ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വര്ഷമായി നടത്തി വരുന്ന ലണ്ടൻ ശിവരാത്രി നൃത്തോത്സവം പൂർവാധികം ഭംഗിയായി ആഘോഷിക്കുവാൻ ഒരുങ്ങുകയാണ് ലണ്ടൻ നഗരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ നർത്തകർ പങ്കെടുക്കുന്ന ഏഴാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന്, 2020 ഫെബ്രുവരി 29 ന് ഉച്ചക്ക് മൂന്നുമണിക്ക് തിരിതെളിയും. സെമി-ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ അവതരിപ്പിക്കാതെ തനതു ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളിൽ ഒന്നാണ് ലണ്ടൻ ശിവരാത്രി നൃത്തോത്സവം. കഴിഞ്ഞ വര്ഷങ്ങളിലെ കലാസ്വാദകരുടെ സാന്നിധ്യം കണക്കിലെടുത്തു പതിവ് സത്‌സംഗ വേദി ഒഴിവാക്കി വിശാലമായ ക്രോയ്ടോൻ ലാൻഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഈ വർഷത്തെ നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. അനുഗ്രഹീത കലാകാരി ശ്രീമതി ആശാ ഉണ്ണിത്താനാണ് പതിവ് പോലെ നൃത്തോത്സവത്തിനു നേതൃത്വം നൽകുന്നത്. പ്രശസ്ത സിനിമാ താരം പദ്മശ്രീ ജയറാം , ഭാര്യ പാർവതി ജയറാം, നെടുമുടി വേണു, പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാരിയർ തുടങ്ങി ഏഴാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിനു ഇതിനോടകം തന്നെ നിരവധി കലാ സാംസാകാരിക പ്രമുഖർ ആശംസകൾ നേർന്നു കഴിഞ്ഞു.
ഭാരതീയ തനിമയാർന്ന കലകളെ വിശിഷ്യാ ക്ഷേത്ര കലകളെ വളർന്നു വരുന്ന തലമുറയെ പരിചയപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി പ്രതിമാസം ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സത്‌സംഗവും അന്നദാനവും നടത്തിവരുന്നുണ്ട്. സഹൃദയരായ കലാസ്വാദകരുടെയും വോളന്റിയര്മാരുടെയും സംഭാവനകൾ കൊണ്ട് മാത്രമാണ് തികച്ചും സൗജന്യമായി പരിപാടികൾ സംഘടിപ്പിക്കുവാൻ സാധിക്കുന്നതെന്ന് ചെയർമാൻ ശ്രീ തെക്കുമുറി ഹരിദാസ് അറിയിച്ചു. കഴിഞ്ഞ ആറുവർഷമായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നതും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ്.
ഏഴാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിൽ പങ്കെടുക്കുന്ന പ്രമുഖ ഡാൻസ് സ്കൂളുകളും നർത്തകരും;
Meenakshi Ravi- Pournami Arts
Shalini Sivashankar-Upahaar school of dance
Anusha Subramaniam- Beeja
Sankari Mridha- Soorya Academy of arts
Bhuvana Iyers school of dance
Verni’s school of dance
Asha Unnithans school of performing arts
Kent Hindu Samajam-Nikita
Haywards Heath- Remya
Scotland- Shaswati
Vinod Nair
Amritha Jayakrishnan
Ragini Krishnadas
Sruthi Sreekumar
Archana Shaji
Akshara Mohan
Shalini Sivashankar-Upahaar school of dance
Anusha Subramaniam- Beeja
Sankari Mridha- Soorya Academy of arts
Bhuvana Iyers school of dance
Verni’s school of dance
Asha Unnithans school of performing arts
Kent Hindu Samajam-Nikita
Haywards Heath- Remya
Scotland- Shaswati
Vinod Nair
Amritha Jayakrishnan
Ragini Krishnadas
Sruthi Sreekumar
Archana Shaji
Akshara Mohan
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,
Asha Unnithan: 07889484066, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Nritholsavam Venue: The Archbishop Lanfranc Academy, Croydon CR9 3AS.
Nritholsavam Date and Time: 29 February 2020, 3 pm till 8 pm.
Monthly Satsang Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook: https://www.facebook.com/ londonhinduaikyavedi.org
London Hindu Aikyavedi is working towards the fulfillment of our mission of building a Sree Guruvayoorappan Temple in the United Kingdom.
Email: [email protected]
Facebook: https://www.facebook.com/
London Hindu Aikyavedi is working towards the fulfillment of our mission of building a Sree Guruvayoorappan Temple in the United Kingdom.
Leave a Reply