ജോസ് കെ മാണിയുടെ നിരാഹാര സമരം പോലീസ് ഇടപെട്ട് അവസാനിപ്പിച്ചു

കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ റബ്ബര്‍ ഇറക്കുമതി നയത്തിലും റബ്ബറിന്റെ വിലയിടിവിലും പ്രതിഷേധിച്ച് സമരം നടത്തുന്ന ജോസ് കെ മാണി എംപിയെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് പൊലീസ് എത്തി ജോസ് കെ മാണിയെ അറസ്റ്റ് ചെയ്ത് നീക്കിയത്. കോട്ടയം തിരുനക്കര

Read More

മാണിയുടെ വഴിയെ കെ ബാബുവും മന്ത്രിസ്ഥാനം രാജിവെച്ചു

എക്‌സൈസ് മന്ത്രി കെ ബാബു രാജിവെച്ചു. കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാബു രാജി വെച്ചത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ ബാബു മുഖ്യമന്ത്രിയാമായി കൂടിക്കാഴ്ച്ച നടത്തി. പിന്നീട് ബാബു മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയും മുഖ്യമന്ത്രി സ്വീകരിക്കുകയും ചെയ്തു. നാല് പേജുള്ള കത്തുമായാണ് ഗസ്റ്റ്ഹൗസില്‍വെച്ച് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

Read More

രോഗിയുടെ സ്വകാര്യത വെളിപ്പെടുത്തിയ മൂന്ന്‍ മലയാളി നഴ്സുമാര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചു

കേംബ്രിഡ്ജ്: യുകെയില്‍ ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്നാണ് നിയമങ്ങള്‍ പാലിക്കപ്പെടുന്ന കാര്യത്തില്‍ ഇവിടെയുള്ളവര്‍ വളരെ കണിശത ഉള്ളവരാണ് എന്നത്. ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഓരോ വ്യക്തിയുടെയും സ്വകാര്യതയ്ക്ക് വളരെയധികം വില കല്‍പ്പിക്കുന്ന രാജ്യമാണ് ഇത്. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ നിയമങ്ങളും പോളിസികളും ഓരോ സ്ഥാപനങ്ങള്‍ക്കും ഉണ്ട് താനും. ഇത് ലംഘിക്കപ്പെടുന്നത് ഇവിടെ വളരെ ഗുരുതരമായ തെറ്റ് ആണ് താനും.

Read More

പാവാടയ്ക്ക് ഇറക്കം കുറഞ്ഞു; അമേരിക്കയില്‍ പെണ്‍കുട്ടിയെ മുട്ടുകുത്തി നിര്‍ത്തിയ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിവാദത്തില്‍

കെന്റക്കി: പതിനേഴു വയസുളള പെണ്‍കുട്ടി മുട്ടുകുത്തി നില്‍ക്കാന്‍ സ്‌കൂളിലെ പ്രഥമാധ്യപകന്‍ നിര്‍ദേശിച്ചതായി പരാതി. കെന്റക്കിയിലെ എഡ്‌മോന്‍സണ്‍ കൗണ്ടി ഹൈസ്‌കൂളിലാണ് സംഭവം. അമാന്‍ഡ ഡര്‍ബിന്‍ എന്ന പെണ്‍കുട്ടിയാണ് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ചുവപ്പും കറുപ്പും നിറത്തിലുളള ഇറക്കം കുറഞ്ഞ പാവാടയാണ് അമാന്‍ഡ ധരിച്ചത്. പാവാട കാല്‍മുട്ടിന് അഞ്ച് ഇഞ്ച് മുകളില്‍ വരെയേ എത്തുന്നുള്ളുവെന്നും ഇത് സ്‌കൂള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പറഞ്ഞായിരുന്നു നടപടി.

Read More

അമേരിക്കന്‍ കമ്പനി വന്‍തോതില്‍ നികുതി വെട്ടിച്ച് എന്‍എച്ച്എസിന് ഉപകരണങ്ങള്‍ വിറ്റെന്ന് ആരോപണം

ലണ്ടന്‍: ആരോഗ്യമേഖലയിലെ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന അമേരിക്കന്‍ കമ്പനികളില്‍ ഒന്ന് ബ്രിട്ടനില്‍ നിന്ന് വന്‍തോതില്‍ നികുതി വെട്ടിച്ചെന്ന് ആരോപണം. ജിഇ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനമാണ് ഈ തീവെട്ടിക്കൊളള നടത്തുന്നതെന്നാണ് ആരോപണം. ബ്രിട്ടിഷ് ആശുപത്രികളിലും ക്ലിനിക്കുകളിലും ഇവര്‍ ലക്ഷക്കണക്കിന് പൗണ്ടുകളുടെ ഇടപാടുകളാണ് വര്‍ഷം തോറും നടത്തുന്നത്. എന്നാല്‍ കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ ഒരു പെനി പോലും ഇവര്‍ അടയ്ക്കുന്നില്ല. കഴിഞ്ഞ പന്ത്രണ്ട് കൊല്ലമായി ഇവര്‍ ഈ പകല്‍ കൊളള തുടരുന്നു.

Read More

നിങ്ങളുടെ സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഒരപരിചിതന്‍റെ ഫോണില്‍ ആയിപ്പോയാല്‍ നിങ്ങള്‍ എന്ത് ചെയ്യും? മാഞ്ചസ്റ്ററില്‍ നിന്നൊരു അനുഭവം

മാഞ്ചസ്റ്റര്‍: നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകള്‍ നിങ്ങള്‍ മൊബൈലില്‍ എടുത്ത് സൂക്ഷിക്കാറുണ്ടോ? നിങ്ങളുടെ ഫോണിലെ ചിത്രങ്ങളെല്ലാം ഒരു അപരിചിതന്‍റെ കൈവശം ഉണ്ടെന്നറിഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യും? ഇത്തരമൊരു ഭീകരാനുഭവം ആണ് മാഞ്ചസ്റ്ററില്‍ നിന്ന്‍ ഒരു അമ്മയ്ക്കുണ്ടായിരിക്കുന്നത്. എട്ട് വയസ്സുള്ള തന്‍റെ മകള്‍

Read More

പത്തൊന്‍പത് ദിവസത്തെ ഫേസ്ബുക്ക് പരിചയം കുസുമറാണിക്ക് നഷ്ടമാക്കിയത് സ്വന്തം ജീവന്‍

ബംഗലൂരു: കുസുമറാണിയും സുഖ്ബീര്‍ സിംഗും ഫെസ്ബുക്കിലൂടെ പരിചയപ്പെട്ടിട്ട് വെറും പത്തൊന്‍പത് ദിവസം മാത്രമേ ആയിരുന്നുള്ളൂ. പക്ഷെ ഈ പരിചയം കുസുമറാണിക്ക് നഷ്ടമാക്കിയത് സ്വന്തം ജീവിതം തന്നെയാണ്. ബാംഗ്ലൂര്‍ ഐബിഎമ്മിലെ ജീവനക്കാരിയായ കുസുമറാണിയെ ഫെസ്ബുക്കിലൂടെ പരിചയപ്പെട്ട സുഖ്ബീര്‍ സിംഗ് കഴുത്തില്‍ കുരുക്കിട്ടും പേന കൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യാഹൂവിലെ എന്‍ജിനീയര്‍ ആയ സുഖ്ബീര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

സാധാരണക്കാരന്‍റെ വഴി തടയുന്ന രാഷ്ട്രീയ മത ജാഥകള്‍ക്കെതിരെ മോഹന്‍ലാല്‍

രാഷ്ട്രീയപാര്‍ട്ടീയപരമായും മതപരമായും കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ജാഥകള്‍ കേരളത്തിലെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുതെന്ന് നടന്‍ മോഹന്‍ലാല്‍. ‘നേരുന്നു ശുഭയാത്രകള്‍’ എന്ന തലക്കെട്ടോടെ എഴുതിയിരിക്കുന്ന പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Read More

അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ഹിമക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്; അഞ്ച് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

വാഷിംഗ്ടണ്‍: അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ഇന്ന് കനത്ത ഹിമവാതത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 30 ഇഞ്ച് മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് നിഗമനം. കാറ്റും പ്രദേശത്തെ സംസ്ഥാനങ്ങളെ നിശ്ചലമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ഡിസി അടക്കമുളള അഞ്ച് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെന്നസി, നോര്‍ത്ത് കരോലിന, വിര്‍ജീനിയ,മേരിലാന്റ്, പെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുളളത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ 300 സൈനികര്‍ തയാറായി നില്‍പ്പുണ്ടെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു.

Read More

ദക്ഷിണ അമേരിക്കയില്‍ സിക വൈറസ് പടരുന്നു; തലച്ചോര്‍ ചുരുങ്ങുന്ന മാരക രോഗം പരത്തുന്നത് കൊതുകുകള്‍

കൊളംബിയ: സിക വൈറസ് ദക്ഷിണ അമേരിക്കയിലാകെ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് പേരിലേക്ക് ഇത് പകരുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തലവേദനയും സന്ധി വേദനയുമാണ് ഈ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഗര്‍ഭിണികളില്‍ ഈ വൈറസ് ബാധയുണ്ടായാല്‍ പിറക്കാനിരിക്കുന്ന കുഞ്ഞിനും പ്രശ്‌നങ്ങളുണ്ടാകാം. മൈക്രോസെഫാലി അഥവാ തലച്ചോറ് ചുരുങ്ങിയ നിലയിലുള്ള കുഞ്ഞുങ്ങലുടെ ജനനം പോലുളള പ്രശ്‌നങ്ങളിലേക്ക് നയിക്കപ്പെട്ടേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read More