അന്തർദേശീയ ബഹിരാകാശ നിലയത്തിൽ മാസങ്ങളോളം ചെലവഴിച്ച ശേഷം മൂന്നു ബഹിരാകാശ യാത്രികർ ഭൂമിയിൽ മടങ്ങിയെത്തി. റഷ്യയുടെ സൊയൂസ് എംഎസ് 02 എന്ന ബഹിരാകാശപേടകത്തിലാണ് ശാസ്ത്രജ്ഞർ കസാക്കിസ്ഥാനിൽ തിരിച്ചെത്തിയത്.

റഷ്യയിലെ ആന്ദ്രേ ബോറിസെൻകോ, സെർജി റിഷികോവ്, യുഎസിലെ റോബർട്ട് കിംബ്രോ എന്നിവരാണ് തിരിച്ചെത്തിയതെന്ന് റഷ്യൻ മിഷൻ കണ്‍ട്രോൾ അറിയിച്ചു. തിങ്കളാഴ്ച ജിഎംടി 11.21നാണ് മൂവരും കസാക്കിസ്ഥാനിലെ ഷെസ്കസ്ഗാനിൽ എത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2016 ഒക്ടോബർ 21ന് ബഹിരാകാശത്ത് എത്തിയ മൂവരും 170 ദിവസത്തോളമാണ് അവിടെ കഴിഞ്ഞത്.