ukmalayalam
വിമാനയാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ബോര്‍ഡിംഗ് പാസ്സ് എന്താണെന്നറിയാം. വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്ത് കഴിയുമ്പോള്‍ നമുക്ക് ലഭിക്കുന്ന ബോര്‍ഡിംഗ് പാസ്സ് ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് വിമാനത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയൂ. യാത്രക്കാരനെ കുറിച്ചും ഫ്ലൈറ്റ് നമ്പറിനെ കുറിച്ചും യാത്രാ ഷെഡ്യൂളിനെ കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ ആണ് ബോര്‍ഡിംഗ് പാസ്സില്‍ ഉള്ളത്. വിമാനയാത്രയ്ക്ക് മുന്‍പ് നമ്മളെല്ലാം ശ്രദ്ധാപൂര്‍വ്വം സൂക്ഷിക്കുന്ന ഈ ബോര്‍ഡിംഗ് പാസ്സ് യാത്രയ്ക്ക് ശേഷം നമ്മള്‍ എന്താണ് ചെയ്യാറ്? മിക്കവരും ഇത് എവിടെയെങ്കിലും അലക്ഷ്യമായി ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇങ്ങനെ ബോര്‍ഡിംഗ് പാസ്സ് ഉപേക്ഷിക്കുന്നത് സുരക്ഷിതമാണോ? അല്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. യാത്രയുടെ അവസാനം വിമാനത്തിന്‍റെ സീറ്റ് പോക്കറ്റിലോ, താമസിക്കുന്ന ഹോട്ടലിലോ അതുമല്ലെങ്കില്‍ എയര്‍പോര്‍ട്ടിലെ വേസ്റ്റ് ബിന്നിലോ ഒക്കെ നാം ബോര്‍ഡിംഗ് പാസ്സ് അലക്ഷ്യമായി ഉപേക്ഷിക്കാറാണ് പതിവ്. bp copy എന്നാല്‍ ഇങ്ങനെ നമ്മള്‍ ഉപേക്ഷിക്കുന്നത് കേവലം ബോര്‍ഡിംഗ് പാസ്സല്ല മറിച്ച് നമ്മളെ കുറിച്ചുള്ള സകല വിവരങ്ങളും ആണെന്നാണ്‌ വിദഗ്ദര്‍ പറയുന്നത്. നമ്മള്‍ ഉപയോഗിച്ച ബോര്‍ഡിംഗ് പാസ്സിലെ ബാര്‍കോഡ് സ്കാന്‍ ചെയ്‌താല്‍ നമ്മളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകുന്ന ലളിതമായ ആപ്ലിക്കേഷന്‍ മിക്ക മൊബൈലുകളിലും ഇന്ന് ലഭ്യമാണ്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് വിദഗ്ദനായ ഒരാള്‍ക്ക് നിങ്ങളുടെ ഹോം അഡ്രസ്സ്, പേഴ്സണല്‍ ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്സ്, നിങ്ങളുടെ യാത്രാവിവരങ്ങള്‍ തുടങ്ങി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ് വരെ കണ്ടുപിടിക്കാന്‍ സാധിക്കും. അത് കൊണ്ട് ഇനി മുതല്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ബോര്‍ഡിംഗ് പാസ്സ് കുറച്ചു കൂടി ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ മറക്കണ്ട. അവിടെയും ഇവിടെയും അലക്ഷ്യമായി ഉപേക്ഷിക്കാതെ ബോര്‍ഡിംഗ്പാസ്സ് ഉപയോഗ ശേഷം നശിപ്പിച്ച് കളയാന്‍ ശ്രദ്ധിക്കുക. ഈ വിവരം ഉപകാരപ്രദമാണെന്ന്‍ തോന്നുന്നുവെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി ഷെയര്‍ ചെയ്യാന്‍ മറക്കാതിരിക്കുക.
രാഷ്ട്രീയപാര്‍ട്ടീയപരമായും മതപരമായും കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ജാഥകള്‍ കേരളത്തിലെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുതെന്ന് നടന്‍ മോഹന്‍ലാല്‍. 'നേരുന്നു ശുഭയാത്രകള്‍' എന്ന തലക്കെട്ടോടെ എഴുതിയിരിക്കുന്ന പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.രാഷ്ട്രീയനേതാക്കളും മതനേതാക്കളും അമ്പലത്തിന്റേയും പള്ളിയുടേയും ഭാരവാഹികളും സാധാരണക്കാരായ യാത്രക്കാരെ മറക്കരുതെന്നും നിങ്ങളുടെ യാത്രകളും ഉത്സവങ്ങളഉം നേര്‍ച്ചകളും കാരണം സാധാരണ ജനങ്ങളുടെ വഴി തടയപ്പെടരുതെന്നും മോഹന്‍ ലാല്‍ പറയുന്നു. റോഡിലെ ബ്ലോക്കില്‍പ്പെട്ട് പോയ സുഹൃത്തിന്റെ അനുഭവം വിവരിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ തന്റെ ബ്ലോഗ് ആരംഭിക്കുന്നത്. വരും മാസങ്ങളില്‍ രാഷ്ട്രീയപരമായും മതപരമായും നിരവധി പരിപാടികള്‍ നടക്കാന്‍ പോകുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജാഥകള്‍ കാസര്‍കോഡു നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നു. ഉത്സവങ്ങള്‍, നേര്‍ച്ചകള്‍, പള്ളിപ്പെരുന്നാളുകള്‍ എല്ലാം ഈ മാസങ്ങളിലാണ് അവയെല്ലാം നല്ലതിന് തന്നെ എന്നാല്‍ ഈ ആഘോഷങ്ങള്‍ക്കിടയില്‍ സാധാരണക്കാരായ യാത്രക്കാരെ മറക്കരുതെന്ന് മോഹന്‍ലാല്‍ പറയുന്നു. എന്റെ യാത്രയെ തടയാന്‍ നിങ്ങള്‍ക്ക് എന്തവകാശം ?നിങ്ങളുടെ വിജയാഹ്ലാദങ്ങള്‍ക്കും മതാഘോഷങ്ങള്‍ക്കും വേണ്ടി ഞാന്‍ എന്തിനാണ് സഹിക്കുന്നത് ? നിങ്ങളാല്‍ തടയപ്പെട്ടിരിക്കുന്ന എന്റെ പ്രശ്‌നങ്ങളെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം തുടങ്ങിയ ചോദ്യങ്ങളായിരിക്കും റോഡിലിറങ്ങുന്ന മതങ്ങളോടം രാഷ്ട്രീയത്തോടും സാധാരണക്കാരനായ മനുഷ്യന്‍ ചോദിക്കുന്നത്. ആഘോഷങ്ങള്‍ക്കു വേണ്ടി പൊതുറോഡുകള്‍ മുടക്കുന്ന എല്ലാവരും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും മോഹന്‍ ലാല്‍ പറയുന്നു. രാഷ്ട്രീയജാഥകളും മതാഘോഷങ്ങളും എല്ലാം നമുക്ക് വേണം. പക്ഷേ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ അറിയുക എന്ന നന്മയോടെയും മറ്റുള്ളവരെ മാനിക്കുക എന്ന സംസ്‌ക്കാരത്തോടും മാത്രമാവണം അത്. അതറിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് രാഷ്ട്രീയം?എന്ത് മതം? എന്നും ലാല്‍ തന്റെ കുറിപ്പില്‍ ചോദിക്കുന്നു.
പാക്കിസ്ഥാനിലെ പെഷവാറിലെ ബച്ച ഖാന്‍ യൂണിവേഴ്സിറ്റിയില്‍ ഭീകരര്‍ നടത്തിയ വെടി വയ്പ്പില്‍ മുപ്പതിലധികം പേര്‍ മരിച്ചു. യൂണിവേഴ്സിറ്റി ക്യാമ്പസിലെ ബോയ്സ് ഹോസ്റ്റലിലെ താമസക്കാരാണ് മരിച്ചവരില്‍ അധികവും. പോലീസും ഭീകര വിരുദ്ധ സേനയും കാമ്പസ് വളഞ്ഞിരിക്കുകയാണ്. താലിബാന്‍ ഭീകരര്‍ ആണ് തോക്കുമായി യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് ഇരച്ചു കയറി വെടിയുതിര്‍ത്തത്. വെടിവയ്പില്‍ മരിച്ചവരില്‍ വിദ്യാര്‍ഥികളും സുരക്ഷാ സൈനികരും, അദ്ധ്യാപകരും ഉള്‍പ്പെടും. എകെ 47 തോക്കുകളുമായി കടന്ന്‍ കയറിയ ഭീകരര്‍ മിക്ക വിദ്യാര്‍ത്ഥികളുടെയും തലയ്ക്ക് ആണ് വെടി വച്ചത് എന്ന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പുലര്‍ച്ചെ കനത്ത മൂടല്‍ മഞ്ഞ് ഉള്ളതിന്റെ മറ പറ്റിയാണ് ഭീകരര്‍ യൂണിവേഴ്സിറ്റിയ്ക്കുള്ളില്‍ പ്രവേശിച്ചത് എന്ന് രക്ഷപെട്ട വിദ്യാര്‍ഥികള്‍ പറഞ്ഞു. bacha khan മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന്‍ എല്ലാവരും രക്ഷപ്പെടാന്‍ പരക്കം പഞ്ഞെന്നും ബാത്ത്‌റൂമിലും മറ്റുമായി ഒളിച്ചിരുന്നതിനാല്‍ ആണ് തങ്ങള്‍ രക്ഷപെട്ടത് എന്നും ഇവര്‍ പറഞ്ഞു. ഇതിനിടയില്‍ തന്‍റെ പിസ്റ്റള്‍ ഉപയോഗിച്ച് തീവ്രവാദികളെ നേരിട്ട സയ്യദ് ഹമീദ് ഹുസൈന്‍ എന്ന അദ്ധ്യാപകന്‍ നിരവധി വിദ്യാര്‍ത്ഥികളെ രക്ഷിച്ചു. ഇദ്ദേഹം പക്ഷെ തീവ്രവാദികളുടെ തോക്കിന് ഇരയായി. bacha khan2 പോലീസും സുരക്ഷാ സൈനികരും ചേര്‍ന്ന്‍ ക്യാമ്പസിലെ ആളുകളെ മുഴുവനും ഒഴിപ്പിച്ചിരിക്കുകയാണ്. 90 ശതമാനം ഏരിയയും തങ്ങളുടെ നിയന്ത്രണത്തില്‍ ആയെന്ന് അവകാശപ്പെട്ട അധികൃതര്‍ ഇപ്പോഴും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ് എന്നും അറിയിച്ചു.  
തന്‍റെ പേരില്‍ വ്യാജ അഭിമുഖം പ്രസിദ്ധീകരിച്ച മംഗളത്തിനെതിരെ നടി മമത മോഹന്‍ദാസ്‌ രംഗത്ത്. 'പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍' എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം മംഗളം പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെ ആണ് മമത മോഹന്‍ദാസ്‌ രംഗത്ത് വന്നിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളില്‍ മമതയുടെതായ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെയാണ് തങ്ങള്‍ക്ക് ലഭിച്ച പ്രത്യേക അഭിമുഖം എന്ന നിലയില്‍ മംഗളം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനെ തുടര്‍ന്നാണ്‌ തന്‍റെ ഫേസ്ബുക്ക് പേജില്‍ മമത ഇത് വ്യാജമാണെന്ന് പറഞ്ഞ് പോസ്റ്റ്‌ ഇട്ടത്. മംഗളത്തിന്‍റെ ഫേസ്ബുക്ക് കാര്‍ഡ് സഹിതമായിരുന്നു മമതയുടെ പോസ്റ്റ്. പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍ എന്ന പേരില്‍ ഫേസ്ബുക്ക് കാര്‍ഡ് ഉള്‍പ്പെടെ ഇറക്കി മംഗളം പ്രചരിപ്പിച്ച വാര്‍ത്തയില്‍ നാല് സബ് ഹെഡ്ഡിംഗുകളും കൊടുത്തിരുന്നു. ആത്മസുഹൃത്ത് ആയ പ്രജിത്ത് വിവാഹ ശേഷം മാനസികമായി അകന്നു, ദിലീപേട്ടന്‍ ടു കണ്ട്രീസ് എനിക്ക് വേണ്ടി മാസങ്ങളോളം മാറ്റി വച്ചു, ഇനിയൊരു വിവാഹം, സ്നേഹിക്കാന്‍ അറിയുന്ന നാട്ടിന്‍പുറത്ത്കാരന്‍ മതി, ഇന്ത്യയില്‍ ലഭിക്കുന്ന ക്യാന്‍സര്‍ ഔഷധങ്ങള്‍ പലതും ഒറിജിനല്‍ അല്ല തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു മമത പറഞ്ഞ കാര്യങ്ങള്‍ ആയി മംഗളം ശീര്‍ഷകങ്ങള്‍ നല്‍കി പ്രസിദ്ധീകരിച്ചത്. mamatha എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം തെറ്റായി വ്യാഖ്യാനിച്ചതും വ്യജവുമാണെന്ന് മമത പറയുന്നു. പ്രസിദ്ധീകരണത്തിന്റെ വില്‍പ്പനയ്ക്കായി എന്തും ചെയ്യുന്നവര്‍ എന്ന്‍ മംഗളത്തെ പരിഹസിച്ച മമത ഇക്കാര്യത്തില്‍ രൂക്ഷമായ പ്രതികരണം ആണ് നടത്തിയത്. തനിക്ക് രോഗമാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ആരും സഹതപിക്കാന്‍ വരേണ്ടതില്ല എന്ന്‍ പറഞ്ഞിട്ടുള്ള മമതയ്ക്ക് സഹതാപം നേടിക്കൊടുക്കുന്ന രീതിയില്‍ തയ്യാറാക്കിയ അഭിമുഖം താന്‍ അറിയാതെയാണ് എന്ന്‍ മമത വ്യക്തമാക്കിയതിനൊപ്പം തന്നെപ്പോലെയുള്ളവര്‍ ഏറ്റവും അവസാനമായി പ്രതീക്ഷിക്കുന്ന കാര്യമാണ് സഹതാപം എന്നും മമത പറയുന്നു. രണ്ടാമതും ക്യാന്‍സര്‍ രോഗത്തിന് ഇരയായ മമത അത്ഭുതകരമായ തിരിച്ചു വരവായിരുന്നു നടത്തിയത്. ഇതിന് ശേഷം ദിലീപിനൊപ്പം നായികയായി അഭിനയിച്ച ടു കണ്ട്രീസ് ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്.
RECENT POSTS
Copyright © . All rights reserved