ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് കാരണം യുകെയിലെ ഏകദേശം 300,000 സ്ത്രീകൾക്ക് അവരുടെ വർക്ക്‌പ്ലേസ് പെൻഷനിൽ കുറവുണ്ടായതായി പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. സ്ത്രീകൾ, കെയർ വർക്കർമാർ തുടങ്ങി അണ്ടർ പെൻഷൻ ഗ്രൂപ്പുകളിൽ നിന്നുള്ള 28 ലക്ഷം പേർ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. പെൻഷൻ പ്രൊവൈഡർ നൗ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഈ കണക്കുകൾ. പെൻഷൻ ലഭിക്കാത്ത ആളുകൾക്ക് വരുമാന നിലവാരം കുറയുന്നു. ഇതു കാരണം ബില്ലുകൾ, സേവിംഗ്സ്, കടം തിരിച്ചടവ് പോലുള്ളവ പൂർത്തിയാക്കാൻ സാധിക്കുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വർക്ക്‌പ്ലേസ് പെൻഷനിൽ സ്വയമേവ ചേരുന്നതിന് 10,000 പൗണ്ട് അല്ലെങ്കിൽ അതിൽ കൂടുതൽ സമ്പാദിക്കേണ്ടതുണ്ട്. അണ്ടർ പെൻഷൻ ഗ്രൂപ്പുകളിലെ ആളുകൾക്ക് തൊഴിൽ മേഖലയിൽ അസമത്വങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങിയ തൊഴിൽ മേഖലകളിലേയ്ക്ക് അവർ മാറാനുള്ള സാധ്യതയും നിലനിൽക്കുന്നു.

22 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും £10,000-ൽ കൂടുതൽ സമ്പാദിക്കുന്നവരുമായ ജീവനക്കാരെ തൊഴിലുടമകൾ പെൻഷൻ പദ്ധതിയിലേയ്ക്ക് ചേർക്കേണ്ടതാണ്. ഇതിനായുള്ള സർക്കാർ സംരംഭമാണ് ഓട്ടോ-എൻറോൾമെന്റ്. ന്യായമായ പെൻഷൻ സംവിധാനം സൃഷ്ടിക്കാനായി വ്യവസായത്തെയും നയ നിർമ്മാതാക്കളെയും പ്രേരിപ്പിക്കാൻ ഈ റിപ്പോർട്ട് സഹായകമാകുമെന്ന് നൗ പെൻഷൻസിലെ സാമന്ത ഗൗൾഡ് പറഞ്ഞു. സ്ത്രീകൾക്ക് പെൻഷൻ ഉറപ്പാക്കുക എന്നത് സർക്കാർ മുൻഗണനയായി തുടരുന്നുവെന്ന് ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻ വക്താവ് അറിയിച്ചു. സ്ത്രീകൾ, വിവാഹമോചിതരായ സ്ത്രീകൾ, ഭിന്നശേഷിക്കാർ, എതിനിക് മൈനോറിറ്റി ഗ്രൂപ്പിൽ നിന്നുള്ളവർ, സ്വയം തൊഴിൽ ചെയ്യുന്നവർ തുടങ്ങിയവരാണ് അണ്ടർ പെൻഷൻ ഗ്രൂപ്പിൽ ഉൾപ്പെടുന്നത്.