ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഡയാന രാജകുമാരിയുടെ മരണത്തിന് 25 വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ലോകം കേൾക്കണമെന്ന് താൻ ആഗ്രഹിച്ച കുറച്ചു കാര്യങ്ങളാണ് ആൻഡ്രൂ മോർട്ടണുമായുള്ള അഭിമുഖത്തിന്റെ രത്നചുരുക്കം.

ആൻഡ്രൂ മോർട്ടണിന്റെ വാക്കുകൾ…

‘ഞാൻ ടേപ്പ് റെക്കോർഡർ ഓണാക്കി, ഡയാന രാജകുമാരിയുടെ അവ്യക്തമായ ശബ്ദം കേൾക്കാം. വിശ്വാസവഞ്ചന, ആത്മഹത്യാശ്രമങ്ങൾ, സങ്കടങ്ങൾ അങ്ങനെ ഞാൻ മുമ്പ് കേട്ടിട്ടില്ലാത്ത പല കാര്യങ്ങളെ കുറിച്ചുമാണ് അവൾ പറയുന്നത്. 1991ൽ ഡയാനയ്ക്കന്ന് 30 വയസായിരുന്നു. പത്തുവർഷത്തെ ദാമ്പത്യം കടുത്ത പ്രശ്‌നത്തിലൂടെ കടന്നു പോകുന്ന സമയം. അവളുടെ വിവാഹത്തിന്റെ യഥാർത്ഥ കഥയാണ് എന്നോട് പങ്കുവെച്ചത്. 1986-ൽ ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ എക്‌സ്-റേ ഡിപ്പാർട്ട്‌മെന്റിൽ രാജകുമാരി ഒരു പുതിയ സിടി സ്കാനർ തുറന്നപ്പോൾ ഞാൻ കണ്ടുമുട്ടിയ ഡോ. ജെയിംസ് കോൾതർസ്റ്റ് ആയിരുന്നു അതിൽ പ്രധാനി. പിന്നീട് ചായയും ബിസ്‌ക്കറ്റും കുടിച്ച് ആശുപത്രിയിലെ ഡയാനയുടെ സന്ദർശനത്തെ കുറിച്ച് ഞാൻ അവനോട് ചോദിച്ചു, അയാൾക്ക് അവളെ വർഷങ്ങളായി അറിയാമെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. ക്രമേണ ഞാനും ജെയിംസും സൗഹൃദത്തിലായി. അവളുടെ സുഹൃത്ത് എന്ന നിലയിൽ, അവളുടെ വിവാഹം പരാജയപ്പെട്ടുവെന്നും കാമില പാർക്കർ ബൗൾസുമായി അവളുടെ ഭർത്താവിന് ബന്ധമുണ്ടെന്നും ജെയിംസിന് അറിയാമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏത് നിമിഷവും കൊട്ടാരത്തിലെ ശത്രുക്കൾ തന്നെ മാനസിക രോഗിയാക്കി അടച്ചിടുമെന്ന് ഡയാന ഭയപ്പെട്ടിരുന്നു. അവളുടെ ജീവിതത്തിന്റെ മുഴുവൻ കഥയും പറഞ്ഞില്ലെങ്കിൽ, അവൾ ചെയ്യാൻ തീരുമാനിച്ചതിന്റെ പിന്നിലെ കാരണങ്ങൾ പൊതുജനങ്ങൾക്ക് ഒരിക്കലും മനസ്സിലാകില്ലെന്ന് അവൾക്ക് മനസ്സിലായി.

ഞാൻ അവളെക്കുറിച്ച് ഒരു പുസ്തകം തയാറാക്കുകയായിരുന്നെന്ന് അവൾക്കറിയാമായിരുന്നു. ഞാൻ എഴുതുമ്പോൾ അവൾ എന്റെ പുസ്തകം പലതവണകളായി വായിച്ചു. 1992 ജൂൺ 7-ന്, എന്റെ പുസ്തകത്തിൽ നിന്നുള്ള ആദ്യത്തെ ഉദ്ധരണി ഒരു പത്രത്തിൽ പ്രത്യക്ഷപ്പെട്ടു – ‘ഡയാനയെ ചാൾസ് അഞ്ച് ആത്മഹത്യാശ്രമങ്ങളിലേക്ക് നയിച്ചു’ എന്ന തലക്കെട്ടിൽ. രഹസ്യ ടേപ്പുകളിൽ നിന്നുള്ള ചില ഉദ്ധരണികൾ ഞാൻ ഉപയോഗിച്ചുവെന്നും, പക്ഷേ അവൾ പറഞ്ഞതിൽ ഭൂരിഭാഗവും മാറിയാണ് വന്നതെന്നും പത്രം പറഞ്ഞു. 1997 ആഗസ്റ്റ് 31-ന് പാരീസിൽ ഒരു വാഹനാപകടത്തിൽ അവർ മരിച്ചപ്പോൾ രാജ്യം സങ്കടംകൊണ്ട് വിതുമ്പി.