെ നന്മയില്‍ നിന്നും നാം മിച്ചം പിടിച്ച് ഒന്നുമില്ലായ്മയുടെ ജീവിതങ്ങള്‍ക്ക് സാന്ത്വനം നല്‍കുമ്പോള്‍ ഏതൊരു പ്രാര്‍ത്ഥനകള്‍ക്കും മേലെയാണ് അതിന്റെ പൂര്‍ണ്ണത. നമ്മളുടെ ചാരിറ്റി പ്രവര്‍ത്തനമാണ് നമ്മളെ നാമാക്കി മാറ്റുന്നതും ദൈവത്തിനും നമ്മളുടെ മക്കള്‍ക്കും വരും തലമുറകള്‍ക്കും മാതൃകയാകുന്നതും. നിങ്ങളുടെ ആ വലിയ മനസ്സിന്റെ നന്മയാണ് ഞങ്ങള്‍ ആവിശ്യപ്പെടുന്നതും.

Read More

ജി സി എസ് സി പാസായതോ പഠിക്കുന്നതോ ആയ കുട്ടികളുടെ മാതാപിതാക്കൾ മാത്രം ഇത് വായിക്കുക… ടെക്നിക്കൽ ട്രേഡുകളിൽ അപ്രന്റീസ്ഷിപ്പിന് അവസരമൊരുക്കി നോർത്ത് യോർക്ക് ഷയറിലെ പവർ സ്റ്റേഷൻ. 0

യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷനിൽ അപ്രന്റീസാകാൻ സുവർണാവസരം. രാജ്യത്തെ 8 മില്യണിലേറെ വീടുകളിലേയ്ക്ക് ആവശ്യമായ ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്ന നോർത്ത് യോർക്ക് ഷയറിലെ സെൽബിയിൽ സ്ഥിതി ചെയ്യുന്ന ഡ്രാക്സ് ഗ്രൂപ്പിന്റെ പവർ പ്ലാന്റാണ് മൂന്നു വ്യത്യസ്ത ട്രേഡുകളിൽ അപ്രന്റീസുകളെ പരിശീലിപ്പിക്കുന്നത്.  2400 പേർ നിലവിൽ ഡ്രാക്സ് ഗ്രൂപ്പിന്റെ വിവിധ സെക്ഷനുകളിൽ ജോലി ചെയ്യുന്നുണ്ട്. ആയിരത്തിലേറെ ആളുകൾ ജോലി ചെയ്യുന്ന സെൽബിയിലെ 3600 മെഗാവാട്ട് കപ്പാസിറ്റിയുള്ള പവർ സ്റ്റേഷനിലെ ടീമിന്റെ ഭാഗമായുള്ള മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലേയ്ക്കാണ് അപ്രന്റീസുകളെ എടുക്കുന്നത്.

Read More

ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷത്തില്‍ മനസ് നിറഞ്ഞ് മലയാളികള്‍; ചരിത്രത്തിലെ നാഴികക്കല്ലായി തീം സോങ് 0

ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ബിസിഎംസിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 12 ശനിയാഴ്ച സോളിഹള്ളിലുള്ള സെന്റ് മേരീസ് ഹോബ്‌സ്‌മോട്ട് ചര്‍ച്ച് ഹാളില്‍ നടന്നു. പ്രസിഡന്റ് അഭിലാഷ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തത് സെന്റ് ബെനഡിക്ട് മിഷന്‍ സാള്‍ട്‌ലി ചാപ്ലയിനായ റവ.ഫാ.ടെറിന്‍ മുല്ലക്കരയാണ്. സെക്രട്ടറി ബോബന്‍ സിറിയക് സ്വാഗതവും അഭിലാഷ് ജോസ് നന്ദിയും പറഞ്ഞു. ബിസിഎംസിയുടെ പോയ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ബോബന്‍ സിറിയക്കും വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് ജോയ് ജോണും അവതരിപ്പിച്ചു പാസാക്കി. കരോള്‍ സോങ്ങോടു കൂടി തുടങ്ങിയ പരിപാടിയില്‍ സാന്റാക്ലോസ് ആശംസകള്‍ നല്‍കിയും കേക്ക് മുറിച്ചും ക്രിസ്മസിന്റെ ഓര്‍മ പുതുക്കി. പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ അതിഥികളായി എത്തിയ മുന്‍ ജോണ്‍ ലൂയിസ് മാനേജിംഗ് ഡയറക്ടറും ഇപ്പോഴത്തെ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയറുമായ ആന്‍ഡി ജോണ്‍ സ്ട്രീറ്റും സട്ടണ്‍ കോള്‍ഡ്ഫീല്‍ഡ് കൗണ്‍സിലറായ ഡോ.നിതീഷ് റാവത്തും സന്ദേശം നല്‍കി.

Read More

കാറിലിരുന്നു കരഞ്ഞ മൂന്ന് വയസുകാരനെ അമ്മയുടെ കാമുകൻ ഫൂട്ട് വെല്ലിൽ കിടത്തി സീറ്റ് പിന്നിലേക്ക് നീക്കി ചതച്ചരച്ചു, കുട്ടി ഹൃദയസ്തഭനം മൂലം മരിച്ചു; ക്രോയ്‌ഡോനിൽ നടന്ന സംഭവം, ശിക്ഷിക്കാനൊരുങ്ങി കോടതി… 0

ലണ്ടൻ: കാറിലിരുന്ന് ഒച്ചയുണ്ടാക്കിയ മൂന്നുവയസ്സുകാരനെ നിശബ്ദനാക്കാൻ അമ്മയും കാമുകനും ചേർന്ന് സീറ്റ് പിന്നോട്ടാക്കി ഞെരിച്ചുകൊന്നു. അമ്മേയെന്ന് വിളിച്ച് കുഞ്ഞ് അലമുറയിട്ടെങ്കിലും അവന്റെ ശബ്ദം ഇല്ലാതാകുന്നതുവരെ സീറ്റ് പിന്നോട്ടാക്കിയാണ് ഇവർ ക്രൂരകൃത്യം നടപ്പാക്കിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെയും കാമുകനെയും ശിക്ഷിക്കാനൊരുങ്ങുകയാണ് കോടതി.

Read More

മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പശുക്കളെ തീയിലൂടെ നടത്തി ക്രൂരത; പരമ്പാരഗത ആചാരത്തിനെതിരെ പ്രതിഷേധം, ഗോരക്ഷകർ എവിടെ ? 0

മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിൽ നിർബന്ധപൂർവ്വം പശുക്കളെ തീയിലൂടെ നടത്താറുണ്ട്. ജനങ്ങൾക്ക് അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകാൻ വേണ്ടിയാണ് ക്രൂരമായ ഈ ആചാരം നടത്തുന്നത്. ഇതിന്റെ വിഡിയോ വൈറലായതോടെയാണ് പ്രതിഷേധം ഇരമ്പിയത്. പശുക്കളുടെ ശരീരത്തിൽ തീ പടർന്നു പിടിക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം.

Read More

ബ്രെക്സിറ്റ് ഡീലും അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു.. എന്നിട്ടും ബ്രിട്ടണിൽ എന്താണ് ഹർത്താൽ പ്രഖ്യാപിക്കാത്തത്?… പേരിനൊരു കരിദിനം പോലുമില്ല. 0

ബ്രിട്ടീഷ് പാർലമെൻറിൽ നടന്നത് ചരിത്രത്തിൽ ഇടം പിടിക്കുന്ന മാരത്തൺ ചർച്ചകൾ ആണ്. അതും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച്. 1973 മുതൽ  അംഗമായിരുന്ന 28 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് മാറി നിൽക്കാനുള്ള നിർണായകമായ തീരുമാനത്തിലേയ്ക്ക് എത്താനുള്ള ഘട്ടംഘട്ടമായ നടപടികളിലൂടെ ബ്രിട്ടീഷ് ജനത കടന്നു പോകുന്നു. പ്രധാനമന്ത്രി അവതരിപ്പിച്ച ബ്രെക്സിറ്റ് ഡീൽ എട്ടു നിലയിൽ പൊട്ടിയിട്ടും ബ്രിട്ടണിൽ ബന്തുമില്ല.. ഹർത്താലുമില്ല.. ഒരു നിരാഹാര സമരം പോലുമില്ല… പേരിനൊരു കരിദിനം, അതുമില്ല.

Read More

Breaking News… തെരേസ മേ മുന്നോട്ട് വച്ച ബ്രെക്സിറ്റ് ഡീൽ ബ്രിട്ടീഷ് പാർലമെന്റ് തള്ളി. എതിർത്തത് 432 എം.പിമാർ. അനുകൂലിച്ചത് 202 പേർ മാത്രം. പ്രധാനമന്ത്രിയ്ക്കെതിരെ ലേബർ പാർട്ടി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. 0

പ്രധാനമന്ത്രി തെരേസ മേയ്ക്ക് വൻ തിരിച്ചടി. പാർലമെൻറിന്റെ അംഗീകാരത്തിനായി സമർപ്പിച്ച ബ്രെക്സിറ്റ് ഡീൽ ബ്രിട്ടീഷ് പാർലമെൻറ് തിരസ്കരിച്ചു. അല്പസമയം മുൻപ് ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടിംഗിൽ 202 നെതിരെ 432 വോട്ടിന് യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരാർ എംപിമാർ തള്ളിക്കളയുകയായിരുന്നു. കൺസർവേറ്റീവ് പാർട്ടിയിലെ നിരവധി എംപിമാർ കരാറിനെ എതിർത്ത് വോട്ട് ചെയ്തു.
ലേബർ പാർട്ടിയും എസ്എൻപിയും കരാറിനെതിരെ നിലയുറപ്പിച്ചതോടെ തെരേസ മേയുടെ നീക്കങ്ങൾ പാളി.

Read More

കെസിഎ സ്റ്റോക്ക് ഓണ്‍ ട്രെന്റ് ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം വര്‍ണ്ണാഭമായി 0

അച്ചായന്‍മാര്‍ അരങ്ങു വാഴുകയും അമ്മമാരുടെ നാട്യ വിസ്മയവും കുരുന്നുകളുടെ കലാവിരുന്നും കെസിഎ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ക്രിസ്മസും ്യൂഇയറും ആഘോഷത്തിമിര്‍പ്പിലാക്കി. സിയോണ ജ്യോതിസിന്റെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി യോഗം ആരംഭിച്ചു. കെസിഎ പ്രസിഡന്റ് ജോസ് വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അനില്‍ പുതുശേരി സ്വാഗതവും ഡാന്‍സ് ടീച്ചര്‍ ദര്‍ശിത കാര്‍ത്തിക് മുഖ്യാതിഥിയുമായിരുന്നു. സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ ബിനോയി ചാക്കോ, ചന്ദ്രിക, ഗൗരിയമ്മ, സോഫി നിജോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Read More

യുകെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ചാപ്റ്റര്‍ ചാരിറ്റി ഫണ്ട് റൈസിംഗിനായി നടത്തുന്ന ‘മഴവില്‍ മാമാങ്കം’ മെഗാ ഡാന്‍സ് ഷോയുടെ ടിക്കറ്റ് വിതരണോത്ഘാടനം ലണ്ടനില്‍ നടന്നു. മാര്‍ച്ച് ഒന്നിന് ലെസ്റ്ററിലും മൂന്നിന് ലണ്ടനിലും നൃത്ത സംഗീത വിസ്മയമൊരുക്കി റിമ കല്ലിങ്കലും കൂട്ടരും. 0

പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ റിമ കല്ലുങ്കലിന്റെ നേതൃത്വത്തില്‍ യു കെ യില്‍ നടക്കുന്ന ” മഴവില്‍ മാമാങ്കത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം ലണ്ടനിലെ മലബാര്‍ ജങ്ക്ഷന്‍ റെസ്റ്റോറന്റില്‍ വച്ച് മുന്‍ മേയറും കൗണ്‍സിലറുമായ ശ്രീ.ഫിലിപ്പ് എബ്രഹാം പ്രമുഖ മലയാളിയും മുന്‍ ഹൈകമ്മീഷന്‍

Read More

ബ്രിട്ടീഷ് സിവില്‍ സര്‍വീസില്‍ മലയാളിത്തിളക്കം; വേറിട്ട മാതൃകയായി ആന്‍ ക്രിസ്റ്റി 0

ഇന്ത്യന്‍ സിവില്‍ സര്‍വീസ് ബ്രിട്ടീഷ് ഭരണത്തിന്‍ നിഴലാണെന്ന് പറയാറുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് 7 പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും രാജ്യഭരണത്തിന്റെ കടിഞ്ഞാണ്‍ ഇന്നും ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയെടുത്ത സിവില്‍ സര്‍വീസ് സമൂഹത്തിന്റെ കയ്യില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ അതിസമര്‍ത്ഥരായ യുവജനതയുടെ എക്കാലത്തെയും സ്വപ്‌നമാണ് സിവില്‍ സര്‍വീസ്. അധികാരവും ഗ്ലാമറും ഇത്രയധികം ലഭിക്കുന്ന മറ്റൊരു ജോലിയും ഇന്ത്യയിലില്ല. ഐഐടിയില്‍ നിന്നും മറ്റും ഉന്നത റാങ്കില്‍ പാസാകുന്ന സമര്‍ത്ഥരാണ് മള്‍ട്ടിനാഷണല്‍ കമ്പനികളിലെയും വിദേശങ്ങളിലെയും ലക്ഷങ്ങള്‍ പ്രതിഫലമുള്ള ജോലിയുപേക്ഷിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത്.

Read More