Glasgow: സെന്റ് തോമസ് സീറോ മലബാർ കാത്തലിക് മിഷൻ സൺഡേ സ്കൂൾ കുട്ടികൾക്കായുള്ള സമ്മർ റിട്രീറ്റ് പ്രോഗ്രാം ഓഗസ്റ്റ് 8, 9, 10 തീയതികളിൽ നടന്നു. മിഷൻ ഡയറക്ടർ ഫാദർ ബിനു കിഴക്കേലാംതോട്ടം. സി. എം. എഫ് ദിവ്യബലി അർപ്പിച്ച് ധ്യാനം ആരംഭിച്ചു. ഷിജോ തോമസ് ഇലഞ്ഞിക്കൽ, കൃപ, സ്റ്റെഫീനാ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്ലാസ്സുകൾ മ്യൂസിക്കൽപ്രോഗ്രാംസ് ഗ്രൂപ്പ് ഡൈനാമിക് ആക്ടിവിറ്റി തുടങ്ങിയവ നടന്നു. വിശുദ്ധ കുർബാന ആരാധന കുമ്പസാരം എന്നിവയിലൂടെ നല്ലൊരു ആത്മീയ അനുഭവം നേടിയെടുക്കുവാൻ കുട്ടികൾക്ക് സാധിച്ചു. കൈക്കാരന്മാർ സൺഡേ സ്കൂൾ അധ്യാപകർ മാതാപിതാക്കൾ തുടങ്ങിയവർ ഒത്തുചേർന്ന് കുട്ടികൾക്കായി ഈ ദിവസങ്ങളിൽ ഏറ്റവും നല്ല സാഹചര്യങ്ങൾ ഒരുക്കി കൊടുത്തു .
 
  
  
  
  
 
 
	 
		

 
      
      



 
               
               
              




 
            
Leave a Reply