മൃതസംസ്കാരത്തിന് അനുമതി നിഷേധിക്കല്‍, ബിഷപ്പ് പത്തുലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് വിധി

തൊടുപുഴ: മൃതദേഹസംസ്‌കാരത്തിന് അനുമതി നിഷേധിച്ച ബിഷപിനെതിരെ മാനനഷ്ടമായി പിഴയും കോടതിചെലവും നല്‍കാന്‍ കോടതിവിധി. എള്ളുംപുറം സി.എസ്.ഐ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ പ്രഫ.സി.സി ജേക്കബിന്റെ മൃതദേഹം മാന്യമായി സംസ്‌കരിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ ഭാര്യ മേരി ജേക്കബ് നല്‍കിയ മാനനഷ്ടക്കേസിലാണ് സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് കെ.ജി ദാനിയേലിനെതിരെ കോടതി വിധി.

Read More

സിനിമയുടെ ചിത്രീകരണത്തിനായി മലേഷ്യയിലെത്തിയ താരത്തെ മലേഷ്യന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെച്ചു

കോലാലംപൂര്‍: സ്വന്തംപേര് വിനയായി തീര്‍ന്ന തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയെ വിനാമത്താവളത്തില്‍ തടഞ്ഞുവെച്ചു. വിക്രം നായകനാകുന്ന ഇരുമുഗന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മലേഷ്യയിലെത്തിയ താരത്തെ മലേഷ്യന്‍

Read More

സംഗീതസംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സന്‍ മരിച്ച നിലയില്‍

ചെന്നൈ: സംഗീതസംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സനെ(29) മരിച്ച നിലയില്‍ കണ്ടെത്തി. കോടമ്പാക്കത്തെ അശോക്‌നഗറിലുള്ള ഫ്‌ലാറ്റില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഷാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് മരണകാരണം എന്നത് അവ്യക്തമാണ്.

Read More

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായ മെത്രാനായി മാര്‍ ജോസ് പുളിക്കല്‍ അഭിഷിക്തനായി

സഭാദ്ധ്യക്ഷന്മാരും സന്യസ്തരും വിശ്വാസി സമൂഹവും ഒത്തു ചേര്‍ന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി മാര്‍ ജോസ് പുളിക്കല്‍ അഭിക്ഷിക്തനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തിഡ്രലില്‍ പതിനായിരക്കണക്കിനു അജഗണങ്ങള്‍ സാക്ഷിയായ അഭിഷേകകര്‍മങ്ങള്‍ക്ക് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. അഭിഷേക കര്‍മത്തിനു മുന്നോടിയായി പ്രൗഢഗംഭീരവും നയന മനോഹരവുമായ പ്രദക്ഷിണമാണ് ക്രമീകരിച്ചിരുന്നത്. പ്രദക്ഷിണത്തില്‍ കത്തോലിക്കാ അകത്തോലിക്കാ സഭകളില്‍ നിന്നുള്ള എണ്‍പതോളം മെത്രാപ്പോലീത്തമാരും മെത്രാന്മാരും ഇരുനൂറ്റമ്പതിലധികം വൈദികരും പങ്കെടുത്തു.

Read More

യുവരാജ് ഈസ് ബാക്ക്; ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

മുംബൈ: ട്വന്റി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ മാറ്റങ്ങളില്ലാതെയാണ് ആതിഥേയരായ ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ട്വന്റി 20 പരമ്പര കളിച്ച ടീമില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും ഇല്ല. പ്രധാന താരങ്ങളെല്ലാം ടീമില്‍ ഇടം നിലനിര്‍ത്തി.

Read More

വീട്ടുജോലി ചെയ്യാന്‍ കൂട്ടാക്കാത്ത ഭാര്യക്കെതിരേ ഭര്‍ത്താവിന്റെ പരാതി; ആറു വര്‍ഷത്തെ തടവ് ലഭിച്ചേക്കും

റോം: വീട്ടിലെ ജോലിക്ക് ഭാര്യക്ക് ശമ്പളം നല്‍കാന്‍ വരെ വ്യവസ്ഥ നിലവില്‍ വരാനിരിക്കെ ഇറ്റലിയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഏറെ കൗതുകം പകരുന്നതാണ്. ഇവിടെ വീട്ടു ജോലി ചെയ്യാന്‍ വിസമ്മതിച്ച ഭാര്യക്കെതിരേ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കോടതി തീര്‍പ്പു കല്‍പ്പിക്കാനൊരുങ്ങുകയാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യക്ക് ശിക്ഷയായി ആറു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനിടയുണ്ടെന്നാണ് സൂചന. തന്റെ ഭാര്യ വീട്ടുകാര്യങ്ങള്‍ നോക്കാറില്ലെന്നും കുടുംബാംഗങ്ങളെ നന്നായി പരിചരിക്കാറില്ലെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.

Read More

ഇവരില്‍ ആരാണ് അമ്മ? വൈറലായ ചിത്രത്തില്‍ അമ്മയേയും മക്കളേയും തിരിച്ചറിയാനാകാതെ സോഷ്യല്‍ മീഡിയ

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ചിത്രം കാണുന്നവരെ കുറച്ചൊന്നുമല്ല കണ്‍ഫ്യൂഷനിലാക്കിയത്. കൈലന്‍ മഹോംസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തന്റെ ഇരട്ട സഹോദരിയും അമ്മയും ഒന്നിച്ചുളള ഒരു കാര്‍ സെല്‍ഫിയാണ് മൂവരുടേയും രൂപസാദൃശ്യം മൂലം വൈറലായത്. മം ട്വിന്‍ ആന്‍ഡ് മീ എന്ന തലവാചകത്തോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ അമ്മയാരെന്ന് തിരച്ചറിയാനാകാതെ കുഴങ്ങുകയാണ് സോഷ്യല്‍ മീഡിയ.

Read More

പെണ്‍കുട്ടികളിലെ ചേലാകര്‍മം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുണിസെഫ്

ലണ്ടന്‍: പെണ്‍കുട്ടികളില്‍ നടത്തുന്ന ചേലാകര്‍മം സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങളേക്കാള്‍ വലുതാണ് യാഥാര്‍ത്ഥ്യമെന്ന് യുണിസെഫ്. എഫ്ജിഎം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍ എന്ന ഈ ക്രൂരതയ്‌ക്കെതിരേ ആചരിക്കുന്ന ലോക എഫ്ജിഎം വിരുദ്ധ ദിനത്തിലാണ് യുണിസെഫിന്റെ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. എഫ്ജിഎമ്മിന് വിധേയരായ 200 ദശലക്ഷം സ്ത്രീകളും പെണ്‍കുട്ടികളും ലോകമെമ്പാടുമായി ജീവിക്കുന്നുണ്ടെന്ന് യുണിസെഫ് പറയുന്നു. ആചാരങ്ങളുടെ ഭാഗമായാണ് പലരും എഫ്ജിഎമ്മിന് വിധേയരാകുന്നത്. പലരാജ്യങ്ങളിലും ഈ ആചാരത്തിന് നിയമപരമായ വിലക്കുണ്ട്.

Read More

ബര്‍മിംഗ്ഹാമില്‍ മുഖമൂടി ധാരികള്‍ ബിസിനസ്സുകാരനെ വെടിവെച്ച് കൊന്നു

ബര്‍മിംഗ്ഹാം. വെയര്‍ഹൗസ് ഉടമയായ ബിസിനസ്സ്കാരനെ മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വെടിവച്ച് കൊന്നു. ബര്‍മിംഗ്ഹാമില്‍ സോഫ്റ്റ്‌ഡ്രിങ്ക്സ് വെയര്‍ഹൗസ് ഉടമയായ അക്തര്‍ ജാവീദ് (56) ആണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. തോക്ക് ചൂണ്ടിയെത്തിയ മുഖംമൂടി വച്ച രണ്ട് പേര്‍ വെയര്‍ഹൌസില്‍ കടന്നു വന്ന് അവിടെയുണ്ടായിരുന്ന നാല് പേരെയും കെട്ടിയിടുകയായിരുന്നു ആദ്യം ചെയ്തത്. എന്നാല്‍ ഇവര്‍ പിന്നീട് അക്തര്‍ ജാവീദിനെ അവിടെ നിന്നും കൊണ്ട് പോവുകയായിരുന്നു.

Read More

മയക്കുമരുന്ന് കടത്തിയ യുവതിയുടെ വിവാഹം, ജീവിതകഥയില്‍ മനസലിഞ്ഞ പോലീസ് നടത്തി കൊടുത്തു!!

ബറെയ്‌ലി: മയക്കുമരുന്ന് കടത്തിന് പിടിയിലായ യുവതിയുടെ വിവാഹം പോലീസ് നടത്തിക്കൊടുത്തു. ഉത്തരാഖണ്ഡിലെ പൗരി ഘര്‍ഹ്‌വാള്‍ ജില്ലയിലെ കോട്‌വാറിലാണ് സംഭവം. സീമ ഖര്‍ഘ്‌വാള്‍ (പേര് സാങ്കല്‍പ്പികം) എന്ന 19കാരിയുടെ വിവാഹമാണ് പോലീസ് നടത്തിക്കൊടുത്തത്. ചൊവ്വാഴ്ച വിവാഹം കഴിഞ്ഞു. മയക്കുമരുന്ന്

Read More