back to homepage

Tag "cryptocurrency"

സ്റ്റാർട്ടപ്പുകൾക്കായി തെലങ്കാന സംസ്ഥാന സർക്കാർ ബ്ലോക്ക്ചെയിൻ ആക്സിലറേറ്റർ ആരംഭിച്ചു ; ടെക് മഹീന്ദ്രയുടെ സഹകരണത്തോടെയാണിത് 0

സ്വന്തം ലേഖകൻ തെലങ്കാന: ഇന്ത്യൻ സംസ്ഥാനമായ തെലങ്കാന, ടെക് മഹീന്ദ്രയുമായി സഹകരിച്ച് അടുത്തിടെ സൃഷ്ടിച്ച ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിൽ ബ്ലോക്ക്ചെയിൻ ആക്സിലറേറ്റർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾ നൂതന ആശയങ്ങൾ അവതരിപ്പിക്കും. ഒപ്പം തെലങ്കാന സർക്കാർ, ടെക് മഹീന്ദ്ര, ഇലക്ട്രോണിക്സ് ആൻഡ്

Read More

ക്രിപ്‌റ്റോ കറൻസികൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല ; റിസർവ് ബാങ്കിന്റെ സ്ഥിരീകരണം 0

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ നിരോധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. ക്രിപ്റ്റോ കേസിന്റെ ഏറ്റവും പുതിയ വാദം സുപ്രീം കോടതി കേൾക്കുന്നതിനിടെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കുള്ള (ഐ‌എ‌എം‌ഐ‌ഐ) സെൻട്രൽ ബാങ്കിന്റെ മറുപടി വിശദമായി വായിക്കുകയുണ്ടായി.

Read More

ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ബ്ലോക്ക്‌ ചെയിൻ പരിശീലനവുമായി നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ; ജനുവരി 6ന് പഞ്ചാബിലെ നംഗലിൽ തുടക്കം. 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ന്യൂഡൽഹി : ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ബ്ലോക്ക്‌ ചെയിൻ പരിശീലനം നൽകുന്നു. ഇന്ത്യയിലെ വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ‌പി‌ടി‌ഐ) ആണ്

Read More

അമേരിക്കന്‍ വിലക്ക് മറികടക്കാന്‍ ക്രിപ്‌റ്റോകറന്‍സി! ഇറാനും റഷ്യയും ക്രിപ്‌റ്റോകറന്‍സിയിലേക്കെന്ന് സൂചന 0

അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഏര്‍പ്പെടുത്തുന്ന വിലക്കുകളെ മറികടക്കാന്‍ ഇറാനും റഷ്യയും ക്രിപ്‌റ്റോകറന്‍സിയെ ആശ്രയിക്കുമെന്ന് സൂചന. അമേരിക്കന്‍ ഡോളറിനെ ആശ്രയിച്ചുള്ള ക്രയവിക്രയങ്ങള്‍ ഒഴിവാക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഈ രാജ്യങ്ങള്‍ നീങ്ങുകയാണെന്നാണ് കരുതുന്നത്. ഒബാമയുടെ കാലത്ത് ഇറാനുമായി പ്രഖ്യാപിച്ച ആണവക്കരാര്‍ ട്രംപ് പിന്‍വലിച്ചതോടെ ഇറാന്‍ നാണയമായ റിയാലിന്റെ മൂല്യം ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഉക്രെയിനിലെ സൈനിക നടപടിക്കു ശേഷം റഷ്യക്കെതിരെയും നിരവധി അന്താരാഷ്ട്ര ഉപരോധങ്ങള്‍ നിലവിലുണ്ട്.

Read More

ബിറ്റ്‌കോയിന്‍ മൂല്യം വര്‍ദ്ധിക്കുന്നു; 10,000 ഡോളര്‍ വരെ മൂല്യമുയര്‍ന്നേക്കുമെന്ന് സൂചന; കാരണം ഇതാണ് 0

ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ ഇന്ന് മുതല്‍ കാര്യമായ വര്‍ദ്ധനയുണ്ടായേക്കുമെന്ന് സൂചന. 2018ലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നേക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബിറ്റ്‌കോയിന്റെ ഓപ്പണ്‍ സോഴ്‌സ് കോഡില്‍ ഡവലപ്പര്‍മാര്‍ വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണം. 2017 ഒടുവിലുണ്ടായ മൂല്യവര്‍ദ്ധനയക്കൊപ്പം ബിറ്റ്‌കോയിന്‍ മൂല്യം വര്‍ദ്ധിച്ചേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. നിലവില്‍ ബിറ്റ്‌കോയിന്‍ മൂല്യം സ്ഥിരമായി വര്‍ദ്ധന കാണിക്കുന്നുണ്ട്. ഇന്ന് 3.64 ശതമാനം കൂടി വര്‍ദ്ധിച്ച് മൂല്യം 9698.12 ഡോളര്‍ ആയി മാറുമെന്നാണ് കണക്കുകൂട്ടല്‍. മറ്റ് ഡിജിറ്റല്‍ കറന്‍സികളിലും മൂല്യവര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനാല്‍ ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റ് ഈയാഴ്ച ഉണര്‍വിലാണ്.

Read More

വിപണി സാധാരണ നിലയിലേക്ക്; ക്രിപ്‌റ്റോകറന്‍സി ബൂം അവസാനിക്കുന്നുവെന്ന സൂചന നല്‍കി ട്രേഡിംഗ് ഫേം പ്ലസ്500 0

ക്രിപ്‌റ്റോകറന്‍സി ബൂം അവസാനിക്കുന്നുവെന്ന സൂചന നല്‍കി ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം പ്ലസ് 500. 2017 അവസാനത്തോടെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യത്തിലുണ്ടായ ഉണര്‍വ് അവസാനിച്ചിരിക്കുകയാണെന്നും വിപണി സാധാരണ അവസ്ഥയിലേക്ക് തിരികെയെത്തിയിരിക്കുകയാണെന്നും പ്ലസ്500 പറയുന്നു. 1000 ഡോളര്‍ എന്ന നിലയില്‍ നിന്ന് 20,000 ഡോളര്‍ എന്ന മൂല്യത്തിലേക്കാണ് ഡിസംബര്‍ മധ്യത്തില്‍ ബിറ്റ്‌കോയിന്‍ എത്തിയത്. മറ്റൊരു ക്രിപ്‌റ്റോകറസിയായ എഥീരിയത്തിന്റെ മൂല്യത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. കോയിനുകള്‍ വാങ്ങാനും വില്‍ക്കാനും അവസരമൊരുക്കുന്ന പ്ലസ്500 പോലെയുള്ള സൈറ്റുകള്‍ക്കും ഇതിലൂടെ വന്‍വരുമാനമാണ് ലഭിച്ചത്.

Read More

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ്; തീരുമാനത്തെത്തുടര്‍ന്ന് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നു 0

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ്. വ്യാഴാഴ്ച പ്രഖ്യാപിച്ച നികുതി പരിഷ്‌കരണ നയങ്ങളിലാണ് ഡിജിറ്റല്‍ അസറ്റുകളിലെ നികുതി നിരക്കുകള്‍ കുറച്ചത്. ക്രിപ്‌റ്റോകറന്‍സി ട്രാന്‍സാക്ഷനുകളിലൂടെയുള്ള റവന്യൂവിലെ നികുതി നിരക്ക് 45 ശതമാനത്തില്‍ നിന്ന് 19 ശതമാനമാക്കി ചുരുക്കുകയായിരുന്നു. വരാന്‍ പോകുന്ന കൂടുതല്‍ ഇളവുകളുടെ മുന്നോടിയായാണ് ഇതിനെ കണക്കാക്കുന്നത്. ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നു. വെള്ളിയാഴ്ച 9500 ഡോളര്‍ നിരക്കിലേക്ക് മൂല്യം എത്തിയെന്നാണ് റിപ്പോര്‍ട്ട്.

Read More

ക്രിപ്‌റ്റോകറന്‍സിക്ക് കൂടുതല്‍ അംഗീകാരം; നാസ്ദാക് ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് തുടങ്ങാന്‍ തയ്യാറെന്ന് സിഇഒ 0

ക്രിപ്‌റ്റോകറന്‍സിക്ക് കൂടുതല്‍ അംഗീകാരം. അമേരിക്കന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നാസ്ദാക് ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോകറന്‍സികളുടെ ട്രേഡിംഗ് പ്ലാറ്റ്‌ഫോം തുറക്കാന്‍ തയ്യാറാകുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ അദീന ഫ്രീഡ്മാനാണ് ഈ വിവരം വെളിപ്പെടുത്തിയതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിപ്‌റ്റോകറന്‍സി മേഖല വളര്‍ച്ച പ്രാപിച്ചാല്‍ തീര്‍ച്ചയായും അല്‍പകാലത്തിനുള്ളില്‍ നാസ്ദാക് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആരംഭിക്കുമെന്ന് അവര്‍ വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് യോജ്യമായ, റെഗുലേറ്റഡ് വിപണിയിലേ അത് സാധ്യമാകൂ.

Read More

ബിറ്റ്‌കോയിന്‍ മൂല്യം അടുത്ത കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു; സൂചന നല്‍കി ക്രിപ്‌റ്റോകറന്‍സി വിദഗ്ദ്ധര്‍; 2017ലേതിനേക്കാള്‍ മൂല്യമുയര്‍ന്നേക്കും 0

ക്രിപ്‌റ്റോകറന്‍സി മൂല്യത്തില്‍ വീണ്ടും വര്‍ദ്ധനയുണ്ടാകുമെന്ന് വിദഗ്ദ്ധര്‍. 2017 അവസാനത്തോടെ ക്രിപ്‌റ്റോകറന്‍സി മൂല്യത്തില്‍ രേഖപ്പെടുത്തിയ മൂല്യവര്‍ദ്ധനവിനേക്കാള്‍ വലിയ കുതിച്ചുചാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബിറ്റ്‌കോയിന്‍ മൂല്യം മാര്‍ച്ചിനു ശേഷം ആദ്യമായി 9000 ഡോളറിനു മുകളിലെത്തിയിരുന്നു. കഴിഞ്ഞുപോയ വാരങ്ങളില്‍ ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റുകള്‍ നേട്ടം കൊയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ദ്ധര്‍ ഈ സൂചന നല്‍കുന്നത്. ക്രിപ്‌റ്റോകറന്‍സിക്ക് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടാകുന്നതു മൂലം മൂല്യവര്‍ദ്ധനവിനുള്ള സാധ്യത ഏറെയാണെന്ന് അറ്റ്‌ലസ് ക്വാണ്ടം എന്ന ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ സിഇഒ ആയ റോഡ്രിഗോ മാര്‍ക്വെസ് പറയുന്നു.

Read More

കൺസ്യൂമർ ഓറിയൻറഡ് ഡിജിറ്റൽ കറൻസിയായ ക്രിപ്റ്റോകാർബൺ വൻ ബിസിനസ് ടൈഅപ്പിലേയ്ക്ക്. ബിസിനസ് ബാങ്കിംഗ് എക്സ്ചേഞ്ചുമായി പാർട്ട്ണർഷിപ്പ് ഒപ്പുവച്ചു. 0

യുകെയിൽ പ്രചാരത്തിലുള്ള ബിറ്റ്കോയിൻ 2.0 പ്രോട്ടോകോൾ വിഭാഗത്തിലുള്ള എത്തീരിയം ബ്ലോക്ക് ചെയിൻ അടിസ്ഥാനമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കാർബൺ CCRB അതിന്റെ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നു. ബിസിനസ് ബാങ്കിംഗ് എക്സ്ചേഞ്ച് BBX യുകെയുമായി  ലണ്ടൻ ആസ്ഥാനമായുള്ള ക്രിപ്റ്റോ കാർബൺ  ഗ്ലോബൽ ലിമിറ്റഡ് പാർട്ട്ണർഷിപ്പ് ഒപ്പുവച്ചു. ലോകത്തിലെ ഏറ്റവും ബൃഹത്തായ ബിസിനസ് മാർക്കറ്റിനെ നിയന്ത്രിക്കുന്ന BBX മായി കരാറിൽ ഏർപ്പെട്ടിരിക്കുന്നതുവഴി 14 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 90,000ലേറെ റീട്ടെയിൽ ബിസിനസുകളിൽ കൂടി ക്രിപ്റ്റോ കാർബൺ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താൻ കൺസ്യൂമർക്ക് അവസരം ലഭിക്കും. നിലവിൽ 200 ലേറെ രാജ്യങ്ങളിലായി 35,000 ഔട്ട്ലെറ്റുകളിൽ CCRBയ്ക്ക് സ്വീകാര്യത ഉണ്ട്.

Read More