ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത പ്രാദേശികാടിസ്ഥാനത്തില്‍ വിവിധ കുര്‍ബ്ബാന കേന്ദ്രങ്ങളെ സംയോജിപ്പിച്ച് മിഷനുകളായി ഉയര്‍ത്തുന്ന പ്രാഥമിക നടപടികളുടെ ഭാഗമായി ഹെയര്‍ഫീല്‍ഡ് കേന്ദ്രീകരിച്ചു ‘ഹോളി ക്വീന്‍ ഓഫ് റോസരി മിഷനു’ ആരംഭം കുറിച്ചു. സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ ഇടയ സന്ദര്‍ശനത്തിനിടയില്‍ പ്രസ്തുത മിഷന്റെ ഉദ്ഘാടന കര്‍മ്മം ലണ്ടനില്‍ നിര്‍വ്വഹിച്ചിരുന്നു.
പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമായി ലഭിച്ച എല്ലാ ഞായറാഴ്ചകളിലുമുള്ള ലെസ്റ്ററിലെ സീറോ മലബാര്‍ കുര്‍ബാനയുടെ പുനഃസ്ഥാപനം അനുഗ്രഹത്തിന്റെ പുണ്യ നിമിഷമായി. ഗ്രേറ്റ് ബ്രിട്ടന് രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിലവിളക്കു കൊളുത്തി കൃതജ്ഞതാ ബലി അര്‍പ്പിച്ചു. 600ഓളം വരുന്ന വിശ്വാസികള്‍ ദൈവത്തിന്റെ അനന്തമായ കരുണയ്ക്കും അനുഗ്രഹത്തിനും നന്ദിപറഞ്ഞു വിശ്വാസ ബലിയില്‍ പങ്കെടുത്തു.
വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ മാസം 20-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും, മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെസ്റ്റ് ആയിരക്കണക്കിനാളുകളുടെ ജീവന് രക്ഷിക്കാന്‍ ഉതകുമെന്ന് റിപ്പോര്‍ട്ട്. രക്ത പരിശോധനയിലൂടെ രോഗ സാധ്യതയുള്ള ആളുകളെ കണ്ടെത്താന്‍ സാധിക്കുമെന്നതിനാല്‍ കൃത്യ സമയത്ത് ഡോക്ടര്‍മാര്‍ക്ക് ഇടപെടാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇന്ത്യന്‍ വംശജനും ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് അനസ്തറ്റിസ്റ്റുമായ ഡോ.വിശാല്‍ നന്‍ഗാലിയയുടെ ആശയത്തില്‍ വിരിഞ്ഞ സാങ്കേതികവിദ്യയാണ് ഇത്. 12 വര്‍ഷത്തിനിടെ യുകെയിലെ 20 ആശുപത്രികളില്‍ ശേഖരിക്കപ്പെട്ട നൂറു കോടിയിലേറെ രക്ത സാമ്പിളുകള്‍ വിശകലനം ചെയ്യുകയാണ് മെഷീന് ലേണിംഗ് ഏര്‍ലി വാണിംഗ് സിസ്റ്റം സ്റ്റഡിയില്‍ ആദ്യമായി ചെയ്തത്. രക്ത സാമ്പിളുകള്‍ ക്രോസ് റഫറന്‍സ് നടത്തിക്കൊണ്ട് ഇതിന്റെ അതിസങ്കീര്‍ണ്ണമായ അല്‍ഗോരിതം ഓരോരുത്തര്‍ക്കും വരാന്‍ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുന്നത്.
വീടുകള്‍ക്കുള്ളിലെ വായു മലിനീകരണം മാരകമായ തരത്തിലെന്ന് ശാസ്ത്രജ്ഞര്‍. റോസ്റ്റ് ഡിന്നറുകള്‍ ഉണ്ടാക്കുന്ന മലിനീകരണം ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരങ്ങളേക്കാള്‍ പരിതാപകരമായ അന്തരീക്ഷമാണ് വീടുകള്‍ക്കുള്ളില്‍ സൃഷ്ടിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പരമ്പരാഗത ശൈലിയിലുള്ള റോസ്റ്റ് ഡിന്നര്‍ അടച്ചുപൂട്ടിയ വീടുകള്‍ക്കുള്ളില്‍ പാചകം ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് കനത്ത ട്രാഫിക്കുള്ള ദിവസങ്ങളില്‍ സെന്‍ട്രല്‍ ലണ്ടനില്‍ സൃഷ്ടിക്കപ്പെടുന്ന മലിനീകരണത്തിന്റെ 13 മടങ്ങ് അധികമാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. റോസ്റ്റ് ചെയ്യുമ്പോള്‍ പുറത്തു വരുന്ന വസ്തുക്കളില്‍ പിഎം25 പാര്‍ട്ടിക്കുലേറ്റുകളും ഉള്‍പ്പെടുന്നു. ഇവ ശ്വാസകോശത്തിന്റെ ഉള്ളറകളില്‍ പോലും നിക്ഷേപിക്കപ്പെടുകയും ചിലപ്പോള്‍ രക്തചംക്രമണ വ്യവസ്ഥയില്‍ കലരുക പോലും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അതിനാല്‍ത്തന്നെ അപകടകാരിയായ മാലിന്യമായാണ് ഇതിനെ കണക്കാക്കുന്നത്.
ബ്രെക്സിറ്റ് ഉടമ്പടിയില്‍ കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ അഭഅഭ്യര്‍ത്ഥിച്ച് തെരേസ മേയ്. 317 എംപിമാര്‍ക്ക് എഴുതിയ കത്തിലാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥന നടത്തിയത്. താന്‍ മുന്നോട്ടുവെച്ച കരാറിന് പിന്തുണ നല്‍കണമെന്നും അതിനായി എംപിമാരുടെ ഐക്യമുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പിന്തുണയുണ്ടായില്ലെങ്കില്‍ ചരിത്രം നമുക്കെതിരായി വിധിയെഴുതുമെന്നും
സര്‍വ്വ സന്നാഹങ്ങളുമായി ഇന്ത്യ തയ്യാര്‍, ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്.പി എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്കാന് ഇന്ത്യ.
കാസര്‍ഗോഡ്. പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. കല്ലിയോട്ട് സ്വദേശി കൃപേഷിനെയും ശരത്ലാലിനെയുമാണ് വെട്ടി കൊലപ്പെടുത്തിയത്.
ലണ്ടന്‍: രാജ്യത്ത് കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ പുതിയ പദ്ധതിയൊരുക്കി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൌയ്ക്ക്. അക്രമവാസനയുള്ള ആയിരക്കണക്കിന് കുറ്റവാളികളില്‍ ജി.പി.എസ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക വഴി കുറ്റകൃത്യങ്ങള്‍ തടയിടാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഗ്യാംഗ് അംഗങ്ങള്‍, മോഷണം, പിടിച്ചുപറി, അടിപടി, ഗാര്‍ഹിക പീഡനം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരുടെ മേല്‍ ജി.പി.എസ് നിരീക്ഷണ സംവിധാനം ഘടിപ്പിക്കും. ഇവരുടെ നീക്കങ്ങള്‍ സാറ്റ്ലൈറ്റ് വഴി നിരീക്ഷിക്കാന്‍ പോലീസിനോ അധികൃതര്‍ക്കോ സാധിക്കുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്.
ലണ്ടന്‍: ‘സിം ഓണ്‍ലി’ മൊബൈല്‍ ഉപഭോക്താക്കളായ പകുതിയിലേറെ പേര്‍ക്കും വര്‍ഷത്തില്‍ 100 പൗണ്ട് നല്‍കേണ്ടി വരുന്നതായി പുതിയ പഠനം. രാജ്യത്തെ സിം ഓണ്‍ലി മൊബൈല്‍ ഉപഭോക്താക്കള്‍ അതേ സര്‍വീസ് പ്രൊവൈഡര്‍ ഉപയോഗിക്കുന്നവരുമായി നടത്തിയ താരതമ്യ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും പഠനം വ്യക്തമാക്കുന്നു. അധികച്ചെലവ് സംബന്ധിച്ച കണക്കുകളില്‍ വ്യക്തമായ ധാരണയില്ലാത്തതാണ് മിക്കവരും സീം ഓണ്‍ലി ഡീലില്‍ തുടരുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ബില്‍ കംപാരിസണ് വെബ്സൈറ്റായ ‘ഈസ് മൈ ബില്‍ ഫെയര്‍’ എന്ന വെബ്സൈറ്റാണ് പഠനം നടത്തിയിരിക്കുന്നത്.