തിരക്കുകൾ മാറ്റിവച്ച് പത്തനംതിട്ടയിലെ ഇലന്തൂർ ഗ്രാമത്തിലെ ആ വീട്ടിലേക്ക് മോഹൻലാൽ എത്തി. 32 വർഷങ്ങൾക്കുശേഷമാണ് താൻ ജനിച്ചു വളർന്ന ഇലന്തൂരിലെ പഴയ ഓടിട്ട വീട്ടിലേക്ക് ലാൽ മടങ്ങിയെത്തിയത്. 1960 ൽ മെയ് മാസത്തിൽ മോഹൻലാൽ ജനിച്ചു വീണത് പുന്നയ്ക്കൽ തറവാടെന്ന ഈ വീട്ടിലാണ്. മോഹന്‍ലാലിന്റെ അമ്മയായ ശാന്തകുമാരി അമ്മയുടെ വീടാണിത്. അതായത് മോഹൻലാലിന്റെ കുടുംബ വീട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെളളിയാഴ്ചയാണ് മോഹൻലാൽ വീട്ടിലെത്തിയത്. സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണനും കൂടെ ഉണ്ടായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച​ ശേഷമാണ് ലാൽ മടങ്ങിയത്. കുടുംബ വീടിനു മുന്നിൽ മോഹൻലാലുമൊത്തുളള ചിത്രം ബി.ഉണ്ണിക്കൃഷ്ണനാണ് ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

തന്റെ പുതിയ ചിത്രമായ വില്ലന്റെ ഷൂട്ടിങ് ഇടവേളയിലാണ് മോഹൻലാൽ ഇവിടെയെത്തിയത്. ബി.ഉണ്ണിക്കൃഷ്ണനാണ് വില്ലന്റെ സംവിധായകൻ. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.