സ്വന്തം ലേഖകൻ 

കൊച്ചി :  ട്വന്റി – ട്വന്റി യുടെ നേതാവ് സാബു ജേക്കബിനെ അറസ്റ്റു ചെയ്‌തെന്നും , കിറ്റെക്‌സ് കമ്പനിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ കോടികളുടെ നികുതി വെട്ടിപ്പ്‌ കണ്ടെത്തിയെന്നും , ട്വന്റി – ട്വന്റി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്‌തെന്നും , സാബു ജേക്കബിന്റെ തീവ്രവാദ ബന്ധങ്ങൾ അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ എത്തുന്നുവെന്നും , ട്വന്റി – ട്വന്റിയിൽ നിന്ന് കൂട്ട രാജിയെന്നും , സാബു ജേക്കബ് മറ്റൊരു അംബാനിയും അദാനിയുമാണെന്നും , സാബു ജേക്കബിന്റെ  അവിശുദ്ധ ബന്ധങ്ങൾ എന്നും തുടങ്ങുന്ന തലക്കെട്ടുകളിൽ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലും , സോഷ്യൽ മീഡിയയിലും ഉടൻ തന്നെ ഇത്തരം വ്യാജ വാർത്തകൾ പ്രതീക്ഷിക്കാം.

കാരണം കഴിഞ്ഞ അഞ്ച് വർഷം സ്വപ്‍ന തുല്യമായ ഭരണം നടത്തി കിഴക്കമ്പലത്തെ ജനങ്ങളുടെ ഹ്ര്യദയം കീഴടക്കിയ  ട്വന്റി – ട്വന്റി എന്ന രാഷ്ട്രീയ പ്രസ്ഥാനം കിഴക്കമ്പലവും കടന്ന് തൊട്ടടുത്തുള്ള നാല് പഞ്ചായത്തിലേയ്ക്ക് വളരുകയും , അതോടൊപ്പം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് പ്രഖ്യാപിച്ചതോടും കൂടി കേരളത്തിലെ ചില ‌ മാധ്യമങ്ങൾക്കും , പരമ്പരാഗത രാഷ്രീയ പാർട്ടി നേതാക്കൾക്കും വല്ലാത്തൊരു ഭയം വന്നു തുടങ്ങിയിരിക്കുന്നു.

അതിന്റെ ലക്ഷണങ്ങളാണ് റിസൾട്ട് വന്നതിനു ശേഷമുള്ള ദിവസങ്ങളിൽ ട്വന്റി – ട്വന്റി ക്കെതിരെ നടന്ന മാധ്യമ വിചാരണകളിൽ നിന്നും സോഷ്യൽ മീഡിയ ആക്രമങ്ങളിൽ നിന്നും മനസ്സിലാകുന്നത്. ചാനൽ ചർച്ചകളിൽ വന്ന് വാചക കസ്സർത്ത് നടത്തുന്ന മാധ്യമ – രാഷ്ട്രീയ തൊഴിലാളികളുടെ കപട വിശദീകരണങ്ങൾ കാണുമ്പോൾ ഓർമ്മ വരുന്നത് ആം ആദ്മി പാർട്ടി എന്ന പ്രസ്ഥാനത്തേയും , അരവിന്ദ് കെജ്രിവാൾ എന്ന വ്യക്തിയേയും ഇല്ലാതാക്കാൻ  മാധ്യമ – രാഷ്രീയ അവിശുദ്ധ കൂട്ടുകെട്ട് നടത്തിയ നീചമായ ശ്രമങ്ങളെയാണ്. അതിന് സമാനമായ രീതിയിലാണ് ഇപ്പോൾ ട്വന്റി – ട്വന്റിക്കെതിരെയും ഇവർ ഒന്നിക്കുന്നത്.

വലിയ രീതിയിലുള്ള കപ്രചരണങ്ങളാണ് കുറഞ്ഞ ദിവങ്ങൾക്കുള്ളിൽ തന്നെ ട്വന്റി – ട്വന്റി ക്കെതിരെയും , സാബു ജേക്കബിനെതിരെയും പല പാർട്ടികളാലും നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങളിൽ കൂടിയും , യൂ ട്യൂബ് , ഫേസ്‌ബുക്ക് , വാട്സ്ആപ് , ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടിയും വന്നു കൊണ്ടിരുന്നത്. സാബു ജേക്കബ് മറ്റൊരു അംബാനിയാണെന്നും , കമ്പനി ഭരണമാണ് നടത്തുന്നതെന്നും , ജനാധിപത്യം ഇല്ലാതാക്കാൻ പോകുന്നുവെന്നും ഒക്കെയുള്ള കപട പ്രചാരണങ്ങൾ നടത്തി കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ഈ കുപ്രചാരണങ്ങളെ ഒക്കെ തള്ളി പറഞ്ഞുകൊണ്ട്  ട്വന്റി – ട്വന്റിക്കും , സാബു ജേക്കബിനും  പൂർണ്ണ  പിന്തുണ അറിയിച്ചുകൊണ്ട് ലക്ഷകണക്കിന് ആളുകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ദിനംപ്രതി മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നത് . ട്വന്റി – ട്വന്റിയുടെയും , സാബു ജേക്കബിന്റെയും വികസന പ്രവർത്തനങ്ങൾ അടങ്ങുന്ന ചിത്രങ്ങളും വാർത്തകളും വാട്‌സ് ആപ്പ് , ഫേസ്ബുക്ക്  പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ കൂടി കൂടുതൽ ആളുകളിലേക്ക് പ്രചരപ്പിച്ചുകൊണ്ടാണ് അവർ ഈ കപട കൂട്ട് കെട്ടിന്  മറുപടി നൽകി കൊണ്ടിരിക്കുന്നത്.

ഇന്നത്തെ മാധ്യമങ്ങളിലും , രാഷ്ട്രീയക്കാരിലുമുള്ള വിശ്വാസം കേരള ജനതയ്ക്ക് ഇല്ലാതായിരിക്കുന്നു എന്നതാണ് ഇതിൽ നിന്ന് തെളിയുന്നത്. ട്വന്റി – ട്വന്റി ഉയർത്തികൊണ്ടു വരുന്ന ഈ വിപ്ലവത്തിന് തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടെന്നും  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിച്ച് കിഴക്കമ്പലത്തെ പോലെയുള്ള  വികസന പ്രവർത്തനങ്ങൾ കേരളം മുഴുവനിലും എത്തിക്കണമെന്നുമാണ് മഹാഭൂരിപക്ഷം ആളുകളും ആവശ്യപ്പെടുന്നത്.

അതുകൊണ്ട് തന്നെ സാബു ജേക്കബിനെതിരെയും , ട്വന്റി – ട്വന്റിയ്‌ക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ട് ഇതിനെ ഇല്ലാതാക്കാൻ ഈ മാധ്യമ – രാഷ്ട്രീയ കൂട്ടായ്‌മ ശ്രമിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു . എന്തായാലും  ട്വന്റി – ട്വന്റിക്ക് ഇപ്പോൾ ലഭിക്കുന്ന ഈ ജനപിന്തുണ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തിന് പുറത്തേയ്ക്ക് വളർന്ന് ഈ പ്രസ്ഥാനം കേരള നിയമസഭയിലെ ഒരു വലിയ സാന്നിധ്യമാകാൻ കഴിയുമെന്നുറപ്പാണ് .