വിദ്യാർഥിനി അറപ്പുഴ പാലത്തിൽ നിന്ന് ചാലിയാറിലേക്ക് ചാടി മരിച്ചു. പന്തീരാങ്കാവ് ചെറുകാട് കുന്നുമ്മൽ മുകുന്ദൻ – സിന്ധു ദമ്പതികളുടെ മകൾ മനീഷ (17) യാണ് അറപ്പുഴ പാലത്തിൽ നിന്നും ചാടിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു നല്ല ഒഴുക്കുള്ള പുഴയിലേക്ക് മനീഷ ചാടിയത്. ഏറെ നേരത്തെ തിരച്ചലിന് ശേഷം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് മനീഷയുടെ മൃതദേഹം കിട്ടിയത്. സംഭവം നേരിൽ കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി കയർ എറിഞ്ഞു നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചക്ക് 2.30ഓടെ ഫയർഫോഴ്സ് സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.
വിദ്യാര്‍ഥിനിയുടെ ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിരുന്നു. ഇത് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞാണ് പുഴയില്‍ ചാടിയത് മനീഷയാണെന്ന് ഉറപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു.
മനീഷ ഡിഗ്രി അഡ്മിഷന് കാത്തിരിക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് കോളേജുകളിൽ അഡ്മിഷൻ ലഭിച്ചിരുന്നെങ്കിലും മനീഷക്ക് അഡ്മിഷൻ ലഭിക്കാത്തതിൽ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയതാണ് വിദ്യാര്‍ഥിനി. ശവസംസ്കാരം ഇന്ന് നടക്കും.
Leave a Reply