സഖറിയ പുത്തന്‍കളം

ചെല്‍ട്ടണ്‍ഹാം: യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇനി നവനാള്‍ മാത്രം. ലോകമെങ്ങുമുള്ള ക്‌നാനായ സമുദായാംഗങ്ങള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന കണ്‍വെന്‍ഷന്‍ ഏറ്റവും രാജകീയവും പ്രൗഢഗംഭീരവുമായ വേദിയിലാണ് ഇത്തവണ നടത്തപ്പെടുന്നത്. കണ്‍വെന്‍ഷന്‍ ദിനം അടുക്കുന്തോറും യൂണിറ്റുകളില്‍ ആവേശം അലയടിക്കുകയാണ്. മിക്ക യൂണിറ്റുകളില്‍ നിന്നും കോച്ചുകളിലാണ് ഇത്തവണ യു.കെ.കെ.സി.എ കണ്‍വെന്‍ഷന് എത്തുന്നത്.

വികാരാവേശം അലയടിക്കുന്ന കണ്‍വെന്‍ഷന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ സ്വാഗത നൃത്തപരിശീലനം ഇന്ന് മുതല്‍ യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്ത് ആരംഭിക്കും. 100ലധികം യുവതി യുവാക്കള്‍ അണിനിരക്കുന്ന സ്വാഗതഗാന നൃത്തം ഇത്തവണ അതിഗംഭീരമായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവിധ യൂണിറ്റുകളുടെ മാസ്മരിക പ്രകടനം കാഴ്ചവെയ്ക്കുന്ന കലാപരിപാടികളും പ്രൗഢഗംഭീരമായ പൊതുസമ്മേളനവും ഭക്തിസാന്ദ്രമാര്‍ന്ന പൊന്തിഫിക്കല്‍ ദിവ്യബലിയും കണ്‍വെന്‍ഷനെ കൂടുതല്‍ മനോഹരമാക്കും.

പ്രസിഡന്റ് ബിജു മടക്കക്കുഴി, ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.