ഭരണ നേതൃത്വവും പോലീസും കിണഞ്ഞു പരിശ്രമിച്ചിട്ടും ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ സമരങ്ങൾ ശമിക്കുന്നില്ല. വംശീയ വിരുദ്ധ പ്രവണതകൾക്ക് എതിരെ നടക്കുന്ന റാലികളും വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്. ഇന്നലെ ശനിയാഴ്ച ബെൽഫാസ്റ്റിൽ നടന്ന സമാധാനപരമായ വംശീയ വിരുദ്ധ റാലിയിൽ 15,000 പേർ വരെ പങ്കെടുത്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ പോലീസിന് തലവേദനയായിട്ടുണ്ട്.

ബെൽഫാസ്റ്റിൽ നിന്ന് 70 മയിൽ അകലെയുള്ള ഡെറിയിൽ ശനിയാഴ്ച രാത്രി പ്രശ്നങ്ങൾ പൊട്ടി പുറപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. പത്തോളം ഉദ്യോഗസ്ഥർക്ക് പരുക്ക് പറ്റിയതായി വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് പറഞ്ഞു. പടക്കങ്ങളും പെട്രോൾ ബോംബുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ആണ് ആക്രമികൾ പോലീസിനെ ആക്രമിച്ചത്. അക്രമത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ ശക്തമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികളെ 17 വയസ്സുകാരൻ കുത്തി കൊന്ന സംഭവത്തെ തുടർന്നുള്ള അക്രമ സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെ യുകെയിൽ താമസിക്കുന്ന അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . സ്കൂളുകൾ അവധിയായതിനാൽ മിക്ക യുകെ മലയാളികളും കേരളത്തിലാണ്. യുകെയിലുളവായി കൊണ്ടിരിക്കുന്ന സംഭവങ്ങൾ കുട്ടികളിലും കടുത്ത സുരക്ഷാ ഭീതിയാണ് ഉളവാക്കിയിരിക്കുന്നത്. പേടി കാരണം സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുമോ എന്ന് ഭയപ്പാടിലാണ് പല മാതാപിതാക്കൾ.