കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യപ്രതിയായ ഡിവൈഎഫ്‌എൈ നേതാവ് അറസ്റ്റില്‍ 0

രാമന്തളിയിലെ ആര്‍എസ്എസ് മുഖ്യകാര്യവാഹക് ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ ഡിവൈഎഫ്‌എൈ നേതാവിനെ അറസ്റ്റ് ചെയ്തു. കൊലപാതക സംഘത്തിലെ പ്രധാന പ്രതിയായ അനൂപിനെയാണ് പിടികൂടിയത്. ഇന്നലെ രാത്രി 11 മണിയോടെ പയ്യന്നൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസില്‍ അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയിലായി

Read More

നടന്‍ കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്ണന്റെ പ്രതിശ്രുതവധു ആത്മഹത്യ ചെയ്ത സംഭവം; പെണ്‍കുട്ടിക്ക് കടുത്ത സാമ്പത്തികബാധ്യതകള്‍ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍ 0

നടന്‍ കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്ണന്‍ വിവാഹം ചെയ്യാനിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കു കാരണം പോലീസ് കണ്ടെത്തി. സാമ്പത്തിക പ്രശ്‌നങ്ങളാണ് വിന്ദുജയുടെ ജീവനെടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആറു വര്‍ഷം പ്രണയിച്ചിട്ടും രഹസ്യമായി വച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍ കാമുകനറിഞ്ഞതാണ് വിന്ദുജയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.

Read More

സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണവുമായി സ്വാമി ഗംഗേശാനന്ദയുടെ മാതാവ്; മകനെ കുടുക്കിയതിനു പിന്നില്‍ ചതി; പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും നന്നായി അറിയാം 0

പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണവുമായി സ്വാമി ഗംഗേശാനന്ദയുടെ മാതാവ്. തന്റെ മകന്‍ വെറും പാവമാണെന്നും മകനെ കുടുക്കിയതിനു പിന്നില്‍ ചതിയുണ്ടെന്നും മാതാവ് ആരോപിക്കുന്നു.

Read More

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് മാതാവിന്റെ മൃതദേഹം കടത്തിയ സംഭവം; മൃതദേഹം ആഭിചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്ന് സംശയം 0

പത്തനാപുരത്ത് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് മാതാവിന്റെ മൃതദേഹം കല്ലറ പൊളിച്ച് മകന്‍ കടത്തിയത് ആഭിചാര പ്രവര്‍ത്തനത്തിനെന്ന് സൂചന.

Read More

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ ചെന്നൈയില്‍ പ്രതിഷേധം ശക്തം 0

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ ചെന്നൈയില്‍ പ്രതിഷേധം ശക്തം. തമിഴര്‍ മുന്നേട്ര പടൈ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ചെന്നൈയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ നടക്കുന്നത്. രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീടിന് മുന്നില്‍ പ്രതിഷേധം നടക്കുന്നതിനാല്‍ തന്നെ വലിയ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രജനികാന്തിന്റെ കോലവും

Read More

ആഹാരം മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികള്‍ക്ക് നേരേ ബേക്കറിയുടമയുടെ അതിക്രമം; തലമുണ്ഡനം ചെയ്തു നഗ്നരാക്കി ചെരുപ്പ്മാല അണിയിച്ചു 0

താനെ: എട്ടും ഒമ്പതും വയസ്സുള്ള കുഞ്ഞുങ്ങള്‍ക്ക് നേരെ ബേക്കറിയുടമയുടേയും മക്കളുടേയും അതിക്രമം. തങ്ങളുടെ കടയില്‍ നിന്നും ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് കുട്ടികളുടെ മുടി മുറിക്കുകയും തുടര്‍ന്ന് അവരെ നഗ്നരാക്കി ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തത്. താനെയിലെ ഉല്ലാസ് നഗര്‍ പട്ടണത്തിലെ പ്രേംനഗറില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ബേക്കറിയുടമയേയും രണ്ട് മക്കളെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Read More

കാനഡയില്‍ സീ ലയണ്‍ പെണ്‍കുട്ടിയെ കടിച്ചു വലിച്ച് വെള്ളത്തില്‍ ഊളിയിട്ടു; വീഡിയോ കാണാം 0

ക്യാനഡയില്‍ ഒരു പെണ്‍കുട്ടിയെ സീ ലയണ്‍ വസ്ത്രത്തില്‍ കടിച്ചുവലിച്ച് കടലിലേക്ക് ഊളിയിട്ടു. ക്യാനഡയുടെ പടിഞ്ഞാറന്‍ തീരത്ത് സ്റ്റീവ്‌സണിലാണ് സംഭവമുണ്ടായത്. മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോ യൂട്യൂബില്‍ ലക്ഷങ്ങളാണ് കണ്ടത്. ഭക്ഷണം തേടി തീരത്തേക്ക് അടുത്ത നീര്‍നായ പെണ്‍കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു. സാധാരണ ഗതിയില്‍ അക്രമകാരികളല്ലാത്ത സീലയണ്‍ കുട്ടിയുടെ വെളുത്ത വസ്ത്രം ഭക്ഷണമാണെന്ന് കരുതിയായിരിക്കും ഇങ്ങനെ ചെയ്തതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

Read More

ലിംഗം മുറിച്ചത് ന്യായീകരിക്കപ്പെടുന്നത് വയലന്‍സിനോടുള്ള ആര്‍ത്തികൊണ്ട്: ജോയ് മാത്യു 0

തിരുവനന്തപുരം: ലിംഗം മുറിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിലൂടെ സ്വയരക്ഷയ്ക്ക് ലിംഗം മുറി ആവാം എന്ന് അംഗീകരിച്ചിരിക്കുകയാണെന്ന് നടന്‍ ജോയ് മാത്യു. സ്തീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് അറുതിവരാതാകുമ്പോഴാണ്‌ ജനം ഇത്തരം പ്രവൃത്തികളെ ആഘോഷിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ട ഭരണകൂടത്തിന് അതിനു സാധിക്കുന്നില്ല

Read More

മലയാളം യു കെ ബെസ്റ്റ് കെയറര്‍ അവാര്‍ഡ് യോര്‍ക്ക്ഷയറിലെത്തി. ബിജുമോന്‍ ജോസഫ് കീത്തിലി മലയാളി അസ്സോസിയേഷന് അഭിമാനം. 0

കീത്തിലി. മലയാളം യുകെ എക്‌സല്‍ അവാര്‍ഡിന് തിരശ്ശീല വീണിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ആരവങ്ങള്‍ക്കിപ്പോഴും ഒരു കുറവുമില്ല. അര്‍ഹിക്കുന്നവരെ ആദരിച്ച് മലയാളം യുകെ മുന്നേറിയപ്പോള്‍ ആതുരസേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച യോര്‍ക്ഷയറിലെ ബിജുമോന്‍ ജോസഫും അതിലൊരംഗമായി. കീത്തിലിയിലെ എയര്‍ഡേല്‍ ഹോസ്പിറ്റല്‍ 2016ല്‍ പ്രഖ്യാപിച്ച മികച്ച കെയററിനുള്ള അവാര്‍ഡ് ജേതാവ് കൂടിയാണ് ബിജുമോന്‍. ആതുരസേവന രംഗത്ത് ബിജുമോന്‍ ജോസഫിന്റെ സംഭാവനകള്‍ വളരെ വലുതാണ്. അടിസ്ഥാനപരമായി ഒരു ഇലക്ട്രീഷ്യന്‍ കൂടിയായ ബിജുമോന്‍ ജോസഫിന്റെ കര്‍മ്മരംഗത്തില്‍ അതീവസന്തുഷ്ടരാണ് കീത്തിലിയിലെ NHS എയര്‍ഡേല്‍ ഹോസ്പിറ്റല്‍ അധികൃതര്‍. ജോലിയോടുള്ള ഉത്തരവാദിത്വബോധം, രോഗികളൊടുള്ള കരുണ, സഹപ്രവര്‍ത്തകരോടുള്ള സമീപനം, വിവരങ്ങളുടെ രഹസ്യ സൂക്ഷിപ്പ് ഇതെല്ലാം മറ്റുള്ളവരില്‍ നിന്നും ബിജുമോനെ വേര്‍തിരിച്ചു.

Read More

യേശുദാസിന്റെ ഹൃദയം കീഴടക്കിയ വില്‍സ്വരാജ് യുകെ മലയാളികളെ സംഗീതപ്പെരുമഴയില്‍ അലിയിക്കാന്‍ എത്തുന്നു : യുകെയില്‍ വന്‍ സ്വീകരണം : അഞ്ചോളം സ്റ്റേജുകള്‍ ബുക്ക്‌ ചെയ്തു കഴിഞ്ഞു 0

ബ്രിസ്റ്റോള്‍ : യേശുദാസിന്റെ മുന്‍പില്‍ വച്ച് അദ്ദേഹത്തിന്റെ തന്നെ സ്വരത്തില്‍ പാടി യേശുദാസിന്റെ ഹൃദയം കീഴടക്കിയ വില്‍സ്വരാജ് യുകെ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ എത്തുന്നു. യുകെ മലയാളികള്‍ക്കിടയില്‍ വളരെ നല്ല സ്വീകരണമാണ് വില്‍സ്വരാജിന്റെ സ്റ്റേജ് ഷോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുകെയില്‍ ഇതുവരെ അഞ്ചോളം സ്റ്റേജുകള്‍ ബുക്ക്‌ ചെയ്തു കഴിഞ്ഞു. ബ്രിസ്റ്റോളിലും, കവന്‍ട്രിയിലും, ന്യൂകാസിലും, സ്വിന്‍ഡനിലും, ഗ്ലോസ്റ്ററിലും ഉള്ള മലയാളികള്‍ വില്‍സ്വരാജ് ഷോ ആസ്വദിക്കുവാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

Read More