[row][third_paragraph] Left Side Content [/third_paragraph][paragraph_right] Right Side Content [/paragraph_right][/row]സ്വന്തം ലേഖകൻ

കൊച്ചി :  ട്വന്റി – ട്വന്റിയ്‌ക്കെതിരെയും  സാബു ജേക്കബിനെതിരെയും ഇന്ന് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കുന്ന ഒരു വിമർശനമാണ് അവർ കിറ്റെക്‌സ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന സി എസ് ആർ ഫണ്ടുകൊണ്ടാണ് കിഴക്കമ്പലത്ത്  ഈ വലിയ വികസന പ്രവർത്തനങ്ങളെല്ലാം നടുത്തുന്നത് എന്ന്  . അതുകൊണ്ട് തന്നെ എന്താണ് സി എസ് ആർ ഫണ്ടെന്നും , ആ ഫണ്ട് ചിലവഴിക്കുന്നത് ഇന്ത്യയിൽ നിയമപരമായി തെറ്റാണോ എന്നും ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടതാണ്.

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട്  അഥവാ കോർപ്പറേറ്റുകൾക്ക് സാമൂത്തോടുള്ള ധാർമ്മികമായ ഉത്തരവാദിത്തവും , കടമയും നിർവ്വഹിക്കുന്നതിന് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ധനം എന്നതാണ് സി എസ് ആർ ഫണ്ട് കൊണ്ട് അർത്ഥമാക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഏതൊരു സംഘടനയ്ക്കും ഇത്തരം ഫണ്ട് ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ സി എസ് ആർ നിയമങ്ങൾ വെളിപ്പെടുത്തുന്നു.

പല ലോക രാജ്യങ്ങളെപ്പോലെയും സി എസ് ആർ ഫണ്ട് നിർബന്ധമായും ജനങ്ങളുടെ നന്മയ്‌ക്കായി ചിലവാക്കിയിരിക്കണം എന്ന്  നിയമമാക്കിയ ഒരു രാജ്യമാണ് ഇന്ത്യ . ഇന്ത്യൻ കമ്പനി നിയമത്തിലെ സെക്ഷൻ 135 ൽ  ഒരു നിശ്ചിത വിറ്റുവരവും ലാഭവും ഉള്ള കമ്പനികൾ അവരുടെ വരുമാനത്തിന്റെ രണ്ട് ശതമാനം തുക സമൂഹത്തിന്റെ വികസനത്തിനായി ചെലവഴിക്കണമെന്ന് നിർബന്ധമാക്കിയിരിക്കുന്നു . ഇന്ത്യയിൽ അനേകം കമ്പനികൾ ഇതിനോടകം അവരുടെ വരുമാനത്തിൽ നിന്ന് ലഭിക്കുന്ന കോടികണക്കിന് സി എസ് എസ് ആര്‍ ഫണ്ട് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കായി ഇതിനോടകം  ചിലവഴിച്ചു കഴിഞ്ഞു .

കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം എന്നത് കമ്പനികൾ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം സമൂഹത്തിന് തിരികെ നൽകുക എന്നതാണ് . അതിലൂടെ കമ്പനിക്കൊപ്പം ചുറ്റുമുള്ള സമൂഹത്തിനും സാമ്പത്തികമായും , സാമൂഹികമായും ഒന്നിച്ച് വളരാനും കഴിയും. നികുതി വെട്ടിപ്പുകൾ നടത്താതെ വരുമാന കണക്കുകൾ ക്ര്യത്യമായി ഗവൺമെന്റിന് സമർപ്പിച്ചശേഷം , സി എസ് ആർ ഫണ്ടിൽ ലഭിക്കുന്ന തുക സമൂഹത്തിന്  വേണ്ടി ചിലവഴിപ്പിച്ച്  കമ്പനികളെ ധാർമ്മികമായി പ്രവർത്തിപ്പിക്കാൻ പഠിപ്പിക്കുക എന്നതാണ് സി‌എസ്‌ ആർ ഫണ്ടിന്റെ പ്രധാന ലക്ഷ്യം.

വിദ്യാഭ്യാസം , സാമൂഹ്യക്ഷേമം , ദാരിദ്ര്യ നിർമ്മാർജ്ജനം , ലിംഗസമത്വം , ഗ്രാമവികസനം ,  പരിസ്ഥിതി സുസ്ഥിരത , ടെക്നോളജി ഇൻകുബേറ്ററുകൾ, സ്പോർട്സ് , പ്രതിരോധം , ആരോഗ്യ സംരക്ഷണം , ശുചിത്വവും, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവ പോലുള്ള  വിവിധ പ്രവർത്തനങ്ങൾക്കായി ഈ ഫണ്ട് ചെലവഴിക്കാം. 2019 ലെ കമ്പനി ഭേദഗതി നിയമ  പ്രകാരം സി‌എസ്‌ ആർ ഫണ്ട്  ഒരു കമ്പനിക്ക് ഒരു നിശ്ചിത വർഷത്തിൽ പൂർണ്ണമായി ചെലവഴിക്കാൻ കഴിയുന്നില്ലെങ്കിൽ , ആ വർഷത്തേക്ക് അനുവദിച്ച പണത്തിന്  പുറമെ , പഴയ തുക മുന്നോട്ട് കൊണ്ടുപോകാനും അടുത്ത സാമ്പത്തിക വർഷത്തിൽ ചെലവഴിക്കാനും കഴിയും. സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കമ്പനികൾക്ക് അവരുടെ സി‌ എസ്‌ ആർ പദ്ധതികൾക്കായി നിർദ്ദിഷ്ട നയങ്ങളും ലക്ഷ്യങ്ങളും വികസിപ്പിക്കുവാനും , അവയെ പിന്തുണയ്‌ക്കുന്നതിന് പ്രത്യേക വകുപ്പുകളെയും ടീമുകളെയും ഉൾപ്പെടുത്തുവാൻ  കഴിയുമെന്നും നിയമത്തിൽ പറയുന്നു.

ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിൽ സി‌ എസ്‌ ആർ ഫണ്ട് ചിലവാക്കി കോടികണക്കിന് തുകയുടെ  ദാരിദ്ര്യ നിർമാർജന പരിപാടികൾ , സ്വയം സഹായ പദ്ധതികൾ , സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ  , ഗ്രാമീണ സമുദായ വികസന പദ്ധതികൾ  നടപ്പിലാക്കി കഴിഞ്ഞു . നിരവധി സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ രംഗത്ത് , സ്കോളർഷിപ്പുകളും എൻ‌ഡോവ്‌മെന്റുകളും ടാറ്റ ഗ്രൂപ്പ് നൽകുന്നു. ശിശു വിദ്യാഭ്യാസം സുഗമമാക്കുക, രോഗപ്രതിരോധം, എയ്ഡ്‌സ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കൽ തുടങ്ങിയ ആരോഗ്യ പദ്ധതികളും  ടാറ്റ നടപ്പിലാക്കുന്നു . കാർഷിക പരിപാടികൾ, പരിസ്ഥിതി സംരക്ഷണം, സ്പോർട്സ് സ്കോളർഷിപ്പ് നൽകൽ, അടിസ്ഥാന സൗകര്യ വികസനം, ആശുപത്രികൾ , ഗവേഷണ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്പോർട്സ് അക്കാദമി, സാംസ്കാരിക കേന്ദ്രങ്ങളുടെ വികസനം ,സാമ്പത്തിക ശാക്തീകരണം എന്നിവയിലും ടാറ്റ അവരുടെ സി എസ് ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിപ്രോ 2002 ൽ സി ആർ എസ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിലൂടെ പൂനെ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായി 50000 നിരാലംബരും വൈകല്യമുള്ളവരുമായ  കുട്ടികൾക്ക് വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും ഒരുക്കി . ഇന്ത്യയിലെ 118 വിദ്യാഭ്യാസ സംഘടനകളുടെ വിപുലമായ ശൃംഖലയിൽ അവർ പങ്കാളികളായി . ഇന്ത്യയിലെ താഴ്ന്ന വരുമാനമുള്ള കുടിയേറ്റ തൊഴിലാളികളേയും ഇഷ്ടിക ചൂള തൊഴിലാളികളേയും ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ വിപ്രോ അവരുടെ സി ആർ എസ് ഫണ്ട് ഉപയോഗപ്പെടുത്തുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സിമൻറ് കമ്പനിയായ അൾട്രാടെക് സിമൻറ് രാജ്യത്തെ 407 ഗ്രാമങ്ങളിലുടനീളം സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ആരോഗ്യ പരിപാലനം, കുടുംബക്ഷേമ പരിപാടികൾ, വിദ്യാഭ്യാസം, അടിസ്ഥാന സ, കര്യങ്ങൾ, പരിസ്ഥിതി, സാമൂഹ്യക്ഷേമം, സുസ്ഥിരമായ ഉപജീവനമാർഗം എന്നിവയിൽ അവരുടെ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മെഡിക്കൽ ക്യാമ്പുകൾ, രോഗപ്രതിരോധ പരിപാടികൾ , ശുചിത്വ പരിപാടികൾ , സ്കൂൾ പ്രവേശനം , ജലസംരക്ഷണ പരിപാടികൾ , വ്യാവസായിക പരിശീലനം, ജൈവകൃഷി പരിപാടികളും അവർ നടത്തുന്നുണ്ട് .

ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളെ സഹായിക്കുന്നതിനുള്ള വിദ്യാഭ്യാസ പരിപാടികൾ നടത്തുന്നു. സി‌ എസ് ‌ആർ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് സുസ്ഥിരമായ ഉപജീവന മാർഗ്ഗവും , തൊഴിലും സൃഷ്ടിക്കാനും, ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ച് കാർഷിക ഉൽ‌പന്നങ്ങൾക്ക് നല്ല വില നൽകി കർഷകരെ സംരക്ഷിക്കുവാനും ഇന്ത്യയിലെ അനേകം കമ്പനികൾക്ക് കഴിഞ്ഞു.

ഇതേപോലെ തന്നെ അഴിമതി പൂർണമായി ഒഴിവാക്കികൊണ്ട് പഞ്ചായത്ത് ഫണ്ടും , സി എസ് ആർ ഫണ്ടും അങ്ങേയറ്റം നിയമപരമായി വിനിയോഗിച്ചുകൊണ്ടാണ് ട്വന്റി ട്വന്റിയും സാബു ജേക്കബും കിഴക്കംമ്പലത്തെ ഒരു മാതൃകാ പഞ്ചായത്തായി വികസിപ്പിച്ചത് . അത് സാബു ജേക്കബിന്റെ ഭരണ മികവും സാമ്പത്തിക അച്ചടക്കുവും കൊണ്ട് തന്നെയാണ്.

സമ്പത്ത് കുന്നു കൂടിയപ്പോൾ അനേകം ഇന്ത്യൻ വ്യവസായികൾക്ക് നഷ്ടപ്പെട്ടുപോയ സഹ ജീവികളോടെയുള്ള കരുതലാണ് രത്തൻ ടാറ്റയും , വിപ്രോയുടെ പ്രേംജിയും , കിറ്റെക്‌സിന്റെ സാബു ജേക്കബും ഒക്കെ ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ നന്മയും , സാമൂഹ്യ ബോധവും , ദീർഘവീക്ഷണമുള്ള അനേകം സാബു ജേക്കബുമാർ ഇനിയും കേരളത്തിൽ ഉണ്ടാവേണ്ടത് എല്ലാ വിഭാഗം ജനങ്ങളുടെയും അടിസ്ഥാനപരമായ മാറ്റത്തിനും  പെട്ടെന്നുള്ള വികസനത്തിനും അനിവാര്യമാണ്‌.