ബ്രസീല്‍ പ്രസിഡന്റ് ‘പ്രേതബാധ’യെത്തുടര്‍ന്ന് ഔദ്യോഗിക വസതിയൊഴിഞ്ഞു; വീട്ടില്‍ പ്രേതങ്ങളെ കണ്ടു എന്ന് ഭാര്യയായ മെര്‍ക്കലയും പറയുന്നു

പ്രേതപേടികാരണം ബ്രസീലിയന്‍ പ്രസിഡണ്ട് മൈക്കല്‍ ടെമറും ഭാര്യയും വീട് മാറി. താമസത്തിന് അനുയോജ്യമല്ല എന്ന കാരണം ചൂണ്ടിക്കാണിച്ച് റിയോഡി ജനീറോയിലെ ഔദ്യേഗിക വസതിയാണ് മൈക്കല്‍ ടെമറും 33കാരിയായ ഭാര്യ മെര്‍ക്കലയും മാറിയത്. തലസ്ഥാനത്തെ അല്‍വരാഡ വസതിയില്‍ താമസിക്കുമ്പോള്‍ പ്രസിഡണ്ടിനും ഭാര്യയ്ക്കും ‘നെഗറ്റീവ് എനര്‍ജി’ അനുഭവപെട്ടതാണ് പെട്ടെന്നുള്ള വീട് മാറ്റത്തിന് കാരണമെന്ന് ബ്രസീലിയന്‍ ന്യൂസ് വീക്കിലി റിപ്പോര്‍ട്ട് ചെയതു.

Read More

പ്രമുഖനെയും കിട്ടിയില്ല, തെളിവും കിട്ടിയില്ല; നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. പത്ത് ദിവസത്തെ ചോദ്യംചെയ്യലിന് ശേഷവും മുഖ്യപ്രതി പള്‍സര്‍ സുനിയില്‍ നിന്നോ കൂട്ടാളികളില്‍ നിന്നോ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം. സുനിയാണ് മുഖ്യ ആസൂത്രകനെന്ന നിഗമനത്തിലാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കുക. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്ന പള്‍സര്‍ സുനി, വിജീഷ് എന്നിവരെ കാക്കനാട് ജയിലിലേക്ക് മാറ്റി.

Read More

മണിപ്പൂരിന്‍െറ ഉരുക്കു വനിത കേരളത്തിലേക്ക്

ഒന്നരപ്പതിറ്റാണ്ടിലേറെ നിരാഹാര സമരത്തിലൂടെ പൊരുതിയ മണിപ്പൂരിന്‍െറ ഉരുക്കു വനിത ഇറോം ശര്‍മിള തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കൊടുവില്‍ രാഷ്ട്രീയത്തോട് വിടപറയുന്നു. ആയിരങ്ങളുടെ പിന്തുണയില്‍ സമരം നയിച്ച ഇറോമിന് മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 90 വോട്ടാണ് ആകെ കിട്ടിയത്.

Read More

മലയാളി വിദ്യാര്‍ഥി ബാല്‍ക്കണിയില്‍നിന്ന് വീണ് മരിച്ചു

കുവൈത്തില്‍ 12ാം ക്ളാസ് വിദ്യാര്‍ഥി നാലാം നിലയിലെ താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. മാവേലിക്കര മാണപ്പള്ളില്‍ ഡോ. ജോണ്‍ -ഡോ. ദിവ്യ ദമ്പതികളുടെ മകന്‍ ജോര്‍ദന്‍ ജോണ്‍ (16) ആണ് കാല്‍ വഴുതി വീണ് മരിച്ചത്.

Read More

വിദ്യാർത്ഥിനിയുടെ മൃതദേഹം കായലിൽ, പോലീസിന് പുതിയ തെളിവുകൾ ലഭിച്ചു, കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

പള്ളിയിൽ നിന്ന് പുറത്തേക്ക് വരുന്ന ഈ ദൃശ്യങ്ങളിൽ മിഷേലിന് മാനസിക പിരിമുറക്കമുള്ളതായി തോന്നുന്നില്ല. മാത്രമല്ല ദൃശ്യങ്ങളിൽ കാണുന്ന പോലെ ബൈക്കിലെത്തിയ ഇവർ മിഷേലിനെത്തിരഞ്ഞാണോ എത്തിയത് എന്നും ബന്ധുക്കൾക്ക് സംശയമുണ്ട്.അതുകൊണ്ട് തന്നെ മിഷേൽ ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

Read More

ആം ആദ്മിക്ക് വൻ തിരിച്ചടി; പഞ്ചാബിൽ ബഹുദൂരം പിന്നിൽ, ഗോവയിൽ ഒരാൾ പോലും നിലംതൊട്ടില്ല

പഞ്ചാബിലെയും ഗോവയിലെയും വിജയം ആഘോഷിക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ ദില്ലിയിലെ വീട്ടില്‍ ബലൂണുകളും ബിഗ് സ്ക്രീനില്‍ ജയ്ഹോ ഗാനവും മധുരപലഹാരങ്ങളും ഒരുക്കിവെച്ചിരുന്നു. പ്രഭാതസവാരി ഒഴിവാക്കി കെജ്രിവാള്‍ ടിവിക്ക് മുന്നിലും ഇരുന്നു. എക്‌സിറ്റ്പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ്- എഎപി ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചിരുന്നെവെങ്കിലും ജയത്തിന്റെ കാര്യത്തില്‍ ആംആദ്മി നേതൃത്വം കടുത്ത ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ ഫലസൂചിക അനുകൂലമല്ലാതായതോടെ ആംആദ്മി ക്യാമ്പില്‍ ആരവം ഒഴിഞ്ഞു. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ ആയപ്പോഴേക്കും കോണ്‍ഗ്രസ് എഎപിയെ ഏറെ പിന്നിലാക്കി.

Read More

സി എ വിദ്യാർഥി മിഷേലിന്റെ മരണം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; പെണ്‍കുട്ടിയെ രണ്ടു യുവാക്കള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

കൊച്ചിയിൽ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി എ വിദ്യാർഥി മിഷേൽ ഷാജിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ. മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ വിദ്യാർഥിനി കൊല്ലപ്പെട്ടതാണെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന വാദവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.

Read More

അയാള്‍ ഉണ്ടാക്കിയതല്ലെ അയാള്‍ അനുഭവിക്കട്ടെ; അയാളെ ജയിലില്‍ അടച്ചാല്‍ ഞാനും എന്റെ ബാക്കി മക്കളും അനാഥരാകും; സ്വന്തം മകളെ അച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം അറിഞ്ഞ ഒരമ്മയുടെ പ്രതികരണത്തെ കുറിച്ച് കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.

രാജ്യത്താകമാനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുമുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ പ്രമുഖ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും ഫാമിലി കൗണ്‍സിലറുമായ കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഭയപ്പെടുത്തുന്ന ഒരു അനുഭവകഥയാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്

Read More

മലപ്പുറത്ത് ലീഗിനെതിരെ കമൽ സിപിഎം സ്ഥാനാർഥിയായേക്കും

മുസ്ലീം ലീഗ് എംപി ആയിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തോടെ ഒഴിവുവന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎമ്മിനുവേണ്ടി സംവിധായകന്‍ കമല്‍ മത്സരിച്ചേക്കുമെന്ന് സൂചന.
കമലിനെക്കൂടാതെ, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നാലുപേരാണു സാധ്യതാ പട്ടികയില്‍ ഉള്ളത്. അടുത്ത മാസം 12നാണ് ഉപതിരഞ്ഞെടുപ്പ്. 17നു വോട്ടെണ്ണല്‍. ഈ മാസം 23 വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Read More

ഷൂട്ടിങ് സെറ്റില്‍ അപകടം നടി കത്രീന കൈഫിന് ഗുരുതര പരിക്ക്

ഷൂട്ടിങ് സെറ്റില്‍ നടി കത്രീന കൈഫിന് ഗുരുതര പരിക്ക്. ഭാരമേറിയ വസ്തു കഴുത്തില്‍ വീണതിനെത്തുടര്‍ന്ന് നടിയുടെ കഴുത്തിനും മുതുകിനും സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരുന്ന പുതിയ ചിത്രം ജഗ്ഗാ ജസ്സൂസ്സിന്റെ സെറ്റിലാണ് നടിക്കു പരിക്കേറ്റത്. അനുരാഗ് ബസ്സു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജസ്സൂസ്സ് അവസാന ഘട്ടത്തിലായിരുന്നു. പരിക്ക് സാരമായതിനാല്‍ രണ്ടാഴ്ചയോളം നടിക്ക് പൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പിന്നീടും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ താരത്തിന് ഷൂട്ടിങിനെത്താന്‍ സാധിക്കൂ.

Read More