ട്രക്കും ബസുമായി കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശില്‍ വന്‍ അപകട. ഒരു കുട്ടിയുള്‍പ്പെടെ 14 പേരാണ് അപകടത്തില്‍ അതിദാരുണമായി മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ കുര്‍നൂല്‍ ജില്ലയിലെ മദര്‍പുര്‍ ഗ്രാമത്തിലെ ദേശീയപാതയിലാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. നാല് കുട്ടികള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

എന്നാല്‍, ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറുകളും ഉപയോഗിച്ച് അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. അപകടത്തില്‍പ്പെട്ടവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM

അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ 18 പേര്‍ ഉണ്ടായിരുന്നതായും പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായതെന്നും കുര്‍നൂല്‍ പോലീസ് മേധാവി അറിയിക്കുന്നു. ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു ബസില്‍ ഇവര്‍ അജ്മീറിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അല്ലെങ്കില്‍ ടയര്‍ പൊട്ടിപ്പോയതുമൂലം ബസിന്റെ നിയന്ത്രണം വിട്ടതോ ആകാം അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.