ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പാർക്കിംഗ് ഫൈൻ അടച്ചില്ലെന്ന പേരിൽ വ്യാജ നോട്ടീസുകൾ അയച്ച് തട്ടിപ്പ് നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഫൈൻ സമയത്ത് അടച്ചില്ലെന്ന പേരിൽ കോടതിയിലൂടെ ഉത്തരവ് നേടിയതായി കാണിച്ചുകൊണ്ട് 700 പൗണ്ട് അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും, അടച്ചില്ലെങ്കിൽ തുക 1700 പൗണ്ടായി ഉയരും, കളക്ഷൻ ഏജന്റുമാർ വീട്ടിലെത്തി ജപ്തി നടപടികൾ സ്വീകരിക്കും തുടങ്ങിയ ഭീഷണികളും ലെറ്ററുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. ഇത്തരത്തിലുള്ള നോട്ടീസുകൾ ലഭിച്ച് ഭീതിയിലാകുന്നവരിൽ നിരവധി യുകെ മലയാളികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംശയം തോന്നിയ ചിലർ നടത്തിയ പരിശോധനയിൽ, ഇത്തരം ലെറ്ററുകളുടെ ആധികാരികത സംബന്ധിച്ച് ഗൗരവമായ സംശയങ്ങൾ ഉണ്ടായതാണ് തട്ടിപ്പ് പുറത്തുവരാൻ കാരണമായത് . ബന്ധപ്പെട്ട സ്ഥാപനങ്ങളെയും അധികൃതരെയും സമീപിക്കുകയും, ഔദ്യോഗിക വെബ്സൈറ്റുകളുമായി താരതമ്യം ചെയ്യുകയും ചെയ്തപ്പോൾ ഇവ വ്യാജമാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പണം അടയ്ക്കാത്ത പക്ഷം തുടർച്ചയായി ഭീഷണി ലെറ്ററുകൾ ലഭിക്കുന്നതും ഈ തട്ടിപ്പിന്റെ ഭാഗമായിരിക്കാമെന്നാണ് വിലയിരുത്തൽ.

ഹൈ കോർട്ട് എൻഫോഴ്‌സ്‌മെന്റിന്റെ പേരും ലെറ്റർ ഫോർമാറ്റും അനുകരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥ വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ വിലാസങ്ങൾ ഉപയോഗിച്ച് ഓൺലൈൻ പേയ്‌മെന്റിനായി ലിങ്കുകൾ നൽകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഫൈൻ നോട്ടീസുകൾ ലഭിക്കുമ്പോൾ വിശദമായി പരിശോധിച്ച ശേഷമേ പണം അടക്കാവൂ എന്നും, സംശയാസ്പദമായ ലിങ്കുകൾ വഴി പണമിടപാട് നടത്താതിരിക്കണമെന്നും ആണ് പോലീസ് നിർദേശിക്കുന്നത് .