കൊൽക്കത്തയിൽ രണ്ടു യുവതികൾ ചേർന്ന് പതിനാറു നായ്കുഞ്ഞുങ്ങളെ അതിക്രൂരമായി അടിച്ചു കൊന്നു. കൊൽക്കത്തയിലെ എ.ആര്‍.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സമൂഹമനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ കൊൽക്കത്ത പൊലീസ് യുവതികൾക്കെതിരെ കേസെടുത്തു.

ആശുപത്രിയുടെ മാലിന്യക്കുമ്പാരത്തിൽ നിന്നുമാണ് തല്ലിക്കൊന്ന നായ്ക്കളുടെ ജഡം കണ്ടെത്തിയത്. ക്യാമ്പസിലെ ഹോസ്റ്റൽ കെട്ടിട്ടത്തിൽ നിന്ന് ഷൂട്ട് ചെയ്ത രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. 25 സെക്കന്റോളം ദൈർഘ്യമുളള വിഡിയോ പുറത്തു വന്നതോടെ യുവതികൾക്കെതിരെ ജനരോഷം ഇരമ്പി. എ.ആര്‍.എസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേത്ൃത്വത്തിലുളള മൂന്നംഗ അന്വേഷണം സംഘവും അന്വേഷണം പ്രഖ്യാപിച്ചു. കൊൽക്കത്ത പൊലീസും അന്വേഷണം ഊർജ്ജിതമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

kolkatta-dog-killing