ഗുവാഹത്തി: മലയാളി താരം മയൂഖ ജോണിയുടെ സ്വര്‍ണ നേട്ടത്തോടെ സാഫ് ഗെയിംസ് അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് അഞ്ചു സ്വര്‍ണം. ലോംങ് ജംപില്‍ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിന്റെ റെക്കോര്‍ഡ് പ്രകടനം തിരുത്തിക്കുറിച്ചാണ് മയൂഖ സ്വര്‍ണം നേടിയത്.
വനിതകളുടെ ലോങ്ജംപില്‍ മയൂഖ, ഷോട്ട്പുട്ടില്‍ മന്‍പ്രീത് സീനിയര്‍ 5000 മീറ്ററില്‍ പുരുഷന്മാരില്‍ മാന്‍സിങ്, വനിതകളില്‍ എല്‍ സൂര്യ എന്നിവരാണ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയത്. ഹാമര്‍ത്രോയില്‍ നീരജ്കുമാറിനാണ് മറ്റൊരു സ്വര്‍ണം.
പുരുഷന്മാരുടെ 100 മീറ്ററില്‍ ലങ്കയുടെ ഹിമാഷ ഈഷാന്‍ റെക്കോഡോടെ വേഗമേറിയ താരമായി. സമയം: 10.28 സെക്കന്‍ഡ്. മലയാളിതാരം പി അനില്‍കുമാര്‍ 1999ല്‍ എഴുതിച്ചേര്‍ത്ത 10.37 സെക്കന്‍ഡാണ് മറികടന്നത്. വനിതകളില്‍ ലങ്കയുടെ തന്നെ രുമേഷിക രത്‌നനായകയ്ക്കാണ് സ്വര്‍ണം. 6.43 മീറ്റര്‍ ചാടിയ മയൂഖ 2006ല# അഞ്ജു ബോബി ജോര്‍ജ് താണ്ടിയ ദൂരം ഒരു സെന്റിമീറ്റര്‍ വ്യത്യാസത്തിലാണ് തിരുത്തിയത്.