യുവരാജ് ഈസ് ബാക്ക്; ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

മുംബൈ: ട്വന്റി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ മാറ്റങ്ങളില്ലാതെയാണ് ആതിഥേയരായ ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ട്വന്റി 20 പരമ്പര കളിച്ച ടീമില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും ഇല്ല. പ്രധാന താരങ്ങളെല്ലാം ടീമില്‍ ഇടം നിലനിര്‍ത്തി.

Read More

വീട്ടുജോലി ചെയ്യാന്‍ കൂട്ടാക്കാത്ത ഭാര്യക്കെതിരേ ഭര്‍ത്താവിന്റെ പരാതി; ആറു വര്‍ഷത്തെ തടവ് ലഭിച്ചേക്കും

റോം: വീട്ടിലെ ജോലിക്ക് ഭാര്യക്ക് ശമ്പളം നല്‍കാന്‍ വരെ വ്യവസ്ഥ നിലവില്‍ വരാനിരിക്കെ ഇറ്റലിയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഏറെ കൗതുകം പകരുന്നതാണ്. ഇവിടെ വീട്ടു ജോലി ചെയ്യാന്‍ വിസമ്മതിച്ച ഭാര്യക്കെതിരേ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കോടതി തീര്‍പ്പു കല്‍പ്പിക്കാനൊരുങ്ങുകയാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യക്ക് ശിക്ഷയായി ആറു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനിടയുണ്ടെന്നാണ് സൂചന. തന്റെ ഭാര്യ വീട്ടുകാര്യങ്ങള്‍ നോക്കാറില്ലെന്നും കുടുംബാംഗങ്ങളെ നന്നായി പരിചരിക്കാറില്ലെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.

Read More

ഇവരില്‍ ആരാണ് അമ്മ? വൈറലായ ചിത്രത്തില്‍ അമ്മയേയും മക്കളേയും തിരിച്ചറിയാനാകാതെ സോഷ്യല്‍ മീഡിയ

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ചിത്രം കാണുന്നവരെ കുറച്ചൊന്നുമല്ല കണ്‍ഫ്യൂഷനിലാക്കിയത്. കൈലന്‍ മഹോംസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തന്റെ ഇരട്ട സഹോദരിയും അമ്മയും ഒന്നിച്ചുളള ഒരു കാര്‍ സെല്‍ഫിയാണ് മൂവരുടേയും രൂപസാദൃശ്യം മൂലം വൈറലായത്. മം ട്വിന്‍ ആന്‍ഡ് മീ എന്ന തലവാചകത്തോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ അമ്മയാരെന്ന് തിരച്ചറിയാനാകാതെ കുഴങ്ങുകയാണ് സോഷ്യല്‍ മീഡിയ.

Read More

പെണ്‍കുട്ടികളിലെ ചേലാകര്‍മം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുണിസെഫ്

ലണ്ടന്‍: പെണ്‍കുട്ടികളില്‍ നടത്തുന്ന ചേലാകര്‍മം സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങളേക്കാള്‍ വലുതാണ് യാഥാര്‍ത്ഥ്യമെന്ന് യുണിസെഫ്. എഫ്ജിഎം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍ എന്ന ഈ ക്രൂരതയ്‌ക്കെതിരേ ആചരിക്കുന്ന ലോക എഫ്ജിഎം വിരുദ്ധ ദിനത്തിലാണ് യുണിസെഫിന്റെ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. എഫ്ജിഎമ്മിന് വിധേയരായ 200 ദശലക്ഷം സ്ത്രീകളും പെണ്‍കുട്ടികളും ലോകമെമ്പാടുമായി ജീവിക്കുന്നുണ്ടെന്ന് യുണിസെഫ് പറയുന്നു. ആചാരങ്ങളുടെ ഭാഗമായാണ് പലരും എഫ്ജിഎമ്മിന് വിധേയരാകുന്നത്. പലരാജ്യങ്ങളിലും ഈ ആചാരത്തിന് നിയമപരമായ വിലക്കുണ്ട്.

Read More

ബര്‍മിംഗ്ഹാമില്‍ മുഖമൂടി ധാരികള്‍ ബിസിനസ്സുകാരനെ വെടിവെച്ച് കൊന്നു

ബര്‍മിംഗ്ഹാം. വെയര്‍ഹൗസ് ഉടമയായ ബിസിനസ്സ്കാരനെ മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വെടിവച്ച് കൊന്നു. ബര്‍മിംഗ്ഹാമില്‍ സോഫ്റ്റ്‌ഡ്രിങ്ക്സ് വെയര്‍ഹൗസ് ഉടമയായ അക്തര്‍ ജാവീദ് (56) ആണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. തോക്ക് ചൂണ്ടിയെത്തിയ മുഖംമൂടി വച്ച രണ്ട് പേര്‍ വെയര്‍ഹൌസില്‍ കടന്നു വന്ന് അവിടെയുണ്ടായിരുന്ന നാല് പേരെയും കെട്ടിയിടുകയായിരുന്നു ആദ്യം ചെയ്തത്. എന്നാല്‍ ഇവര്‍ പിന്നീട് അക്തര്‍ ജാവീദിനെ അവിടെ നിന്നും കൊണ്ട് പോവുകയായിരുന്നു.

Read More

മയക്കുമരുന്ന് കടത്തിയ യുവതിയുടെ വിവാഹം, ജീവിതകഥയില്‍ മനസലിഞ്ഞ പോലീസ് നടത്തി കൊടുത്തു!!

ബറെയ്‌ലി: മയക്കുമരുന്ന് കടത്തിന് പിടിയിലായ യുവതിയുടെ വിവാഹം പോലീസ് നടത്തിക്കൊടുത്തു. ഉത്തരാഖണ്ഡിലെ പൗരി ഘര്‍ഹ്‌വാള്‍ ജില്ലയിലെ കോട്‌വാറിലാണ് സംഭവം. സീമ ഖര്‍ഘ്‌വാള്‍ (പേര് സാങ്കല്‍പ്പികം) എന്ന 19കാരിയുടെ വിവാഹമാണ് പോലീസ് നടത്തിക്കൊടുത്തത്. ചൊവ്വാഴ്ച വിവാഹം കഴിഞ്ഞു. മയക്കുമരുന്ന്

Read More

അക്കൗണ്ട് തുറക്കാന്‍ അമിത് ഷായുടെ പദ്ധതി; പ്രധാന നേതാക്കളെല്ലാം മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം മത്സരിക്കണമെന്ന് അമിത് ഷായുടെ നിര്‍ദേശം. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ മത്സരിക്കേണ്ട മണ്ഡലങ്ങളുടെ കാര്യത്തിലും ഏകദേശം തീരുമാനമായിട്ടുണ്ട്. അന്തിമ തീരുമാനം കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെപി നഡ്ഡ സ്വീകരിക്കും. ഇതുപ്രകാരം

Read More

നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍; മെയ്മാസത്തിലേക്ക് നീട്ടരുതെന്ന് സിപിഎം

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ്മാസത്തിലേക്ക് നീട്ടരുതെന്ന് സിപിഐഎം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തിയതി നിശ്ചയിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലാണ് സിപിഎം ഈ ആവശ്യം അറിയിച്ചത്. തോമസ് ഐസക്കാണ് സിപിഐഎം നിലപാടറിയിച്ചത്. ഏപ്രില്‍ ആദ്യ വാരമോ അവസാനവാരമോ തെരഞ്ഞെടുപ്പ് നടത്തണം. വിഷു ആഘോഷങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്നും കമ്മീഷനില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തോമസ് ഐസക് മാധ്യമങ്ങളെ അറിയിച്ചു.

Read More

യുകെയില്‍ തലച്ചോറിനേറ്റ ക്ഷതം മൂലം നവജാത ശിശു മരിച്ചതിനു കാരണം ഇന്ത്യക്കാരിയായ ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപണം

മാഞ്ചസ്റ്റര്‍: ജനിച്ച് ഒരു ദിവസത്തിനുള്ളില്‍ ഇരട്ടക്കുട്ടികളിലൊരാള്‍ തലച്ചോറിലെ ക്ഷതം മൂലം മരിക്കാനിടയായ സംഭവം ഇന്ത്യക്കാരിയായ ഡോക്ടറുടെ വീഴ്ചയെന്ന്് ആരോപണം. പ്രസവ ചികിത്സയിലെ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയില്‍ 2012ലാണ് സംഭവം നടന്നത്. സിസേറിയന്‍ ശസ്ത്രക്രിയക്കിടെ ശിശുവിനെ പാവയെയെന്നപോലെ വലിച്ചെടുത്തുവെന്നും ഇതിനെത്തുടര്‍ന്ന് തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ കോടതിയില്‍ മൊഴി നല്‍കി.

Read More

വാര്‍ദ്ധക്യം മനുഷ്യനു മുന്നില്‍ മുട്ടുമടക്കുമോ; ആയുര്‍ദൈര്‍ഘ്യം കൂട്ടാനുള്ള ചികിത്സ എലികളില്‍ ഫലപ്രദമായി പരീക്ഷിച്ചു

ന്യൂയോര്‍ക്ക്: വാര്‍ദ്ധക്യത്തെ അകറ്റി നിര്‍ത്താനുള്ള പരീക്ഷണങ്ങള്‍ ഫലം കാണുന്നതായി സൂചന. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അവയുടെ ആയൂര്‍ദൈര്‍ഘ്യം മുപ്പത്തഞ്ച് ശതമാനം വര്‍ദ്ധിച്ചതായി ഗവേഷകര്‍ വ്യക്തമാക്കി. പ്രായം കൂടുന്തോറും ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന മൃതകോശങ്ങളെ നീക്കം ചെയ്യുകയാണ് ഈ ചികിത്സയിലെ പ്രധാന കര്‍മം. ഇത്തരം കോശങ്ങള്‍ ശരീരത്തെ നശിപ്പിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ പരീക്ഷണം ജനിതക വ്യതിയാനം വരുത്തിയ എലികളില്‍ നടത്തിയപ്പോള്‍ ആശാവഹമായ ഫലമാണ് ലഭിച്ചത്. ചികിത്സയ്ക്ക് വിധേയമായ എലികള്‍ ഇരുപത്തഞ്ച് മുതല്‍ മുപ്പത്തഞ്ച് ശതമാനം വരെ കൂടുതല്‍ കാലം ജീവിച്ചു.

Read More