ബംഗളൂരു ബലാത്സംഗ കേസില്‍ അറസ്റ്റിലായ ആറു പ്രതികളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് വെടിവെച്ചു വീഴ്ത്തി. കാലിനാണ് വെടിവെച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പ്രതികളെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ആറുപേരില്‍ രണ്ടു പേര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്.

കാലിന് വെടിയേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു സ്ത്രീയെ ക്രൂരമായ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രണ്ട് ്‌സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോയുടേയും പ്രതികളെ ചോദ്യം ചെയ്തതിന്റേയും അടിസ്ഥാനത്തില്‍ ബലാത്സംഗം, ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബംഗ്ലാദേശ് സ്വദേശികളാണ് പ്രതികളായ ആറ് പേരും പീഡനത്തിനിരയായ സ്ത്രീയുമെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നാണ് വിവരം. പിന്നീടാണ് മൃഗീയമായ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിനിരയായ സ്ത്രീ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്താണെന്നും അവരെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം പുറപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അവര്‍ എത്തിക്കഴിഞ്ഞാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിരേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.