ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ സർക്കാർ ഡ്രൈവർ സുരക്ഷ വർധിപ്പിക്കാൻ കൊണ്ടുവരുന്ന പുതിയ നിർദ്ദേശങ്ങൾ യുവ ഡ്രൈവർമാർക്ക് തികഞ്ഞ ബുദ്ധിമുട്ടുണ്ടാക്കുമെന്ന അഭിപ്രായം ശക്തമായി . തിയറി പരീക്ഷയും പ്രായോഗിക പരീക്ഷയും തമ്മിൽ ആറു മാസം ഇടവേള വേണമെന്നും നിർദ്ദേശിക്കുന്ന സർക്കാർ പദ്ധതി 17-24 വയസ്സുള്ള ഡ്രൈവർമാരെ ലക്ഷ്യമിട്ട് തയ്യാറാക്കിയതായി യുവാക്കൾ ആരോപിക്കുന്നു. “ഇത് യുവാക്കൾക്ക് ജോലി കണ്ടെത്താനും സ്വാതന്ത്ര്യം നേടാനും ആവശ്യമായ സമയം വൈകിക്കും എന്ന് ബ്രിസ്റ്റലിൽ താമസിക്കുന്ന 26 വയസ്സുള്ള കതറിൻ തോയ്റ്റ്സ് പറഞ്ഞു,. നിയമപരമായ ഉത്തരവാദിത്വം യുവാക്കളിൽ ഉണ്ടാകുന്നതിന് അവസരം നൽകാതെ പൂർണ്ണമായ നിയന്ത്രണം ഏർപ്പെടുത്തുന്നതായി ചിലർ അഭിപ്രായപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ, ട്രെയിനിംഗ് ആവശ്യമായതാണെന്നും, പ്രായോഗിക ഡ്രൈവിംഗ് മെച്ചപ്പെടുത്താൻ സമയം വേണമെന്നുമുള്ള അഭിപ്രായം ചിലർ പ്രകടിപ്പിച്ചു . “പുതിയ ഡ്രൈവർമാരുടെ ഗുണമേന്മ കൂട്ടാൻ പരിശീലന സമയം വേണം എന്ന് 21 വയസ്സുള്ള റയാൻ പറഞ്ഞു,.” എന്നാൽ, ഡ്രൈവിംഗ് ക്ലാസുകളുടെ ഉയർന്ന ചെലവ് പലർക്കും വലിയ പ്രതിബന്ധമാണ്. ചില ഗ്രാമപ്രദേശങ്ങളിൽ ബസ് സേവനം മണിക്കൂറിലൊന്ന് മാത്രമാണ്, അതുകൊണ്ട് സ്വന്തം വാഹനത്തിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് പലരും അഭിപ്രായപ്പെട്ടു .

പുതിയ നിയമത്തിൽ മദ്യപിച്ചുള്ള ഡ്രൈവിംഗ് കണ്ടെത്തി നിയന്ത്രിക്കാൻ നടപടി ശക്തമാക്കുകയും, 70 വയസ്സിന് മുകളിൽ ഉള്ളവർക്ക് കണ്ണ് പരിശോധിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. യുവ ഡ്രൈവർമാർക്ക് മാത്രമായി ചില നിയമങ്ങൾ ബാധകമാക്കുന്നത് തെറ്റായ രീതിയാണ് എന്ന അഭിപ്രായമാണ് ചിലർ പ്രകടിപ്പിച്ചത് . 2024-25 വർഷം ബ്രിട്ടനിലെ ഡ്രൈവിംഗ് പരീക്ഷകളിൽ 55% പേരും 17-24 വയസ്സുള്ളവർ ആയിരുന്നു. ചെലവേറിയ ക്ലാസുകൾ കാരണം ചില യുവാക്കൾ സൈക്കിളിൽ യാത്ര തുടരാൻ ആലോചിക്കുകയാണ്.