പ്രസ്റ്റേണ്‍:ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ചു രൂപതയുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ രൂപത്തില്‍ പുറത്തിറക്കി. 2016ല്‍ രൂപത പ്രഖ്യാപിച്ചത് മുതല്‍ രൂപതയുടെ സ്ഥാപനത്തിന്റെയും മെത്രാഭിഷേക ശുശ്രൂഷകള്‍, രൂപതയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍, ഭക്ത സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ വിവിധ ശുശ്രൂഷകള്‍, ബൈബിള്‍ കണ്‍വെന്‍ഷന്‍, ബൈബിള്‍ കലോത്സവം, തീര്‍ഥാടനങ്ങള്‍, അജപാലന സന്ദര്‍ശനങ്ങള്‍ എന്നിങ്ങനെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കി ഉള്ള വീഡിയോ ഡോക്യൂമെന്ററി തയ്യാറാക്കിയത് മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കലാണ്.
പതിമൂന്നുകാരനായ സിറിയക് ഷൈമോന്‍ തോട്ടുങ്കല്‍ ആണ് ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ എഡിറ്റിങ് ഉള്‍പ്പടെയുള്ള ജോലികള്‍ നിര്‍വഹിച്ചിരിക്കുന്നത്, ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് പ്രസ്റ്റേണില്‍ വച്ച് നടന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടന്ന വൈദികരുടെയും അല്‍മായ പ്രതിനിധികളുടെയും സമ്മേളനത്തില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു.
വീഡിയോ കാണാം.
Leave a Reply