ദി റെവനന്റിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; ഡികാപ്രിയോ മികച്ച നടന്‍

ലണ്ടന്‍: ദി റെവനന്റ് ഇക്കൊല്ലത്തെ ഗോള്‍ഡന്‍ ഗ്ലോബ്‌സ് പുരസ്‌കാരം സ്വന്തമാക്കി. സംവിധായകന്‍, അഭിനേതാവ് തുടങ്ങി ഒരു പറ്റം പുരസ്‌കാരങ്ങളാണ് ദി റെവനന്റ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. റെവനന്റിന്റെ സംവിധായകന്‍ അലെജാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റിു മികച്ച സംവിധായകനുളള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഈ ചിത്രത്തിലെ അഭിനയത്തിന് ലിയണാര്‍ഡോ ഡികാപ്രിയോ മികച്ച നടനുളള പുരസ്‌കാരം നേടി. ഡേവിഡ് ഒ റസലിന്റെ ജോയ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിയായി. ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുമെന്ന് പ്രതാക്ഷിക്കപ്പെട്ടിരുന്ന സ്‌പോട്ട്‌ലൈറ്റിന് പക്ഷേ പുരസ്‌കാരങ്ങളൊന്നും ലഭിച്ചില്ലെന്നതും ശ്രദ്ധേയമായി.

Read More

തീവ്രവാദികള്‍ ഡ്രോണ്‍ ബോംബുകള്‍ ഉപയോഗിച്ച് ആണവ വൈദ്യുതനിലയങ്ങള്‍ തകര്‍ക്കാനിടയുണ്ടെന്ന് ബ്രിട്ടീഷ് വിദഗ്ദ്ധര്‍

ലണ്ടന്‍: ആണവ വൈദ്യതി നിലയങ്ങളിലേക്ക് ഭീകരര്‍ ഡ്രോണ്‍ ബോംബാക്രമണം നടത്തിയേക്കുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ജി 7 ഉച്ചകോടി പോലുളള പ്രധാന പരിപാടികളും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കാറും എല്ലാം ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇരുനൂറോളം ഡ്രോണുകളെ നിരീക്ഷിച്ച ശേഷമാണ് ഓക്‌സ്‌ഫോര്‍ഡ് ഗവേഷക സംഘം ഈ മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു ആക്രമണ മാര്‍ഗമാണ് ഡ്രോണുകളെന്നും ഇവര്‍ പറയുന്നു.

Read More

‘വസ്തുതാന്വേഷണത്തിന്’ മാല്‍ഡയിലെത്തിയ ബിജെപി സംഘത്തെ കസ്റ്റഡിയില്‍ എടുത്ത ശേഷം തിരിച്ചയച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ കലാപത്തേക്കുറിച്ച് അന്വേഷിക്കാനെത്തിയ ബിജെപി സംഘത്തെ തിരിച്ചയച്ചു. മാല്‍ഡയില്‍ ദിവസങ്ങളായി തുടരുന്ന കലാപത്തില്‍ വസ്തുതാന്വഷണത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച മൂന്നംഗ സംഘമാണ് എത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം കൊല്‍ക്കത്തയിലേക്ക് തിരിച്ചയ്ക്കുകയായിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ്, എസ്.എസ്. അഹ്‌ലുവാലിയ, ബി.ജി. റാം എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നവര്‍.

Read More

സോംബി കില്ലര്‍ കത്തികളുടെ വ്യാപാരം ബ്രിട്ടനില്‍ നിരോധിച്ചു

ലണ്ടന്‍: ഇന്റര്‍നെറ്റിലൂടെ വ്യാപകമായി ലഭിക്കുന്ന സോംബി കില്ലര്‍ കത്തിയുടെ വ്യാപാരം ബ്രിട്ടനി്ല്‍ നിരോധിച്ചു. ഗുണ്ടാ സംഘങ്ങള്‍ ഈ കത്തി വ്യാപകമായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനം. ഹൊറര്‍ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച നീളമുളള കത്തികളാണിത്. രണ്ട് അടിയോളം നീളമുളള ഈ കത്തിയ്ക്ക് എട്ട് പൗണ്ടാണ് വില. ഗുണ്ടാസംഘങ്ങളിലെ ചെറുപ്പക്കാര്‍ ഈ കത്തിയുമേന്തി നില്‍ക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എതിര്‍ സംഘങ്ങളെ ഇത് പ്രകോപിപ്പിക്കുന്നു. ഇരുപത്തിനാല് ഇഞ്ച് നീളവും വളഞ്ഞ അഗ്രമുളള ഈ കത്തി തലവെട്ടാന്‍ വളരെ ഉത്തമമാണെന്ന മട്ടിലാണിതിന്റെ പരസ്യ പ്രചരണങ്ങള്‍.

Read More

ട്രേഡ് യൂണിയന്‍ ബില്ലില്‍ കൊണ്ടുവരാനിടയുള്ള ഭേദഗതികള്‍ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക വരുമാനത്തില്‍ 6 മില്യന്‍ പൗണ്ടിന്റെ കുറവുണ്ടാക്കുമെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: ട്രേഡ് യൂണിയന്‍ ബില്ലില്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ വരുത്താനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ ലേബര്‍ പാര്‍ട്ടിയുടെ സാമ്പത്തികാടിത്തറ ഇല്ലാതാക്കുമെന്ന് വെളിപ്പെടുത്തല്‍. ട്രേഡ് യൂണിയന്‍ ഫണ്ടിംഗിലൂടെ പ്രതിവര്‍ഷം പാര്‍ട്ടിക്ക് ലഭിക്കുന്ന വരുമാനത്തില്‍ ആറ് മില്യന്‍ പൗണ്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയുടെ നിലവിലുള്ള ഓഫീസുകള്‍ നടത്തിക്കൊണ്ടു പോകാനും ജീവനക്കാരെ സംരക്ഷിക്കാനും ഇതു മൂലം കഴിയാതെ വരുമെന്നും പാര്‍ട്ടിയുടെ രഹസ്യരേഖ സൂചിപ്പിക്കുന്നു. ഗാര്‍ഡിയനാണ് ഇത് പുറത്തു വിട്ടത്. ഇന്ന് ലോര്‍ഡ്‌സില്‍ അവതരിപ്പിക്കുന്ന ബില്ലിലാണ് പൊളിറ്റിക്കല്‍ ലെവി നയത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Read More

കീത്തിലി മലയാളി അസ്സോസിയേഷന്‍ പുത്തന്‍ പ്രതീക്ഷകളുമായി 2016 ലേയ്ക്ക്.

ഷിബു മാത്യൂകീത്തിലി. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാല്‍ ബ്രിട്ടണില്‍ ശ്രദ്ധേയമായ കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) 2016ലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വെസ്റ്റ് യോര്‍ക്ഷയറിലെ സ്റ്റീറ്റന്‍ ഹബ്ബില്‍ നടന്ന ഭാരവാഹികളുടെ സമ്മേളനത്തില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ടോം ജോസഫ് അസ്സോസിയേഷന്റെ 2016ലെ അജണ്ട അവതരിപ്പിച്ചു. സെക്രട്ടറി

Read More

Catholic service… After 450 years in Henry VIII’s chapel

Allen Shibu, Keighley History will be made on Tuesday as a catholic service is being held for the first time since the 1550s, the era of the Tudors. The service

Read More

വിടമാട്ടേന്‍: ഫാസില്‍ മണിച്ചിത്രത്താഴ് തുറന്നു. സത്യം തുറന്നു പറഞ്ഞത് 23 വര്‍ഷങ്ങള്‍ക്കു ശേഷം.

ചെന്നൈ.മണിച്ചിത്രത്താഴ് എന്ന സിനിമ കാണാത്ത മലയാളികള്‍ ചുരുക്കം. കേരളം കണ്ടതിലെ മെഗാഹിറ്റുകളില്‍ ഒന്നായ മണിച്ചിത്രത്താഴിന്റെ ഏറ്റവും വലിയ ഹൈലറ്റ് നാഗവല്ലിയുടെ വിടമാട്ടേന്‍ ആണെന്ന് കൊച്ചു കുട്ടികള്‍ വരെ പറയും. ശോഭന അഭിനയിച്ചു ജന്മം കൊടുത്ത നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മി ആന്നെന്ന് സംവിധായകന്‍ ഫാസിലും കൂട്ടരും ആസ്വാദക ലോകത്തിനെ വിശ്വസിപ്പിച്ചു. പക്ഷെ യഥാര്‍ത്ഥ ശബ്ദം അപ്പോഴും പുറത്തായിരുന്നു. എന്നാല്‍ നാഗവല്ലിക്ക് ജന്മം കൊടുത്ത ഭീകരതയുടെ ആ ശബ്ദം തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗയുടേതാണെന്ന് 23 വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകന്‍ ഫാസില്‍ വെളിപ്പെടുത്തി.

Read More

എന്‍എച്ച്എസ് ജൂണിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ആസന്നം; യുകെയില്‍ രോഗികള്‍ വലയുമെന്നുറപ്പായി

ലണ്ടന്‍ : 45000 ഓളം എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആദ്യ 24 മണിക്കൂര്‍ വോക്കൌട്ട് സമരം നടക്കാനിരിക്കെ പതിനായിരക്കണക്കിനു രോഗികള്‍ വലയും. ചൊവ്വാഴ്ചത്തെ 4000 ഓപ്പറേഷനുകള്‍ മാറ്റിവച്ചു. കുട്ടികളെയും പ്രായമായവരെയും കാന്‍സര്‍ രോഗികളെയും സമരം ബാധിക്കും. ഔട്ട് പേഷ്യന്റ് വിഭാഗം സ്തംഭിക്കും. എങ്കിലും നിലപാട് മാറ്റത്തിന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് തയാറായിട്ടില്ല.

Read More

ദുബായ് ബീച്ചുകള്‍ എഡ്യൂക്കേഷണല്‍ ഹബാക്കുന്നു. ബീച്ചുകളില്‍ ഇനി മുതല്‍ ലൈബ്രറിയും.

ഇനി മുതല്‍ ബീച്ചുകളിലും വായിക്കുന്നതിനായുള്ള സൌകര്യം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ‘ലെറ്റ്‌സ് റീഡ് ഓണ്‍ ബീച്ച്’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് ദുബായ് ടമുനിസിപ്പാലിറ്റി തുടക്കം കുറിച്ചത്. ബീച്ചില്‍ പോവുന്നവര്‍ക്ക് ഇനി ബീച്ചുകളില്‍ ബുക്കുകള്‍ തിരഞ്ഞെടുത്ത് വെയിലു കാഞ്ഞു കൊണ്ട് പുസ്തകം വായിക്കാനും റിലാക്‌സ് ചെയ്യാനും സാധ്യമാവും.

Read More