ഫാ. തോമസ് തൈക്കൂട്ടത്തില്‍ഡോ. സിബി വേകത്താനം

യുകെയിലെ വിവിധ സമൂഹങ്ങളില്‍ ഉള്ളവര്‍ക്ക് തിരുവചനം കലാരൂപങ്ങളിലൂടെ ആസ്വദിക്കുവാന്‍ മാഞ്ചസ്റ്റെറില്‍ വേദി ഒരുങ്ങുന്നു. സാല്‍ഫോര്‍ഡ് രൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രഥമ ‘സാല്‍ഫോര്‍ഡ് ബൈബിള്‍ കലോത്സവത്തിന്’ 2017 നവംബര്‍ 18-ാം തിയതി ശനിയാഴ്ച, 10 മണിക്ക്, മാഞ്ചസ്റ്റര്‍ ഫോറം സെന്റര്‍ സാക്ഷ്യം വഹിക്കുകയാണ്. സീറോ മലബാര്‍ സാല്‍ഫോര്‍ഡ് രൂപതയുടെ കീഴിലുള്ള എട്ടു സെന്ററിലെ ഏകദേശം 500ല്‍പരം കുടുംബങ്ങളില്‍ നിന്നുള്ള മുതിര്‍ന്നവരും കുട്ടികളും വിവിധ ബൈബിള്‍ കലായിനങ്ങളില്‍ മാറ്റുരക്കുന്നത് ഒരു അവിസ്മരണീയ സംഭവം ആയിരിക്കും. നോര്‍ത്ത് വെസ്റ്റില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു മഹോല്‍സവത്തിനു സീറോ മലബാര്‍ സഭ നേതൃത്വം വഹിക്കുന്നത്.

sa

ബൈബിള്‍ നാടകം, ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോങ്, ബൈബിള്‍ ക്വിസ്, ബൈബിള്‍ റീഡിങ്, പെയിന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളില്‍ നടത്തുന്ന വ്യക്തിഗത, ഗ്രൂപ്പ് മത്സരങ്ങളില്‍ രൂപതയിലെ 8 സെന്ററുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാറ്റുരക്കുന്നതായിരിക്കും. ഏകദേശം 1000 ലധികം പേര്‍ക്ക് ഇരിക്കാവുന്ന മാഞ്ചസ്റ്റര്‍ ഫോറം സെന്ററിലെ വിവിധ വേദികളിലാണ് മത്സരം നടക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രഗത്ഭരായ കലാകാരമാരാണ് ഈ മത്സരങ്ങളെ വിലയിരുത്തുന്നത്. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും, വ്യക്തിഗത സമ്മാനങ്ങളും, ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സെന്ററുകള്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫിയും നല്‍കുന്നതാണ്. കലോത്സവത്തിന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖ വിവിധ സെന്ററിലെ ട്രസ്റ്റികള്‍ക്ക് ഉടന്‍ ലഭ്യമാക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കലോത്സവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ നിങ്ങളുടെ സെന്ററിലെ ട്രസ്റ്റിമാരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ചാപ്ലിന്‍ ഫാദര്‍ തോമസ് തൈക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ഡോ. സിബി വേകത്താനം ചീഫ് കോര്‍ഡിനേറ്ററും, ജെയ്‌സണ്‍ ജോസഫ്, അനീഷ് ചാക്കോ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ബൈബിള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങുകള്‍ക്കു സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറല്‍മാര്‍, വൈദികര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പങ്കെടുക്കുന്നതായിരിക്കും. സമാപനത്തിന് സീറോ മലബാര്‍ സാല്‍ഫോര്‍ഡ് രൂപതയിലെ കലാകാരന്മാരും, മറ്റുള്ളവരും ഒരുക്കുന്ന ദൃശ്യ വിസ്മയം ഉണ്ടായിരിക്കും.

sa2

കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി ഫോറം സെന്ററില്‍ വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, ഫുഡ് സ്റ്റാളുകള്‍ എന്നിവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതാണ്. ബൈബിള്‍ മാമാങ്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. ബൈബിള്‍ കലോത്സവമായി ബന്ധപ്പെട്ട് സ്പോണ്‍സര്‍ഷിപ്പ് ചെയ്യുവാന്‍ താല്പര്യമുള്ള വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും താഴെ പറയുന്നവരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഡോ. സിബി വേകത്താനം, ചീഫ് കോര്‍ഡിനേറ്റര്‍ – 07903748605, ജെയ്‌സണ്‍ ജോസഫ്, കോര്‍ഡിനേറ്റര്‍ – 07737881374, അനീഷ് ചാക്കോ – കോര്‍ഡിനേറ്റര്‍ – 07809736144