back to homepage

Tag "Maoist"

ഛത്തീസ്ഗഡില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 9 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു 0

ഛത്തീസ്ഗഢ്: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ 9 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണത്തില്‍ 5 ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 3 പേരുടെ നില അതീവ ഗുരുതരമാണ്. സിആര്‍പിഎഫ് 212 ബറ്റാലിയനിലെ ജവാന്മാരെയാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്.

Read More

അരവിന്ദന്‍ ബാലകൃഷ്ണന് ഇനി ശിഷ്ടകാലം ജയിലില്‍ കഴിയാം, 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് സൗത്ത് വാര്‍ക്ക് കോടതി

ലണ്ടന്‍: മാവോയിസ്റ്റ് കള്‍ട്ട് നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന് (75) 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. ലൈംഗിക കുറ്റ കൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷയായാണ് ഇയാള്‍ക്ക് കോടതി 23 വര്ഷം തടവ് വിധിച്ചിരിക്കുന്നത്. കോമ്രേഡ് ബാല എന്ന്‍ സ്വയം വിശേഷിപ്പിച്ചിരുന്ന അരവിന്ദന്‍ ബാലകൃഷ്ണന്‍ എന്‍ഫീല്‍ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്. തന്‍റെ കള്‍ട്ടില്‍ ആകൃഷ്ടരായവരെ ബ്രെയിന്‍ വാഷ് ചെയ്ത് തനിക്ക് ദൈവ തുല്യമായ കഴിവുകള്‍ ഉണ്ട് എന്ന്‍ വിശ്വസിപ്പിച്ചാണ് ഇയാള്‍ തന്‍റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിച്ചത്.

Read More