ലിവർപൂൾ :- കുട്ടനാടിന്റെ ഓർമ്മകൾ മനസ്സിൻറെ ഉള്ളിൽ സന്തോഷത്തിന്റെ തിര ഇളക്കം ആക്കി മാറ്റി കൊണ്ട് കുട്ടനാടൻ മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ ഒന്നിക്കുന്ന 15 -ാമത് കുട്ടനാട് സംഗമം ലിവർപൂൾ നെടുമുടി വേണു നഗറിൽ 2024 ജൂലൈ 6- ന് നടക്കും. ഓളങ്ങളെ കീറിമുറിച്ചുകൊണ്ട് കുട്ടനാടിന്റെ പേര് ലോക ഭൂപടങ്ങളിൽ എഴുതി ചേർത്ത് നമ്മുടെ കരുമാടി കുട്ടന്മാർ ഒരു മെയ്യായി തുഴകൾ എറിഞ്ഞ ചുണ്ടൻ വള്ളങ്ങളുടെ നാട്, കണ്ണത്താ ദൂരത്ത് നിറഞ്ഞുകിടക്കുന്ന പുഞ്ചപ്പാടങ്ങളുടെ നാട്, പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച തോടുകളും, ആറുകളും, കൊച്ചു വള്ളങ്ങളും ഉള്ള നമ്മുടെ നാടിൻറെ ഓർമ്മകൾ ഇങ്ങ് യുകെയിൽ അന്നേ കൊണ്ടാടുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് . നെടുമുടി വേണു നഗറിലേയ്ക്ക് യുകെയിലെ എല്ലാ കുട്ടനാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമതി അറിയിച്ചു.

 

15- മത് കുട്ടനാട് സംഗമത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കുടുംബമായി എത്തുന്നവരുടെ രജിസ്ട്രേഷൻ ഫീസ് 30 പൗണ്ടും വ്യക്തിഗത രജിസ്ട്രേഷൻ ഫീസ് 15 പൗണ്ടും ആണ് . നിങ്ങളുടെയും കുടുംബത്തിൻറെ രജിസ്ട്രേഷൻ ഉടൻ നടത്തണമെന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.

റഫറൻസ് KS24 ഉപയോഗിച്ച് താഴെയുള്ള അക്കൗണ്ടുകളിലേക്ക് ദയവായി ഫീസ് അടയ്ക്കുക:

കാർഡ് ഉടമയുടെ പേര്: ജെയ റോയ്
അക്കൗണ്ട് നമ്പർ: 20753034
സോർട്ട് കോഡ്: 04-00-03

കാർഡ് ഉടമയുടെ പേര്: റെജി ജോർജ്ജ്
അക്കൗണ്ട് നമ്പർ: 73095202
സോർട്ട് കോഡ്: 04-00-03

രജിസ്ട്രേഷൻ കഴിഞ്ഞു സ്ക്രീൻഷോട്ട് എടുത്ത് അയയ്ക്കുകയും ചെയ്യണം . സ്ക്രീൻഷോട്ട് അയയ്‌ക്കേണ്ട നമ്പറുകൾ ഇവയാണ്:

– ജെയ റോയ് – 07982249467
– ⁠റെജി ജോർജ് – 07894760063.

കുട്ടനാടിന്റെ വള്ളപ്പാട്ടുകളും, കൊയ്ത്തുപാട്ടുകളും, വള്ളംകളിയുമായി നൂറ് കണക്കിന് ആൾക്കാർ തങ്ങളുടെ പങ്കാളിത്തം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കുട്ടനാടൻ വിഭവ സമൃദ്ധമായ ഭക്ഷണം സംഗമത്തിന്റെ പ്രധാന ആകർഷണമാണ് . . കൂടുതൽ വിവരങ്ങൾക്കായി ദയവായി കോർഡിനേറ്റർമാരെ ബന്ധപ്പെടുക:
* റോയ് മൂലംകുന്നം – 07944688014
* ⁠ജോർജ്ജുകുട്ടി തോട്ടുകടവിൽ – 07411456111
* ⁠ആൻ്റണി പുറവാടി – 07756269939
* ⁠ജെസ്സി വിനോദ് മാലിയിൽ – 07426754173