യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരനെ വഴിതെറ്റിച്ചത് ഇന്‍റർനെറ്റിന്‍റെ ദുരുപയോഗമെന്നു സംശയം. ഇന്‍റർനെറ്റിലെ ചില സൈറ്റുകൾ സന്ദർശിച്ച് അതിൽ ഹരംകയറിയാണ് ഇത്തരമൊരു സാഹസത്തിനു പത്താം ക്ലാസുകാരൻ തുനിഞ്ഞതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പിടിയിലായ പ​ത്താം​ക്ലാ​സു​കാ​ര​നെ കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട്കു​ന്ന് ഒ​ബ്‌​സ​ര്‍​വേ​ഷ​ന്‍ ഹോ​മി​ലേ​ക്കു മാ​റ്റി. തി​ങ്ക​ളാ​ഴ്ച ഉ​ച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കൊ​ണ്ടോ​ട്ടി കൊ​ട്ടു​ക്ക​ര​യി​ൽ 21 വ​യ​സു​കാ​രി​യാ​യ യു​വ​തി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.​ സിസിടി​വി ദൃ​ശ്യ​ങ്ങ​ളും പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ പ​ത്താം ക്ലാ​സു​കാ​ര​നെ പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് പ്ര​തി കു​റ്റ​കൃ​ത്യം ചെ​യ്ത​തെ​ന്നു മ​ല​പ്പു​റം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്.​സു​ജി​ത് ദാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.​ ലൈം​ഗി​ക പീ​ഡ​ന​മാ​യി​രു​ന്നു പ്ര​തി​യു​ടെ ഉ​ദ്ദേ​ശം.15 വ​യ​സു​കാ​ര​നാ​ണെ​ങ്കി​ലും പ്ര​തി ന​ല്ല ആ​രോ​ഗ്യ​മു​ള്ള​യാ​ളാ​ണ്.​ ജി​ല്ലാ​ത​ല ജൂ​ഡോ ചാന്പ്യനു​മാ​ണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പെ​ണ്‍​കു​ട്ടി കോ​ള​ജി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ല്‍ ഏ​റെ ദൂ​രം പി​ന്തു​ട​ര്‍​ന്ന പ്ര​തി ആ​ളൊ​ഴി​ഞ്ഞ വാ​ഴ​ത്തോ​പ്പി​ലെ​ത്തി​യ​പ്പോ​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ പി​റ​കി​ലൂ​ടെ എ​ത്തി യു​വ​തി​യു​ടെ വാ​യ പൊ​ത്തി​പ്പി​ടി​ച്ച് ഒ​രു മീ​റ്റ​റി​നു മു​ക​ളി​ല്‍ ഉ​യ​ര​മു​ള്ള മ​തി​ലിനു മു​ക​ളി​ലൂ​ടെ വാ​ഴ​ത്തോ​ട്ട​ത്തി​ലേ​ക്കു വ​ലി​ച്ചി​ടു​ക​യാ​യി​രു​ന്നു.​ കു​ത​റി​യോ​ടാ​ന്‍ ശ്ര​മി​ച്ച യു​വ​തി​യെ ക​ഴു​ത്തു ഞെ​രി​ച്ചു ക​ല്ലുകൊ​ണ്ട് ഇ​ടി​ച്ചു മ​ര്‍​ദി​ച്ചു.​ ഇ​തി​നി​ടെ, ര​ക്ഷ​പ്പെ​ട്ട യു​വ​തി സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

പ​രു​ക്കേ​റ്റ യു​വ​തി​യെ പി​ന്നീ​ട് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടും സം​ഭ​വ ​സ്ഥ​ല​വും ത​മ്മി​ല്‍ ഒ​ന്ന​ര​ കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ണ്ട്.​ പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള പി​ടി​വ​ലി​ക്കി​ടെ 15കാ​ര​ന്‍റെ ശ​രീ​ര​ത്തി​ലും മു​റി​വേ​റ്റി​രു​ന്നു.​ ചെ​റു​ത്തു​നി​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ന​ഖം കൊ​ണ്ടാ​ണ് പലേ​ട​ത്തും മു​റി​വേ​റ്റി​ട്ടു​ള്ള​ത്.​

എ​ന്നാ​ല്‍, നാ​യ ഓ​ടി​ച്ച​പ്പോ​ള്‍ വീ​ണ​താ​ണെ​ന്നാ​ണ് പ്ര​തി വീ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞി​രു​ന്ന​ത്. പ്ര​തി​യു​ടെ ചെ​ളി പ​റ്റി​യ വ​സ്ത്ര​ങ്ങ​ള്‍ പി​ന്നീ​ടു വീ​ട്ടി​ല്‍​നിന്നു പോ​ലീസ് ക​ണ്ടെ​ടു​ത്തു. പി​താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​ത്.