ഷാഫി സംവിധാനം ചെയ്ത് ദിലീപും മമതയുംതകര്‍ത്തഭിനയിച്ച ടു കണ്ട്രീസ് എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമ 21ന് ഞായറാഴ്ച ഇപ്സ്വിച്ചില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞ് 03.00 മണിക്ക് ഇപ്സ്വിച്ച് ഫിലിം തിയേറ്ററില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാടിനും കല്യാണരാമനും ശേഷം ദിലീപും ഷാഫിയും കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന രീതിയില്‍ ഒരുപാട് പ്രേക്ഷകര്‍ക്കും സിനിമാപ്രേമികള്‍ക്കും അമിതപ്രതീക്ഷ നല്‍കുന്ന ചിത്രമാണിത്. റാഫി മെക്കാര്‍ട്ടിന്‍ ടീമിലെ റാഫിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഷാഫിയുടെ ചേട്ടനാണ് റാഫി. മൈ ബോസ്സിന് ശേഷം ദിലീപും മമ്ത മോഹന്‍ദാസും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട് രജപുത്ര രഞ്ജിത്താണ് രജപുത്ര മീഡിയയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ദിലീപും മംമ്തയും അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ പേര് ഉല്ലാസെന്നും ലയയെന്നുമാണ് ജീവിതത്തില്‍ എന്ത് കാര്യത്തിലും ലാഭേച്ഛയോട് കൂടി മാത്രം സമീപനം നടത്തുന്നയാളാണ് ഉല്ലാസ്, അങ്ങനെ അതിന്റെ തന്നെ ഭാഗമായി ലയ എന്ന കാനഡയില്‍ സെററില്‍ഡായ മലയാളി പെണ്‍കുട്ടിയായ ലയയെ വിവാഹം കഴിക്കുന്നു. തുടര്‍ന്ന്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്സ്.

മംമ്ത മോഹന്‍ദാസ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, വിജയരാഘവന്‍, മുകേഷ്, ലെന എന്നിവരും വളരെ മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടു കണ്‍ട്രീസ് വളരെ മികച്ചതും പൂര്‍ണമായും ഒരു എന്റര്‍ടൈനറുമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മനം നിറഞ്ഞു ചിരിക്കാനാഗ്രഹമുള്ളവര്ക്ക് ധൈര്യമായി ഇത് കാണാവുന്നതാണ്.