ചങ്ങനാശേരി, തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റിൽ കോട്ടയം അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) പ്രാഥമിക തെളിവെടുപ്പ് നടത്തുകയും സ്ഥാപനത്തിൽ എട്ടു വര്‍ഷത്തിനിടെ മുപ്പതിലധികം അന്തേവാസികൾ മരിച്ചതായി കണ്ടെത്തുകയും ചെയ്തു. ഇതിൽ ആത്മഹത്യകളും ഉണ്ടാകാമെന്നും സമഗ്ര അന്വേഷണം നടക്കുമെന്നും എഡിഎം അനിൽ ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.

കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് കോട്ടയം എഡിഎം പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. സ്ഥാപനത്തിലെ രജിസ്റ്ററുകൾ പരിശോധിച്ചതിൽ നിന്നാണ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. 2012 മുതൽ ഇതുവരെ സ്ഥാപനത്തിൽ മുപ്പതിലേറെ മരണങ്ങൾ നടന്നതായി കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ട്രസ്റ്റിന്റെ ലൈസൻസ് സംബന്ധിച്ചും തർക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ സ്ഥാപനത്തിന്റെ പ്രവർത്തനം ഹൈക്കോടതിയിലെ കേസുകളുടെ പിൻബലത്തിലാണ്. നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നാട്ടുകാരിൽനിന്നും, ജീവനക്കാരിൽനിന്നും എഡിഎം വിവരങ്ങൾ ശേഖരിച്ചു. രണ്ടു ദിവസത്തിനകം കോട്ടയം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിനിടെ ഇന്നലെ രാത്രിയോടെ മറ്റൊരു അന്തേവാസിയെക്കൂടി സമാന രോഗലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.