ഇസ്ലാമാബാദ്: പാകിസ്താൻ കസ്റ്റഡിയിൽ നിലവിൽ 257 ഇന്ത്യക്കാർ ഉണ്ടെന്ന് പാകിസ്താൻ അധികൃതർ അറിയിച്ചു. ഇവരിൽ 199 പേർ മത്സ്യത്തൊഴിലാളികളാണെന്നും ബാക്കിയുള്ളവർ സിവിൽ തടവുകാരാണെന്നും പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. ഇന്ത്യ–പാകിസ്താൻ അതിർത്തി മേഖലകളിൽ അറസ്റ്റിലായ ഇന്ത്യൻ പൗരന്മാരുടെ പട്ടികയാണ് പാകിസ്താൻ പുതുവത്സര ദിനത്തിൽ പുറത്തുവിട്ടത്.

ഈ പട്ടികയിൽ ഉൾപ്പെട്ടവരിൽ 167 പേർ വിചാരണ പൂർത്തിയാക്കി ശിക്ഷയും അനുഭവിച്ച് കഴിഞ്ഞവരാണെന്നും, ഇവരെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കൂടാതെ 35 ഇന്ത്യൻ പൗരന്മാർക്ക് കൗൺസിലർ ആക്‌സസ് അനുവദിക്കണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്. തടവിൽ കഴിയുന്നവർ ഇന്ത്യൻ പൗരന്മാരോ ഇന്ത്യക്കാരെന്ന് കരുതുന്നവരോ ആണെന്നും പാകിസ്താൻ അറിയിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ഇന്ത്യയും തങ്ങളുടെ കസ്റ്റഡിയിലുള്ള പാകിസ്താൻ പൗരന്മാരുടെ കണക്കുകൾ പുറത്തുവിട്ടു. ഇന്ത്യയിൽ നിലവിൽ 391 പാക് സിവിൽ തടവുകാരും 33 മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ ആകെ 424 പാകിസ്താൻ പൗരന്മാർ തടവിലുണ്ടെന്ന് ഇന്ത്യ അറിയിച്ചു. 2008-ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാർ പ്രകാരം ഓരോ പുതുവത്സര ദിനത്തിലും ഇത്തരത്തിലുള്ള കണക്കുകൾ പരസ്പരം കൈമാറുന്നത് പതിവാണ്.