ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അധികാരമേറിയതിന് ശേഷം ആ രാജ്യത്ത് നടക്കുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടി വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ ആഴ്ച വിലങ്ങണിയിച്ച് ഇന്ത്യൻ കുടിയേറ്റക്കാരെ അമേരിക്കൻ സൈനിക വിമാനത്തിൽ അമൃത്സറിലെത്തിച്ച സംഭവം വൻ ഒച്ചപ്പാടാണ് ഇന്ത്യയിൽ സൃഷ്ടിച്ചത്. പാർലമെന്റിലും പുറത്തും പ്രതിപക്ഷം മോദി ഗവൺമെൻ്റിന് ഈ നടപടിക്ക് എതിരെ പ്രതികരിച്ചില്ലെന്ന ശക്തമായ വിമർശനം ഉയർന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എന്നാൽ ട്രംപ് സർക്കാർ അനുവർത്തിച്ച അനധികൃത കുടിയേറ്റങ്ങൾക്കെതിരെയുള്ള നാടുകടത്തൽ സമീപനം ഭരണത്തിലെത്തിയ ഉടൻ കെയർ സ്റ്റാർമർ നടപ്പിലാക്കി തുടങ്ങിയെന്ന ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2024 ജൂലൈ മുതൽ ഏകദേശം 19,000 വിദേശ കുറ്റവാളികളെയും അനധികൃത കുടിയേറ്റക്കാരെയും യുകെയിൽ നിന്ന് നാടുകടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുടിയേറ്റ കുറ്റകൃത്യങ്ങൾക്കെതിരായ കർശന നടപടിയിൽ 2024 ജൂലൈ 5 നും ജനുവരി 31 നും ഇടയിൽ പുറത്താക്കലുകൾ ഏകദേശം 25% വർദ്ധിച്ചതായി ഹോം ഓഫീസ് അറിയിച്ചു. 36% വർദ്ധനവ് ഉണ്ടായതായി ഹോം ഓഫീസ് വക്താവ് പറഞ്ഞു. ആഭ്യന്തര കാര്യാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 1,000 സർക്കാർ ജീവനക്കാരെ എൻഫോഴ്‌സ്‌മെന്റ് ജോലികൾക്കായി പുനർവിന്യസിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് കഴിഞ്ഞ 12 മാസങ്ങളെ അപേക്ഷിച്ച് വിദേശ പൗര കുറ്റവാളികളെ നാട്ടിലേക്ക് അയയ്ക്കുന്നതിൽ 21% വർദ്ധനവിന് കാരണമായിട്ടുണ്ട്. യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ആണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഓരോ വിമാനങ്ങളിലും 850 -ൽ അധികം ആളുകൾ ഉണ്ടായിരുന്നു. തൊഴിലിടങ്ങളിൽ അനധികൃത താമസക്കാർക്കെതിരെ നടത്തുന്ന റെയ്ഡുകൾ നിരവധി ഇന്ത്യൻ റസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.