back to homepage

Tag "Iddukki dam"

മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ രാഷ്ട്രീയക്കളി. ഡാമിലെ ജലനിരപ്പ് 142 അടി എത്തിച്ച് കേരളത്തെ വന്‍ പ്രളയത്തിലാക്കി. ഡാമിന്റെ ഗുണം തമിഴ്നാടിനും ദുരിതം മുഴുവന്‍ കേരള ജനതയ്ക്കും. 0

കേരളം പ്രളയക്കെടുതിയിൽ മുങ്ങുമ്പോൾ തമിഴ്നാട് സുപ്രീം കോടതി വിധി നടപ്പിലാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തിച്ച് ഡാം സുരക്ഷിതമാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു തമിഴ്നാട്. മുല്ലപ്പെരിയാർ ഡാം കേരളത്തിലാണെങ്കിലും അതിന്റെ പൂർണ നിയന്ത്രണം തമിഴ്നാടിനാണ്. ഡാമിലെ വെള്ളം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന തമിഴ്നാട്, ഡാമിലെ വെള്ളം തുറന്നു വിടുന്നത് കേരളത്തിലേയ്ക്കും. ഡാമിന്റെ പ്രയോജനം മുഴുവൻ തമിഴ്നാടിനും ദുരിതമെല്ലാം താങ്ങേണ്ടത് കേരള ജനതയും എന്ന സ്ഥിതിയാണ്. ഡാമിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നേരത്തെതന്നെ സുപ്രീം കോടതി വിധി നേടി തള്ളിക്കളഞ്ഞതാണ്. 142 അടിവരെ ജലനിരപ്പ് ഉയർത്താമെന്ന സുപ്രീം കോടതി അനുമതി നേടിയെടുത്ത തമിഴ്നാട് ആ വിധി നടപ്പാക്കാനുള്ള സുവർണ്ണ അവസരമായി കേരളത്തിലെ പ്രളയത്തെ ഉപയോഗിക്കുകയായിരുന്നു.

Read More

മുല്ലപ്പെരിയാറും നിറയുന്നു. ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്തു നിന്ന് 1250 കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. 0

ഇടുക്കിക്കൊപ്പം മുല്ലപ്പെരിയാറും നിറയുന്നു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള പ്രളയത്തെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവിൽ 138 അടിയിലേയ്ക്ക് ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഡാം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം തമിഴ്നാട് സർക്കാരിന്റേതായിരിക്കും. മുല്ലപ്പെരിയാർ തുറന്നാൽ വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി ഇടുക്കി അണക്കെട്ടിലേയ്ക്ക് എത്തും. ഇതേത്തുടർന്ന് മുൻകരുതൽ നിർദ്ദേശം നല്കിയിട്ടുണ്ട്. പെരിയാറിന്റെ തീരത്തു നിന്ന് 1250 കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. തമിഴ്നാട് കൊണ്ടു പോകുന്നതിന്റെ ഇരട്ടിയിലേറെ വെള്ളം ഒഴുകിയെത്തുന്നതിനാൽ മുല്ലപ്പെരിയാറിൽ ജല നിരപ്പ് ഓരോ മണിക്കൂറിലും ഉയരുകയാണ്.

Read More

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. ചെറുതോണി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി. മലബാറിൽ പലയിടങ്ങളിൽ ഉരുൾപൊട്ടൽ. മൂന്നാറും വയനാടും ഒറ്റപ്പെട്ടു. 0

ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചു. ഇതേത്തുടർന്ന് ചെറുതോണി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കും. നേരത്തെ തുറന്നിരുന്ന ആറ് ഷട്ടറുകളിൽ മൂന്നെണ്ണം ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് അടച്ചിരുന്നു. മലബാറിൽ പലയിടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂന്നാറും വയനാടും ഒറ്റപ്പെട്ടിരിക്കുകയാണ്.

Read More

ഇടുക്കി ഡാമിലെ ജലനിരപ്പ് 2402 അടിയിലേക്ക്. കേരളത്തിലെ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നാളെ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും. 0

ഇടുക്കി ഡാമിലെ ജലനിരപ്പ് 2402 അടിയിലേക്ക് അടുക്കുന്നു. കനത്ത മഴയെത്തുടർന്നു കേരളത്തിലെ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒന്നൊന്നായി ഷട്ടറുകള്‍ മുഴുവന്‍ തുറന്നിട്ടും പുറത്തേക്കൊഴുകുന്നതിനെക്കാള്‍ കൂടുതല്‍ ജലമാണ് ഇടുക്കി ഡാമിലേക്ക് നിലവിൽ ഒഴുകിയെത്തുന്നത്. അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നെണ്ണം ഒരു മീറ്ററും രണ്ടെണ്ണം 50 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. വലിയ അളവില്‍ വെള്ളം കുത്തിയൊലിച്ചെത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെറുതോണി നഗരത്തിലെ പാലം കവിഞ്ഞ് വെള്ളം ഒഴുകി.

Read More

ഇടുക്കി ഡാമിലെ ജലനിരപ്പ് 2399.58 അടി. കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയരുന്നതിനാൽ ട്രയൽ റണ്ണിനായി തുറന്ന ഷട്ടറുകൾ അടയ്ക്കില്ല. ഇടുക്കിയിൽ റെഡ് അലർട്ട്. 0

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നു. ഡാമിലെ ജലനിരപ്പ് 2399.58 അടിയിലെത്തി. ഇടുക്കി ഡാമിലേക്ക് ക്രമാതീതമായി വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍  ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടക്കില്ല. നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവെക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന അളവില്‍ തന്നെ ഇന്ന് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കുന്നത് തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Read More

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.68 അടി.  ട്രയൽ റണ്ണിന്റെ സാഹചര്യമില്ലെന്ന് മന്ത്രി. മഴ തുടരുന്നു. 0

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനിടയിൽ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. 2395.68 അടിയാണ് ചൊവ്വാഴ്ച എട്ട് മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. എന്നാല്‍ ട്രയല്‍ റണ്‍ ഉടന്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ജലനിരപ്പ് 2395 അടിയായപ്പോള്‍ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് പെരിയാര്‍ തീരദേശവാസികള്‍ക്ക് അതിജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കി.

Read More

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാത്രിയില്‍ ഷട്ടറുകള്‍ തുറക്കില്ല. കര വ്യോമ നാവിക സേനകൾ സജ്ജമായി. 0

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായതോടെ കെ എസ് ഇ ബി  അതിജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  ജലനിരപ്പ്  2395 അടിയെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അണക്കെട്ടിന്റെ പരമാവധി ജലവിതാന നിരപ്പ് 2403 അടിയാണ്.ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്നാണ് അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിച്ചത്. ജാഗ്രതാ മുന്നറിയിപ്പുകളിലെ രണ്ടാംഘട്ടമാണ് ഓറഞ്ച് അലര്‍ട്ട്. അവസാനത്തേത് റെഡ് അലര്‍ട്ടാണ്. ജലനിരപ്പ് 2399 അടിയെത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.

Read More

ഇടുക്കി അണക്കെട്ട് തുറന്നേക്കും. അടിയന്തിര സാഹചര്യം നേരിടാൻ സൈന്യം തയ്യാറെടുക്കുന്നു. പൊതുജനങ്ങൾക്കായി അടിയന്തിര സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 0

ഇടുക്കി ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഊർജിത നടപടികൾ ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് ഇടുക്കിയിൽ എത്തി. കര വ്യോമ നാവിക സേനകളെ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ വിന്യസിക്കും. ഇവരോടൊപ്പം തീരസംരക്ഷണ സേനയും തയ്യാറെടുക്കുന്നുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള തയ്യാറെടുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394. 28 അടിയാണ്. 2400 അടിയാണ് പരമാവധി സംഭരണശേഷി. അപായ സൈറൺ മുഴക്കി 15 മിനിട്ടിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകൾ തുറക്കുക. പൊതുജനങ്ങൾക്കായി അടിയന്തിര നിർദ്ദേശങ്ങൾ കെ എസ് ഇ ബി പുറപ്പെടുവിച്ചു.

Read More