back to homepage

Tag "Palm Sunday ( Kuruthola Perunnal)"

ഇന്ന് ഓശാന ഞായര്‍. യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍  ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍. ലോകമെമ്പാടും ക്രൈസ്തവര്‍ വിശുദ്ധ വാരത്തിനായി ഒരുങ്ങുന്നു. 0

ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരത്തിന് തുടക്കംകുറിച്ചു യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സമാധാനത്തിന്‍റെയും, എളിമയുടെയും ദിനം കൂടിയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടും. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാ‍ന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.

Read More

‘അന്നാ പെസഹാ തിരുനാളില്‍’ യേശുവും 12 ശിഷ്യന്മാരും ഒരുമിച്ച് കൂടി അവസാനമായി കഴിച്ച അത്താഴത്തിന്റെ ഓര്‍മ പുതുക്കുന്ന ദിവസം; നഷ്ടങ്ങളുടെ ഓർമ്മ ദിവസം കൂടി ആണ് പെസഹാ 0

ഞങ്ങള്‍ കുട്ടികളെല്ലാം സ്‌കൂളില്‍ സമ്മാനം വാങ്ങാൻ നില്‍ക്കുമ്പോഴുണ്ടാകുന്ന അതേ ആകാംഷയോടെ അക്ഷമരായി കാത്തിരിക്കും. എന്റെ ഊഴമെത്തുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഓട്ടമത്സരത്തില്‍ ഫിനിഷിങ് ലൈനില്‍ എത്തിയിട്ട് തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് പിറകില്‍ രണ്ടുപേരെ കൂടി കാണുമ്പോഴുളള ആശ്വാസമാണ് എന്റെ അനിയത്തിയെയും അനിയനെയും കാണുമ്പോള്‍ അപ്പോള്‍ തോന്നുക.

Read More